ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച വില്‍പ്പനയാണ് മാരുതി ബലേനോയ്ക്ക് ലഭിക്കുന്നത്. ഈ ജനപീത്രി കണക്കിലെടുത്താണ് കമ്പനി ബലെനോയുടെ പെര്‍ഫോമന്‍സ് മോഡലായ ബലേനോ RS പതിപ്പിനെയും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുകയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ കമ്പനി പിന്‍വലിക്കുകയും ചെയ്തു. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് 2015 -ലാണ് മാരുതി ബലേനോയെ എത്തിയ്ക്കുന്നത്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

വാഹനത്തിന്റെ വന്‍വിജയത്തിന് പിന്നാലെയാണ് 2017 -ല്‍ പെര്‍ഫോമന്‍സ് മോഡലായ ബലേനോ RS -നെ കമ്പനി അവതരിപ്പിക്കുന്നത്. എന്നാല്‍ ബലേനോയ്ക്ക് കിട്ടുന്ന സ്വീകാര്യത പെര്‍ഫോമന്‍സ് മോഡലിന് ലഭിക്കുന്നില്ലെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

ഡീലര്‍ഷിപ്പുകളില്‍ ഉള്ള മോഡലുകളെ വിറ്റു തീര്‍ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ ഒരുലക്ഷം രൂപ വരെ വാഹനത്തിന് കമ്പനി നല്‍കിയിരുന്നു. തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 8.69 ലക്ഷം രൂപയായിരുന്ന വാഹനത്തിന്റെ വില. എന്നാല്‍ പോയ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതോടെ വില 8.76 ലക്ഷം രൂപയായി കമ്പനി ഉയര്‍ത്തി. വില്‍പ്പന കുറഞ്ഞതോടെ ഒരു ലക്ഷം രൂപയുടെ ഓഫറുകള്‍ നല്‍കി നിലവില്‍ 7.89 ലക്ഷം രൂപയ്ക്കാണ് വാഹനം വില്‍ക്കുന്നത്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍, എല്‍ഇഡി പ്രോജക്ട് ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷ് എയര്‍ ഇന്‍ടേക് എന്നിവയാണ് ബലെനോ RS -ന്റെ മുന്‍വശത്തെ സ്പോര്‍ട്ടിയാക്കുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനീഷില്‍ പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ക്രമീകരിക്കാവുന്ന സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ നീളും ബലെനോ RS -ലെ മറ്റ് സവിശേഷതകള്‍.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, RS ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍, പുതിയ ഫ്ളോര്‍ മാറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍. 2520 mm ആണ് വീല്‍ബേസ്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

1745 mm വീതിയും 3995 mm നീളവും 1510 mm ഉയരവും വാഹനത്തിനുണ്ട്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന് കരുത്ത്. ഈ എഞ്ചിന്‍ 101.97 bhp പവറും 150 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

ബലേനോ RS വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി

നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, ചൈല്‍ഡ് സീറ്റ്, എന്നിങ്ങനെ സുരക്ഷ സന്നാഹങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI ആണ് മുഖ്യ എതിരാളി.

Most Read Articles

Malayalam
English summary
Maruti Suzuki Baleno RS Discontinued. Read in Malayalam.
Story first published: Friday, January 24, 2020, 20:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X