Just In
Don't Miss
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Finance
പെട്രോളിന് എക്കാലത്തെയും ഉയർന്ന വില, ഡീസലിന് 75.13 രൂപ
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി
മാരുതി സുസുക്കിയിൽ നിന്നും ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ജിംനി എസ്യുവി. ആഭ്യന്തര വിപണിയിൽ വാഹനത്തെ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെങ്കിലും എന്ന് എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് മാരുതി ഇന്ത്യൻ പ്ലാന്റിൽ ജിംനിയുടെ അസംബ്ലി ആരംഭിച്ചതും എസ്യുവി പ്രേമികളിൽ ഏറെ പ്രതീക്ഷയേകി. ഇപ്പോൾ വാഹനം പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ഏറ്റവും പുതിയ തലമുറ ജിംനിക്ക് അന്താരാഷ്ട്ര വിപണിയിൽ മികച്ച സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുവരുന്നത്. നിർമാണ ഭാരം കുറയ്ക്കുന്നതിനും പ്രാദേശിക ഉത്പാദന വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുമായാണ് ജിംനി സിയറയെ ജപ്പാനിൽ നിന്ന് സികെഡി റൂട്ട് വഴി രാജ്യത്ത് എത്തിക്കുന്നത്.

നിലവിൽ ആഗോള വിപണിക്കായുള്ള മോഡലുകളെയാണ് ഇന്ത്യയിൽ നിർമിക്കുന്നതെങ്കിലും അധികം താമസിയാതെ ആഭ്യന്തര വിപണിയിലേക്കും വാഹനം അരങ്ങേറ്റം കുറിക്കും. ജിംനി സിയറ ശരിക്കും ഒരു കോംപാക്ട് എസ്യുവിയാണ്.

മാത്രമല്ല ക്ലാസിക് ഡിസൈൻ ഘടകങ്ങളും ബോക്സി ബോഡി ശൈലിയും നിലനിർത്തുന്നതിലൂടെ മൊത്തത്തിൽ ജിംനിയെ ആകർഷകമാക്കി മാറ്റാൻ കമ്പനിക്ക് സാധിക്കുന്നു.
MOST READ: ടാറ്റ നെക്സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്യുവി

മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, കറുത്ത ഗ്രിൽ ഉൾപ്പെടുത്തലുകൾക്കൊപ്പം ഹെഡ്ലാമ്പ് ക്ലസ്റ്ററിനുള്ളിൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ഇടംപിടിച്ചിരിക്കുന്നു. ബ്ലാക്ക് ഫ്രണ്ട് ബമ്പർ വിഭാഗത്തിൽ വൃത്താകൃതിയിലുള്ള ഫോഗ്ലാമ്പുകളും വാഹനത്തിന് ചുറ്റുമായി നൽകിയിരിക്കുന്ന ബ്ലാക്ക് ക്ലാഡിംഗും സ്പൈ ചിത്രത്തിൽ നിന്ന് കാണാം.

ചതുരാകൃതിയിലുള്ള പുറം കാഴ്ചയിൽ വിംഗ് മിററുകളും കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, വിശാലമായ ക്യാബിനിൽ നിന്ന് നോക്കിയാൽ ഉയരത്തലുള്ള ദൃശ്യാനുഭവമാണ് യാത്രക്കാർക്ക് ജിംനി സമ്മാനിക്കുന്നത്.
MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ടെയിൽഗേറ്റിൽ മൗണ്ട് ചെയ്ത സ്പെയർ വീൽ പിൻഭാഗത്തെ കൂടുതൽ പരുക്കനാക്കുന്നു. ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകൾ, യു ആകൃതിയിലുള്ള കറുത്ത അലോയ് വീലുകൾ, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ്, പിന്നിലെ ബ്ലാക്ക് ബമ്പറിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റിംഗ് ഘടകങ്ങൾ എന്നിവയാണ് മറ്റ് എസ്യുവിയിലെ ശ്രദ്ധേയമായ വിശദാംശങ്ങൾ.

ഇന്ത്യൻ ഉപഭോക്താക്കളിലെ വിശാലമായ ആവശ്യകതകൾ നിറവേറ്റുന്നതിനായി അഞ്ച് ഡോർ ലേഔട്ടുള്ള ജിംനിയായിരിക്കും ഒരുങ്ങുക. എന്നിരുന്നാലും വാഹനത്തിന്റെ നിർമാണത്തെപ്പറ്റിയോ ഉത്പാദനത്തെ കുറിച്ചോ മാരുതി സുസുക്കി ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല.