വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

ഒന്നാം തലമുറ മോഡലിന്റെ വിജയത്തെത്തുടര്‍ന്ന്, 2018 നവംബറില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഏറ്റവും പുതിയ എര്‍ട്ടിഗ അവതരിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രാന്‍ഡിനായി സ്ഥിരമായ വില്‍പ്പനയുമായി മുന്നോറുകയാണ് വാഹനം.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

മികച്ച വില്‍പ്പന നേടിയെടുക്കുന്നതിലൂടെ ബ്രാന്‍ഡിന്റെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നു, കൂടാതെ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍ എര്‍ട്ടിഗ. എട്ടര വര്‍ഷത്തിനിടെ 5.5 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന നേടിയതായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവ് പ്രഖ്യാപിച്ചു.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

5.5 ലക്ഷം വില്‍പ്പനയുടെ ശ്രദ്ധേയമായ നാഴികക്കല്ല് അതിന്റെ വിജയത്തിന്റെ സാക്ഷ്യമാണെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഒരു വാങ്ങല്‍ തീരുമാനം എടുക്കുമ്പോള്‍, ഉപയോക്താക്കള്‍ പലപ്പോഴും യുവി ഉപയോഗിച്ച് എംപിവികളെ ക്രോസ്-പരിഗണിക്കുന്നു.

MOST READ: എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിയുന്ന യുവികളുമായി ക്രോസ് പരിഗണന ഉണ്ടായിരുന്നിട്ടും, എര്‍ട്ടിഗ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുകയും ഈ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

2012 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ എര്‍ട്ടിഗ ലഭ്യമാണ്. അതേ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചത്. തുടക്ക നാളില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് എംപിവി വാഗ്ദാനം ചെയ്തിരുന്നത്.

MOST READ: ടാറ്റ കാറുകളില്‍ ആളുകള്‍ക്ക് പ്രിയം പെട്രോള്‍ മോഡലുകളോട്; കാരണം ഇതാ

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. നിലവില്‍ ഇത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് വില്‍ക്കുന്നത്.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

1.5 ലിറ്റര്‍ SHVS യൂണിറ്റ് 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ്. നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി നല്‍കിയിരിക്കുന്നു.

MOST READ: മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ; കൗതുകമാർന്ന വസ്തുതകളും ചില തെറ്റായ ചിന്താഗതികളും

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എംപിവി നിര്‍മ്മിക്കുന്നത്. ഇത് ഇന്ത്യയിലെ മാരുതി സുസുക്കി മോഡലുകളുടെ ശ്രേണിക്ക് അടിവരയിടുന്നു.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി എര്‍ട്ടിഗയാണെന്നതില്‍ സംശയമില്ല. 20 ശതമാനം ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കളാണുള്ളത്. ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി ഓപ്ഷന്‍ എസ്-സിഎന്‍ജി എന്ന് വിളിക്കുന്ന ഒരേയൊരു എംപിവി കൂടിയാണിത്.

MOST READ: ഇന്ത്യയിൽ എയർ പ്യൂരിഫയറുകളുമായി എത്തുന്ന താങ്ങാനാവുന്ന അഞ്ച് കാറുകൾ

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

രണ്ടാം തലമുറ അവതരിപ്പിച്ചപ്പോള്‍ അകത്തും പുറത്തും സമഗ്രമായ ഒരു പുനര്‍രൂപകല്‍പ്പനയ്ക്ക് വിധേയമായി. ക്രോം ആവരണത്തോടുകൂടിയ വലിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പുകള്‍, ഒഴുകിയിറങ്ങുന്ന ശൈലിയിലുള്ള മേല്‍ക്കൂര, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. പിന്നിലും കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

L ആകൃതിയിലുള്ള ടെയില്‍ ലാമ്പാണ് പിന്നിലെ പുതുമ. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി എര്‍ട്ടിഗ

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Most Read Articles

Malayalam
English summary
Maruti Ertiga Sales Cross 5.5 Lakh Units In 8 Years. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X