സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) C -വിഭാഗത്തിലെ സെഡാനിന്റെ വിൽപ്പന പുനരുജ്ജീവിപ്പിക്കുന്നതിനായി സിയാസിന്റെ സ്‌പോർടി S പതിപ്പ് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

ഏറ്റവും ഉയർന്ന ആൽഫ ഗ്രേഡിനെ അടിസ്ഥാനമാക്കി, മാരുതി സുസുക്കി സിയാസ് S -ന് അകത്തും പുറത്തും നിരവധി മാറ്റങ്ങൾ വരുത്തി വാഹനം കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. സാംഗ്രിയ റെഡ്, പ്രീമിയം സിൽവർ, പേൾ സ്നോ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ വാഹനം ലഭ്യമാണ്.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളുടെ മികച്ച വിൽപ്പനയുണ്ടായിരുന്ന മോഡലായിരുന്നു സിയാസ്, എന്നാൽ കഴിഞ്ഞ വർഷം വാഹന വ്യവസായത്തിന്റെ പുരോഗതിയെ സാരമായി ബാധിച്ച വിൽപ്പന പ്രതിസന്ധി സെഡാൻ വിഭാഗത്തെയും ബാധിച്ചു.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

മാത്രമല്ല, പുതിയ മിഡ്-സൈസ്, കോം‌പാക്റ്റ് എസ്‌യുവികളുടെ വരവ് ഉപഭോക്താക്കളെ C-വിഭാഗത്തിലുള്ള സെഡാനുകളിലേക്ക് പോകുന്നതിനുപകരം ബദൽ ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

മാരുതി സുസുക്കി ബി‌എസ്‌ VI കംപ്ലയിന്റ് പതിപ്പും പുതിയ സ്‌പോർടി വകഭേദവും ഉപയോഗിച്ച് സിയാസിന്റെ വിൽപ്പന മെച്ചപ്പെടുത്തുവാനും വിശാലമാക്കുവാനുമുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

2014 മുതൽ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ് സിയാസ്, നിലവിൽ ഇന്ത്യ-ജാപ്പനീസ് ബ്രാൻഡ് രാജ്യത്ത് അവതരിപ്പിക്കുന്ന മുൻനിര സെഡാനായതിനാൽ വാഹനത്തിന്റെ വിൽപ്പന കമ്പനി നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാക്കിയിരുന്നു. 2.7 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച സിയാസിന് 29 ശതമാനം വിപണി വിഹിതമുണ്ട്.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

10.08 ലക്ഷം രൂപയാണ് മാരുതി സുസുക്കി സിയാസ് S -ന്റെ എക്സ്-ഷോറൂം വില. കൂടാതെ കോസ്മെറ്റിക് പരിഷ്കാരങ്ങളും പുതിയ ബോഡികിറ്റും വാഹനത്തിൽ ഉൾക്കൊള്ളുന്നു.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

വശങ്ങളിലും പിന്നിലും കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന അണ്ടർബോഡി സ്‌പോയ്‌ലറുകൾ, വിംഗ് മിറർ ക്യാപ്, മുൻ ഫോഗ് ലാമ്പ് ആവരണം, ഇരട്ട-ടോൺ വൈബ് പ്രതിഭലിപ്പിക്കുന്ന ബൂട്ട് ലിഡ് സ്‌പോയിലർ എന്നിവയുമായാണ് വാഹനത്തിൽ വരുന്നത്. ഇരുണ്ട നിറത്തിലുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരു പ്രധാന സവിശേഷത.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന സിയാസ് S -ന്റെ അകത്തളത്തിൽ ഇൻസ്ട്രുമെന്റ് പാനലിലും ഡോർ ട്രിമിലും പ്രീമിയം സിൽവർ നിറം ലഭിക്കുന്നു.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

2020 മാർച്ച് 31 സമയപരിധിക്ക് മുമ്പായി ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് പരിഷ്കരിക്കുന്ന നിർമ്മാതാക്കളുടെ ആഭ്യന്തര വാഹന നിരയിലെ പതിനൊന്നാമത്തെ മോഡലാണ് സിയാസ്.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലധികം ബി‌എസ്‌ VI കാറുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ചിരുന്നു. മാരുതി 2019 ഏപ്രിലിൽ തന്നെ മോഡലുകൾ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിക്കാൻ ആരംഭിച്ചിരുന്നു.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

സിയാസിന്റെ ബി‌എസ്‌ VI ശ്രേണി ആരംഭിക്കുന്ന സിഗ്മ മാനുവലിന് 8.31 ലക്ഷം രൂപയും ഏറ്റവും ഉയർന്ന ആൽഫ ഓട്ടോമാറ്റിക്കിന് 11.09 ലക്ഷം രൂപയുമാണ് എക്‌സ്‌-ഷോറൂം വില.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

1.5 ലിറ്റർ DDiS 225 ഡീസൽ എഞ്ചിൻ നിർത്തലാക്കിയതോടെ 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റ് മാത്രമാണ് വാഹനത്തിൽ വരുന്നത്.

സിയാസ് ബി‌എസ്‌ VI പതിപ്പിനൊപ്പം പുതിയ സ്പോർട്സ് വകഭേദവും പുറത്തിറക്കി മാരുതി

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ബി‌എസ്‌ IV പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിന്റെ വില ഏകദേശം 10,000-11,000 രൂപ വരെ ഉയർന്നിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Ciaz BS 6 Launched In India. Read in Malayalam.
Story first published: Saturday, January 25, 2020, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X