ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

വലുതും കൂടുതല്‍ പ്രീമിയവുമായ ടൊയോട്ട ഇന്നോവയ്ക്ക് പകരം താങ്ങാനാവുന്ന ഒരു ബദലായി മാരുതി സുസുക്കി ഇന്ത്യയില്‍ ആദ്യത്തെ എംപിവി എര്‍ട്ടിഗ പുറത്തിറക്കി. എംപിവി വിപണിയില്‍ ഗണ്യമായ ഒരു ഭാഗം പിടിച്ചെടുക്കാന്‍ ഇതിന് കഴിഞ്ഞു.

ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

മാത്രമല്ല, നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവി കൂടിയാണ് എര്‍ട്ടിഗ. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ആരംഭിച്ചതിനുശേഷം ഈ വര്‍ഷം ആദ്യം മാരുതി സുസുക്കി അതിന്റെ എല്ലാ ഡീസല്‍ എഞ്ചിന്‍ മോഡലുകളും നിര്‍ത്തലാക്കിയതോടെ എര്‍ട്ടിഗയില്‍ വാഗ്ദാനം ചെയ്ത ഡീസല്‍ യൂണിറ്റും ഒഴിവാക്കി.

ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

എന്നിരുന്നാലും, നിര്‍മ്മാതാക്കള്‍ എര്‍ട്ടിഗയുടെ ഡീസല്‍ എഞ്ചിനെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. 91 വീല്‍സാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ടൂര്‍ M ബാഡ്ജിംഗുള്ള മാരുതി എര്‍ട്ടിഗയെ ഡല്‍ഹി-NCR റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറയില്‍ കൂടുങ്ങി. എഞ്ചിന്‍ ശബ്ദം ഇത് ഒരു ഓയില്‍-ബര്‍ണറില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഹൂഡിനുള്ളില്‍ നിന്ന് വരുന്ന ശബ്ദം ഒരു പെട്രോള്‍ എഞ്ചിന്‍ പോലെ ഒന്നും മുഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ആദ്യമായി വിപണിയില്‍ എത്തുമ്പോള്‍, 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിനാണ് എര്‍ട്ടിഗ വാഗ്ദാനം ചെയ്തത്, അത് ഫിയറ്റില്‍ നിന്ന് ലഭ്യമാക്കി. പിന്നീട് മാരുതി സ്വന്തമായി 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ചു. 2019-ല്‍ മാരുതി 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ആറ് സ്പീഡ് മാനുവല്‍ ഡീസല്‍ പുറത്തിറക്കി.

MOST READ: പുതുതലമുറ i20 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി; ബുക്കിംഗ് ആരംഭിച്ചു

ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

1.5 ലിറ്റര്‍ DDiS യൂണിറ്റ് ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിക്കാനുള്ള സുസുക്കിയുടെ ആദ്യ ശ്രമമായിരുന്നു, കൂടാതെ കമ്പനി അതിന്റെ വികസനത്തിനായി കോടി കണക്കിന് രൂപ ചെലവഴിച്ചു. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ ഈ എഞ്ചിന്‍ 94 bhp കരുത്തും 225 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തില്‍ DDiS ബാഡ്ജിംഗ് കാണാന്‍ സാധിക്കും. എര്‍ട്ടിഗയുടെ ടൂര്‍ M പതിപ്പ് രാജ്യമെമ്പാടുമുള്ള ഫ്‌ളീറ്റ്, ക്യാബ് ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. വാണിജ്യ വാഹന വിഭാഗത്തിന് മാത്രമായി മാരുതി സുസുക്കി ഡീസല്‍ യൂണിറ്റ് പുതുക്കിയ രൂപത്തില്‍ തിരികെ കൊണ്ടുവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ഈ വിഭാഗത്തിലെ മറ്റ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ മികച്ച ഇന്ധനക്ഷമതയുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് താങ്ങാനാവുന്ന ഓപ്ഷന്‍ ഇത് നല്‍കും. ഈ വര്‍ഷം ഫെബ്രുവരിയിലും ഇതേ മോഡല്‍ പരീക്ഷണയോട്ടം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ഏതാനും മാസങ്ങളായി ഡീസല്‍ മോഡലുകള്‍ക്കുള്ള ഓപ്ഷനുകള്‍ കുറഞ്ഞുവെങ്കിലും, ഓയില്‍ ബര്‍ണറുകളുടെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. വാണിജ്യ വിപണിയില്‍ ഇപ്പോഴും ഡീസല്‍ എഞ്ചിനുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുള്ളതിനാല്‍, എര്‍ട്ടിഗ ടൂര്‍ M-ല്‍ ഇത് അവതരിപ്പിക്കുമോ എന്ന് കാത്തിരുന്നു കാണണം.

Most Read Articles

Malayalam
English summary
Maruti Ertiga Diesel Spied Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X