പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

2021-നും 2023-നും ഇടയില്‍ എസ്‌യുവികളും എംപിവികളും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് പുതിയ മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി.

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

കമ്പനി ഇതിനകം ഒരു പുതിയ എംപിവിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അത് എര്‍ട്ടിഗയ്ക്കും XL6 -നും മുകളില്‍ സ്ഥാനം പിടിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ വാഹനം സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ചെടുക്കും. 2021 മധ്യത്തോടെ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് സൂചന.

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ഇരു ബ്രാന്‍ഡുകളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി പുതിയ മാരുതി എംപിവി ടൊയോട്ട വാഹനമായി പുനര്‍നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യും. രണ്ടാമത്തേതില്‍ ഇതിനകം തന്നെ ഗ്ലാന്‍സയും (മാരുതി ബലേനോ), അര്‍ബന്‍ ക്രൂയിസറും (മാരുതി വിറ്റാര ബ്രെസ) നിരയില്‍ ഉള്‍പ്പെടുന്നു.

MOST READ: മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ഈ പട്ടിക വിപുലീകരിക്കാനാണ് ഇരു നിര്‍മ്മാതാക്കളുടെയും പദ്ധതി. ടൊയോട്ട ഇന്ത്യയുടെ ശ്രേണിയിലെ ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയാണ് പുതിയ എംപിവി സ്ഥാനം പിടിക്കുക. അതേസമയം വരാനിരിക്കുന്ന മാരുതി എംപിവി മഹീന്ദ്ര മറാസോയ്ക്ക് എതിരാളിയാകും.

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

11.25 ലക്ഷം രൂപ. 13.59 ലക്ഷം രൂപ വരെയാകും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മാരുതി ഈ വിലനിര്‍ണ്ണയത്തില്‍ ഗണ്യമായ മാര്‍ജിന്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മാരുതിക്ക് ഒരു വ്യക്തമായ നേട്ടമായി തോന്നാമെങ്കിലും, ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവിന് ഡീസല്‍ എഞ്ചിനുകള്‍ ഒന്നും തന്നെ ഇല്ല.

MOST READ: പുതുമോടിയിലും കൂടുതല്‍ കരുത്തിലും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍; ഫസ്റ്റ് ലുക്ക് റിവ്യൂ

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

അതേസമയം ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂട്ടിലിറ്റി വാഹനങ്ങളില്‍ മഹീന്ദ്ര പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ പാസഞ്ചര്‍ കാറുകളെക്കുറിച്ച് ഉപഭോക്താക്കളുടെ താല്‍പര്യം വലിയ തോതില്‍ കുറഞ്ഞുവെങ്കിലും, എസ്‌യുവികള്‍ക്കും എംപിവികള്‍ക്കും ഇത് പൂര്‍ണ്ണമായും ശരിയല്ല.

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും ഒരുപക്ഷേ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. രണ്ട് എസ്‌യുവികള്‍ക്കും ഡീസല്‍ വേരിയന്റുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ട്.

MOST READ: എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയുമായി ബി‌എം‌ഡബ്ല്യു; പ്രാരംഭ വില 39.30 ലക്ഷം രൂപ

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

എംപിവികളെ സംബന്ധിച്ചിടത്തോളം ഡീസല്‍ എഞ്ചിന്റെ അഭാവം ഒരു വലിയ പോരായ്മയാണ്. അതേസമയം മാരുതിയുടെ ശേഖരത്തില്‍ സിഎന്‍ജി സാങ്കേതികവിദ്യയുണ്ട്.

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ഡീസല്‍ എഞ്ചിനുകള്‍ക്ക് ഒരു മികച്ച ബദലാണ് സിഎന്‍ജി പവര്‍പ്ലാന്റിനുള്ള ഓപ്ഷന്‍. ടൊയോട്ടയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പിലും ഇത് ദൃശ്യമാകും. എര്‍ട്ടിഗ, XL6, എസ്-ക്രോസ് മുതലായവയ്ക്ക് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ 'K-സീരീസ്' പെട്രോള്‍ എഞ്ചിന്‍ കരുത്തു നല്‍കുന്നു.

MOST READ: ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ നൽകി സ്കോർപ്പിയോയെ പരിഷ്കരിച്ച മഹീന്ദ്ര

പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ഇതിനുപുറമെ, മാരുതി അടുത്ത വര്‍ഷം പുതിയ സബ് കോപാക്ട് ക്രോസ്ഓവറും പുറത്തിറക്കും. ഇത് വിറ്റാര ബ്രെസയ്ക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക. 2022-ല്‍ ബ്രെസയ്ക്ക് പോലും ഒരു പ്രധാന അപ്ഡേറ്റ് ലഭിക്കും (ഒരുപക്ഷേ ഒരു തലമുറ മാറ്റം).

Images For Reference Only

Most Read Articles

Malayalam
English summary
Maruti Introduce A New MPV In 2021, Rival Mahindra Marazzo. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X