മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കി മാരുതി

ചില നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണ തോതും മാരകമായ രോഗങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒരു കാറിലെ എയര്‍ പ്യൂരിഫയര്‍ അല്ലെങ്കില്‍ ഫില്‍ട്ടര്‍ ഇന്ന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

ബലേനോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ എന്നിവയുള്‍പ്പെടെ അരീന, നെക്‌സ ഷോറൂമുകളില്‍ നിന്നുള്ള എല്ലാ മോഡലുകള്‍ക്കും ആക്‌സസറിയായി മാരുതി ഇപ്പോള്‍ PM 2.5 എയര്‍ ഫില്‍ട്ടര്‍ അവതരിപ്പിച്ചു.

മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

ഇന്ത്യയിലുടനീളമുള്ള എല്ലാ മാരുതി ഡീലര്‍ഷിപ്പുകളിലും നിങ്ങള്‍ക്ക് ഇത് 600 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. മാരുതി ഒരു PM 10 ഫില്‍ട്ടര്‍ വാഗ്ദാനം ചെയ്തിരുന്നു (ഏകദേശം 300 മുതല്‍ 500 രൂപ വരെ വില). ഇപ്പോള്‍ PM 2.5 എസി ഫില്‍ട്ടര്‍ അവതരിപ്പിച്ചു, ഇത് പൊടിയും മറ്റ് കണികകളും 75 ശതമാനം വരെ നീക്കംചെയ്യുന്നതിന് കൂടുതല്‍ കാര്യക്ഷമമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്, ഓരോ 10,000 കിലോമീറ്ററിനുശേഷമോ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ (ഏതാണോ ആദ്യം സംഭവിക്കുന്നത്) ഫില്‍ട്ടര്‍ മാറ്റിസ്ഥാപിക്കേണ്ടത്.

മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

ഫില്‍ട്ടര്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചില പാരാമീറ്ററുകളും മാരുതി പ്രസ്താവിച്ചു:

  • മോശം വെന്റിലേഷന്‍
  • കഴിവില്ലാത്ത എയര്‍ കണ്ടീഷനിംഗ്
  • വിന്‍ഡ്ഷീല്‍ഡില്‍ നിന്ന് മൂടല്‍മഞ്ഞ് നീക്കംചെയ്യാന്‍ കൂടുതല്‍ സമയം
  • MOST READ: CT 100 കടക് പതിപ്പ് അവതരിപ്പിച്ച് ബജാജ്: വില 46,432 രൂപ

    മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

    ഹ്യുണ്ടായി, എംജി മോട്ടോര്‍സ് എന്നിവയുള്‍പ്പെടെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ പുറത്തിറക്കിയ എംജി ഗ്ലോസ്റ്റര്‍ ഉള്‍പ്പെടെ തങ്ങളുടെ കാറുകളില്‍ PM 2.5 എയര്‍ പ്യൂരിഫയര്‍ വാഗ്ദാനം ചെയ്യുന്നു.

    മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

    ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഉത്സവ സീസണിനോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സര്‍വീസ് ഫെസ്റ്റിവല്‍മേളയും നിര്‍മ്മാതാക്കള്‍ സമ്മാനിക്കുന്നുണ്ട്.

    MOST READ: ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

    മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

    2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 20 വരെയാണ് ഈ സേനവം ലഭ്യമാകുക. ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ സര്‍വീസ് ലഭിക്കുന്നതിന് ഈ ഉത്സവ കാലയളവില്‍ വ്യത്യസ്ത ആനുകൂല്യങ്ങള്‍ നേടാനും കഴിയും.

    മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

    ഈ പുതിയ സേവന സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ഡീലുകള്‍ നല്‍കുന്നതിന് നിര്‍മ്മാതാവ് അതിന്റെ എല്ലാ സര്‍വീസ് സെന്ററുകളിലും ഈ പദ്ധതി ലഭ്യമാക്കും. എല്ലാ മാരുതി സുസുക്കി കാര്‍ മോഡലുകള്‍ക്കും കാര്‍ സര്‍വീസിംഗിനും ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനും വിവിധ ഇളവുകള്‍ കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു.

    MOST READ: ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

    മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കിയ മാരുതി

    പൊതുവായ റിപ്പയര്‍ ചാര്‍ജുകള്‍, ബാധകമായ ഭാഗങ്ങള്‍, ലേബര്‍ ചെലവ് എന്നിവയിലും ഉപഭോക്താക്കള്‍ക്ക് കിഴിവ് ലഭിക്കും. ഇതിനുപുറമെ, എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ മാരുതി കാര്‍ ഒരു അംഗീകൃത വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുവരുന്നതിനായി ഒരു കോംപ്ലിമെന്ററി കാര്‍ വാഷും ലഭ്യമാകും.

    Image Courtesy: AVG Service Ltd ADOOR

Most Read Articles

Malayalam
English summary
Maruti Models Now Offered With An Optional PM 2.5 AC Air Filter. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X