ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് പുതിയ ഇഎംഐ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍മ്മാതാക്കളായ മാരുതി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു കാര്‍ വാങ്ങന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ഇരുകമ്പനികള്‍ക്കും രാജ്യത്ത് വിപുലമായ ശ്യംഖല ഉള്ളത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലെക്സി ഇഎംഐ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് തുടക്കത്തില്‍ കുറഞ്ഞ ഈഎംഐ സ്‌കീമുകള്‍ തെരഞ്ഞെടുക്കാം.

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ആദ്യ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ വായ്പ തുകയില്‍ 899 രൂപയിലാണ് ഇഎംഐ ആരംഭിക്കുന്നത്. 3 മാസത്തെ കുറഞ്ഞ ഇഎംഐ കാലാവധി കഴിഞ്ഞാല്‍, ഇഎംഐ തുക കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

വായ്പാ തുകയുടെ നാലിലൊന്ന് അടയ്ക്കുമ്പോള്‍ അവസാന തവണ ഒഴികെയുള്ള വായ്പ കാലയളവില്‍ ഒരു ലക്ഷത്തിന് 1,797 രൂപയാണ് ബലൂണ്‍ ഇഎംഐ സ്‌കീം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും 10 ശതമാനം വരെ വര്‍ദ്ധിച്ച ഇഎംഐ തുക നല്‍കാന്‍ ഉപഭോക്താക്കളെ സ്റ്റെപ്പ് അപ്പ് ഇഎംഐ സ്‌കീം അനുവദിക്കുന്നു. ഒന്നാം വര്‍ഷത്തില്‍ ഒരു ലക്ഷത്തിന് 1,752 രൂപയില്‍ നിന്ന് ഇഎംഐ ആരംഭിക്കാം.

MOST READ: ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

അതോടൊപ്പം 5 വര്‍ഷത്തെ വായ്പാ കാലാവധിക്കായി ഓരോ വര്‍ഷവും ക്രമേണ 10 ശതമാനം വര്‍ദ്ധിക്കും. ഐസിഐസിഐ ബാങ്ക് സ്വന്തം വിവേചനാധികാരത്തില്‍ 100 ശതമാനം വരെ ഓണ്‍-റോഡ് ഫണ്ടിംഗ് വാഗ്ദാനം ചെയ്യുന്നു.

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ കുറഞ്ഞ പേയ്‌മെന്റും, കുറഞ്ഞ ഈഎംഐ പദ്ധതിയും ആകര്‍ഷിക്കുമെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ആകര്‍ഷകമായതും ലാഭകരവുമായ ധനസഹായ പരിഹാരങ്ങള്‍ നല്‍കുന്നതിനായി ഐസിഐസിഐ ബാങ്കുമായുള്ള ബന്ധം തീര്‍ച്ചയായും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

നേരത്തെ ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ബൈ നൗ പേ ലേറ്റര്‍ എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയെന്നതാണ് സവിശേഷത.

Most Read Articles

Malayalam
English summary
Maruti Partners With ICICI To Provide Flexible EMI Schemes. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X