നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയ മാരുതി എസ്-ക്രോസ് പെട്രോൾ വിപണിയിൽ ഇടംപിടിക്കാൻ തയാറാണ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ വിൽപ്പനക്കായുള്ള പരിശീലനവും നെക്സ പ്രീമിയം ഡീലർഷിപ്പുകളിൽ കമ്പനി ആരംഭിച്ചു.

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ മാരുതി സുസുക്കി ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ നിന്ന് ഡീസൽ കാറുകളെ പിൻവലിച്ചിരുന്നു. അതിന്റെ ഭാഗമാണ് നേരത്തെ ഡീസൽ പതിപ്പിൽ മാത്രം എത്തിയിരുന്ന എസ്-ക്രോസിന്റെ പെട്രോളിലേക്കുള്ള കൂടുമാറ്റം.

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

മാരുതി ഈ വർഷം ആദ്യം വിറ്റാര ബ്രെസയുടെ പെട്രോൾ വകഭേദവും പുറത്തിറക്കിയിരുന്നു. അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് ഇത്തവണ എസ്-ക്രോസും എത്തുന്നത്. ഏപ്രിൽ വാഹനം വിൽപ്പനക്ക് എത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ്-19 മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം പദ്ധതിയിൽ മാറ്റം വരികയായിരുന്നു.

MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

മാരുതി എസ്-ക്രോസ് പെട്രോളിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. SHVS മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഇൻ‌നെഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) അധിക ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

ഈ സംവിധാനം പെട്രോളിൽ പ്രവർത്തിക്കുന്ന ക്രോസ്ഓവറിന്റെ ഇന്ധനക്ഷമത 10 ശതമാനത്തോളം വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

MOST READ: നിരത്തിലെത്താൻ ദിവസങ്ങൾ മാത്രം, ഗ്ലോസ്റ്റർ എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി എംജി

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

1.5 ലിറ്റർ പെട്രോൾ എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ ജനപ്രിയ മോഡലുകളായ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ ശക്തരായ എതിരാളികൾക്കെതിരെയാണ് മാരുതി സുസുക്കി എസ്-ക്രോസ് വിപണിയിൽ ഇടംപിടിക്കുക.

MOST READ: പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

2020 മാരുതി എസ്-ക്രോസ് പെട്രോൾ പതിപ്പിന് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിയർ ഡിസ്ക് ബ്രേക്ക്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് എസി തുടങ്ങിയ സവിശേഷതകൾ ലഭിക്കും.

നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

അതേസമയം അകത്തളത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ക്രോസ്ഓവറിന് ലഭിക്കും. പുതിയ അലോയ് വീലുകളും ഇന്റഗ്രേറ്റഡ് ടേൺ സിഗ്നൽ ലൈറ്റുകളുള്ള പുതുക്കിയ ORVM-കളും ഇതിന് ലഭിക്കും.

Most Read Articles

Malayalam
English summary
Maruti S-Cross Petrol Ready To Launch Sales Training Started. Read in Malayalam
Story first published: Monday, July 13, 2020, 16:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X