പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് മാരുതി പുറത്തുവിട്ടത്. 18,539 വാഹനങ്ങള്‍ കമ്പനി നിരത്തിലെത്തിച്ചു. ഇതില്‍ 13,865 യൂണിറ്റാണ് ആഭ്യന്തര വിപണിയിലെത്തിയത്.

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

1,25,552 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മെയില്‍ മാരുതി വിറ്റഴിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ആശ്വാസമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

സാധാരണ നിലയിലേക്ക് അധികം വൈകാതെ തന്നെ വാഹന വ്യവസായം തിരികെ വരുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്ക്. മെയ് മാസം വിറ്റ വാഹനങ്ങളെ മോഡലുകള്‍ തിരിച്ച് നോക്കിയാല്‍ എര്‍ട്ടിഗയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കിയതെന്നു കാണാന്‍ സാധിക്കും.

MOST READ: ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

വില്‍പ്പനയുടെ കാര്യത്തില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലുകൂടിയാണ് എര്‍ട്ടിഗ. 2020 മെയ് മാസത്തില്‍ 2,353 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2018-ലാണ് വാഹനത്തിന്റെ പുതുതലമുറ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

പഴയ പതിപ്പില്‍ നിന്നും ഉടര്‍ച്ചുവാര്‍ത്ത ഡിസൈനിലാണ് വാഹനം വിപണിയില്‍ എത്തിയത്. 9.71 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലായിരുന്നു ആദ്യനാളുകളില്‍ വാഹനം വിപണിയില്‍ എത്തിയിരുന്നത്.

MOST READ: പ്രാചീന പ്രൗഢിയിൽ ഇന്നും തിളങ്ങി ആംബാസഡർ മാർക്ക് 1

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

എന്നാല്‍ അടുത്തിടെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. ബിഎസ് VI എഞ്ചിനിലേക്ക് ഡീസല്‍ പതിപ്പിനെ നവീകരിക്കില്ലെന്ന് മാരുതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

നിലവില്‍ 1.5 ലിറ്റര്‍ ബിഎസ് VI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 104 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിച്ചത്. ഈ എഞ്ചിന്‍ 94 bhp കരുത്തും 225 Nm torque ഉം ആണ് ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

അടുത്തിടെ 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം നല്‍കി മോഡലിനെ കമ്പനി നവീകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങള്‍ എല്ലാം തന്നെ ഇതില്‍ ലഭ്യമാണ്.

MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

മോഡലിന്റെ ഉയര്‍ന്ന പതിപ്പായ ZXi+ മാത്രമാണ് ഈ സംവിധാനം കമ്പനി ഉള്‍പ്പെടുത്തിയിരുന്നത്. ഈ സൗകര്യം നല്‍കിയിട്ടുണ്ടെങ്കിലും വില കമ്പനി വര്‍ധിപ്പിച്ചിട്ടില്ല.

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

50 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം മെയ് 12 നാണ് നിര്‍മ്മാതാക്കളായ മാരുതി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചത്. മനേസര്‍ പ്ലാന്റ് മെയ് 12 നും ഗുരുഗ്രാം പ്ലാന്റ് മെയ് 18 ന് പ്രവര്‍ത്തനം ആരംഭിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

എന്നിരുന്നാലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഷോറൂമുകളും സര്‍വീസ് കേന്ദ്രങ്ങളും തുറന്നിരിക്കുന്നത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഷോറൂമുകള്‍ കമ്പനി തുറന്നിട്ടില്ല.

Most Read Articles

Malayalam
English summary
Maruti Ertiga Becomes Brand’s Top-selling Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X