ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

ബിഎസ്-IV യുഗത്തിന്റെ അവസാനത്തോടെ മാരുതി സുസുക്കി തങ്ങളുടെ എല്ലാ ഡീസൽ വാഹനങ്ങളും നിർത്തലാക്കിയിരുന്നു. എന്നാൽ കമ്പനി അതിന്റെ ഡീസൽ എഞ്ചിനുകളിലൊന്ന് ബി‌എസ്-VI ലേക്ക് പരിഷ്ക്കരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

അതേസമയം വിപണിയിലെ സമീപകാല ട്രെൻഡനുസരിച്ച് ഇത് സംഭവിക്കാനുള്ള സാധ്യത കുറവാണ്. മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറും CFO-യും ആയ അജയ് സേത്താണ് ഇക്കാര്യത്തെ കുറിച്ചുള്ള സൂചന നൽകിയത്.

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

മാരുതി സുസുക്കി ഡീസൽ എഞ്ചിനുകളുടെ പുനരാഭത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 2019/20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പെട്രോൾ വാഹനങ്ങളിൽ നിന്നുള്ള വിൽപ്പന 93 ശതമാനമാണ്.

MOST READ: കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മാരുതി സുസുക്കി അവശേഷിക്കുന്ന ഡീസൽ വാഹനങ്ങളെല്ലാം വിറ്റഴിച്ചതുമാണ്. അതിനാൽ നിലവിൽ ഡീസൽ വാഹനങ്ങളുടെ നിർമ്മാണം കമ്പനി നിർത്തിവച്ചിരിക്കുന്നതായി സേത്ത് പറഞ്ഞു.

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

മാരുതി സുസുക്കി കുറഞ്ഞത് 4,000 മില്ലിമീറ്ററിൽ കൂടുതൽ വലിപ്പമുള്ള വാഹനങ്ങളിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ തിരികെ കൊണ്ടുവരുമെന്ന് ഇതുവരെ പ്രതീക്ഷിച്ചിരുന്നു. ചുരുങ്ങിയത് എർട്ടിഗ, പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവി തുടങ്ങിയ മോഡലുകളിൽ. എന്നാൽ അതിന്റെ സാധ്യതയും ഇപ്പോൾ മങ്ങിയിരിക്കുകയാണ്.

MOST READ: പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

അതേസമയം എർട്ടിഗ, പ്രീമിയം ബി-എസ്‌യുവികൾ, സി-എസ്‌യുവികൾ എന്നിവയുടെ കാര്യത്തിൽ ഡീസൽ എഞ്ചിനുകളുടെ ആവശ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് സെയിൽസ് ഹെഡ് ശശാങ്ക് ശ്രീവാസ്തവ അടുത്തിടെ സമ്മതിച്ചു.

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

അതേസമയം വലിയ എസ്‌യുവികളിൽ പോലും പെട്രോൾ എഞ്ചിനുകൾ കൂടുതൽ പ്രചാരം നേടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എർട്ടിഗയിൽ ഉപയോഗിച്ചിരുന്ന E15A 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ബിഎസ്-VI പതിപ്പ് മാരുതി സുസുക്കി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

അത് ശരിയാണെങ്കിൽപ്പോലും ബിഎസ്-VI ഡീസൽ എഞ്ചിൻ വാണിജ്യവത്ക്കരിക്കാനുള്ള തീരുമാനം വിപണി ആവശ്യകത അനുസരിച്ച് ഏത് സമയത്തും മാറാം എന്നതാണ് വസ്‌തുത.

ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

എർട്ടിഗയിലും സിയാസിലും E15A 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ബിഎസ്-IV പതിപ്പ് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഭാവിയിൽ കമ്പനിയുടെ വലിയ മോഡലുകളിൽ ഡീസൽ എഞ്ചിനുകൾക്ക് പകരമായി പ്രവർത്തിക്കുന്ന മൈൽഡ് ഹൈബ്രിഡ്, പൂർണ-ഹൈബ്രിഡ് സിസ്റ്റങ്ങളിലേക്ക് ചേക്കേറാനും ബ്രാൻഡ് തയാറായേക്കും.

Most Read Articles

Malayalam
English summary
Maruti hints it may never launch diesel models again. Read in Malayalam
Story first published: Thursday, May 21, 2020, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X