2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ഷട്ട്ഡൗൺ കാരണം വാഹന വിപണിയും പ്രതിസന്ധിയിലാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അടുത്തിടെ അവതരിപ്പിച്ച ഡിസയർ ബിഎസ്-VI ഷോറൂമുകളിലെത്താനും വൈകും.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

എന്നാൽ ഉപഭോക്താക്കളെ നിരാശപ്പെടുത്താൻ കമ്പനി തയാറല്ല. കാരണം അവരുടെ 2020 മാരുതി ഡിസയർ ഓൺലൈനായി കോൺഫിഗർ ചെയ്യാനും ഡെലിവറി ചെയ്യുമ്പോൾ അത് എങ്ങനെയിരിക്കുമെന്ന് കാണാനും ഇതിലൂടെ സാധിക്കും.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

2020 ഡിസയറിന്റെ എല്ലാ ഘടകങ്ങളും ക്രമീകരിക്കാൻ മാരുതി സുസുക്കിയുടെ ഓൺലൈൻ കോൺഫിഗറേറ്റർ നിങ്ങളെ അനുവദിക്കുന്നു. കളർ, മോഡൽ, ആക‌്സസറികൾ എന്നിവ തെരഞ്ഞെടുക്കാനും വാഹനം എപ്പോൾ ഡെലിവറി ചെയ്യുമെന്നതും നിങ്ങൾക്ക് കാണാൻ കഴിയുംമെന്നത് ശ്രദ്ധേയമാണ്.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

കോൺഫിഗർ ചെയ്‌ത കാറിന്റെ പുറംമോടിയും ഇന്റീരിയറും 360 ഡിഗ്രി കാഴ്‌ച നൽകുന്നു. തെരഞ്ഞെടുത്ത വകഭേദത്തിന്റെ എക്സ്ഷോറൂം വിലയും ഓൺലൈൻ കോൺഫിഗറേറ്ററിൽ കാണിച്ചിരിക്കുന്നു.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

പ്രൈം ഓക്സ്ഫോർഡ് ബ്ലൂ, മെറ്റാലിക് മാഗ്മ ഗ്രേ, പേൾ ഫീനിക്‌സ് റെഡ്, മെറ്റാലിക് പ്രീമിയം സിൽവർ, പ്രൈം ഷെർവുഡ് ബ്രൗൺ, പേൾ ആർട്ടിക് വൈറ്റ് എക്സ്റ്റീരിയർ നിറങ്ങളിൽ 2020 മാരുതി ഡിസയർ ലഭ്യമാണ്.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

ഫോക്‌സ് വുഡ് ട്രിമിനൊപ്പം ബീജ്, കറുപ്പ് എന്നിവയുടെ സംയോജനത്തിലാണ് ഇന്റീരിയർ ഒരുങ്ങിയിരിക്കുന്നത്. സ്റ്റൈലിംഗ് വർധിപ്പിക്കുന്നതിന് വിവിധ ബാഹ്യ, ഇന്റീരിയർ ഘടകങ്ങളിൽ ക്രോം ഘടകങ്ങളും മാരുതി ഉപയോഗിച്ചിട്ടുണ്ട്.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലൈറ്റുകൾ, 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി റിയർ കോമ്പിനേഷൻ ലൈറ്റുകൾ എന്നിവയാണ് പുതിയ മാരുതി ഡിസയറിന്റെ പ്രധാന സവിശേഷതകൾ.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

4.2 ഇഞ്ച് കളർ എം‌ഐഡി, ക്രൂയിസ് കൺട്രോൾ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, കപ്പ്ഹോൾഡറിനൊപ്പം പിൻ ആർമ്‌റെസ്റ്റ് തുടങ്ങിയ സവിശേഷതകൾ അപ്‌ഡേറ്റുചെയ്‌ത സബ് -4 മീറ്റർ സെഡാനിൽ ഉൾപ്പെടുന്നു.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

സുരക്ഷാ ഉപകരണങ്ങളിൽ ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്‌‌സ് പാർക്കിംഗ് ക്യാമറ, ഡ്യുവൽ എയർബാഗുകൾ എന്നിവയും അതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും വാഗ്‌ദാനം ചെയ്‌തുകൊണ്ട് പുത്തൻ സബ്-4 മീറ്റർ സെഡാനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നു.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

ഡീസൽ എഞ്ചിൻ നിർത്തലാക്കിയതിനാൽ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ മാത്രമാണ് ഇനി മാരുതി ഡിസയറിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ഇത് 89 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഓട്ടോമാറ്റിക് യൂണിറ്റും ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

പുതുക്കി വിപണിയിൽ എത്തിയതോടെ 5.89 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ എക്സ്ഷോറൂം വില. ഇന്നുവരെ ഡിസയറിന്റെ 20 ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി രാജ്യത്ത് വിറ്റഴിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയനേട്ടമാണ്.

2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

ഇന്ത്യൻ വിപണിയിൽ ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ, ഫോർഡ് ആസ്‌പയർ, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നീ സബ്-4 മീറ്റർ സെഡാനുകളുമായാണ് ഇന്ത്യൻ വിപണിയിൽ മാരുതി ഡിസയർ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti DZire BS6 online car configurator goes live. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X