വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

വാഹന വിപണിയിലെ ഏറ്റവും വലിയ മാന്ദ്യത്തിനാണ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്. വാഹനങ്ങളുടെ വില്‍പ്പനയെ ഗണ്യമായി തന്നെ ഇത് ബധിക്കുകയും ചെയ്തുവെന്ന് പറയാം.

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

2019 ഡിസംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ മാരുതി സുസുക്കി പുറത്തുവിട്ടു. വില്‍പ്പനയില്‍ 3.5 ശതമാനത്തിന്റെ നേട്ടം കൈവരിക്കാനായെന്നാണ് കമ്പനി അറിയിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി അവതരിപ്പിച്ച വാഗണ്‍ആര്‍, അടുത്തിടെ വിപണിയില്‍ എത്തിയ XL6 മോഡലുകളാണ് വില്‍പ്പനയില്‍ കാര്യമായ നോട്ടങ്ങള്‍ ഉണ്ടാക്കികൊടുത്തത്.

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

മാന്ദ്യത്തില്‍ നിന്നും വില്‍പ്പനയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഡിസംബര്‍ മാസത്തില്‍ 1,25,735 വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. 2018 ഡിസംബര്‍ മാസത്തില്‍ ഇത് 1,21,479 യൂണിറ്റായിരുന്നു.

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നവംബര്‍ മുതല്‍ വില്‍പ്പന വര്‍ധിച്ചതോടെ, മോഡലുകളുടെ ഉത്പാദനവും മാരുതി വര്‍ധിപ്പിച്ചിരുന്നു.

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

വിപണിയില്‍ മാന്ദ്യം കടന്നുകൂടിയതോടെ തുടര്‍ച്ചയായ ഒമ്പത് മാസത്തേക്ക് വാഹനങ്ങളുടെ ഉത്പാദനം കുറച്ചിരുന്നു. നവംബറില്‍ മൊത്തം 1,41,834 യൂണിറ്റുകള്‍ കമ്പനി ഉത്പാദിപ്പിച്ചു. എന്നാല്‍ 2018 നവംബറില്‍ 1,35,946 യൂണിറ്റ് മാത്രമായിരുന്നു ഉത്പാദനം.

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

റിപ്പോര്‍ട്ട് അനുസരിച്ച് നവംബറില്‍ ഉത്പാദനം 4.33 ശതമാനമാണ് കമ്പനി വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി ഒമ്പതു മാസം ഉത്പാദനം വെട്ടിച്ചുരുക്കിയതിന് ശേഷമാണ് നവംബറില്‍ ഉത്പാദനം കൂട്ടിയത്. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ തുടങ്ങിയ മോഡലുകളാണ് മാരുതിയുടെ വില്‍പ്പന ഉയര്‍ത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.9 ശതമാനമാണ് ഈ മൂന്ന് വാഹനങ്ങളുടെയും വില്‍പ്പന ഉയര്‍ന്നത്.

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

2018 ഡിസംബറില്‍ 51,346 വാഹനം വിറ്റപ്പോള്‍ 2019 ഡിസംബറില്‍ അത് 65,673 ആയി ഉയര്‍ന്നു. എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ആള്‍ട്ടോ, എസ്സ്-പ്രെസ്സോ തുടങ്ങിയ വാഹനങ്ങളുടെ വില്‍പ്പന 13.6 ശതമാനം കുറയുകയും ചെയ്തു.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

വിപണിയില്‍ എത്തിയപ്പോള്‍ മികച്ച മുന്നേറ്റമാണ് ആദ്യ നാളുകളില്‍ എസ്സ്-പെസ്സോ നടത്തിയത്. യൂട്ടിലിറ്റി വാഹന ശ്രേണിയിലും മാരുതിക്ക് നേട്ടമുണ്ടാക്കന്‍ സാധിച്ചു. വിറ്റാര ബ്രെസ, എര്‍ട്ടിഗ, XL6 എന്നീ മോഡലുകളുടെ വില്‍പ്പന 17.7 ശതമാനം ഉയര്‍ന്നു.

Most Read: മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

2018 ഡിസംബറില്‍ 20,225 വാഹനങ്ങള്‍ നിരത്തിലെത്തിയപ്പോള്‍ 2019 ഡിസംബറില്‍ അത് 23,808 ആയി ഉയര്‍ന്നു വെന്നാണ് കണക്ക്.

Most Read: ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

എന്നാല്‍, ഈക്കോയുടെ വില്‍പ്പന കുറഞ്ഞു. അടുത്തിടെയാണ് ഈക്കോയുടെ പുതിയൊരു പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗണ്‍ആറിന്റെ മൂന്നാം തലമുറയെ വിപണിയില്‍ അവതരിപ്പിച്ചത്.

വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

ഡിസംബര്‍ മാസത്തോടെ വാഹനത്തിന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് (1,03,325) പിന്നിട്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രതിമാസം 14,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നവംബറില്‍ 14,650 യൂണിറ്റുകളുടെ വില്‍പ്പനയും വാഗണ്‍ആറിന് ലഭിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki 2019 December Sales Up By 3.9 percent. Thanks To XL6, New Wagon R. Read more in Malayalam.
Story first published: Thursday, January 2, 2020, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X