നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

ആൾട്ടോ 800-ന്റെ ബി‌എസ്‌-VI കംപ്ലയിന്റ് സി‌എൻ‌ജി പതിപ്പ് പുറത്തിറക്കിയതിന് ശേഷം മാരുതി സുസുക്കി 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച എസ്-പ്രെസോയുടെ സിഎൻജി മോഡലിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ ആൾട്ടോ, ബലേനോ, ഡിസയർ, എർട്ടിഗ, എസ്-പ്രെസോ, സ്വിഫ്റ്റ് എന്നിവ തങ്ങളുടെ മനേസർ പ്ലാന്റിലാണ് നിർമിക്കുന്നത്. ഇതിന്റെ പ്രവർത്തനം പുനരാരംഭിച്ചതോടെയാണ് എസ്-പ്രെസോ സിഎൻജി ഉടൻ അരങ്ങേറ്റത്തിന് സജ്ജമാകുന്നത്.

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

എസ്-പ്രെസോ സി‌എൻ‌ജിയുടെ ഉത്പാദനം കമ്പനി ആരംഭിച്ചിട്ടുണ്ട്. അതിനാൽ വാഹനം ഉടൻ തന്നെ രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മിഷൻ ഗ്രീൻ മില്യൺ പദ്ധതിയുടെ ഭാഗമായി എർട്ടിഗയുടെ എസ്-സി‌എൻ‌ജി വേരിയൻറ് ഈ വർഷം ആദ്യം മാരുതി അവതരിപ്പിച്ചു.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ‌ മൈലേജ് വിവരങ്ങള്‍ പുറത്ത്

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

അതിനെ തുടർന്ന് LXi, LXi (O) വേരിയന്റുകളിൽ ബി‌എസ്‌-VI വാഗൺആറിനെയും ബ്രാൻഡ് യഥാക്രമം 5.25 ലക്ഷം, 5.32 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

60 ലിറ്റർ ടാങ്ക് ശേഷിയുള്ളതാണ് വാഗൺആർ എസ്-സി‌എൻ‌ജി കിലോഗ്രാമിന് 32.52 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സമാനമായ രീതിയിൽ സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന എസ്-പ്രെസോ 1.0 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കും.

MOST READ: പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

മാത്രമല്ല ഇത് പതിവ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ ശുദ്ധവും ഇന്ധനക്ഷമത ഉള്ളതുമായിരിക്കും. ഡ്യുവൽ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ, പുതിയ ഇഞ്ചക്ഷൻ സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാകും കാർ.

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

എസ്-പ്രെസോ എസ്-സി‌എൻ‌ജി LXi, LXi (O), VXi, VXi (O) എന്നിങ്ങനെ നാല് വ്യത്യസ്ത വകഭേദങ്ങളിൽ വാഗ്‌ദാനം ചെയ്തേക്കും. ഒരേ 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 67 bhp കരുത്തും 90 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: 2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

സി‌എൻ‌ജി എഞ്ചിന് കീഴിൽ ഇത് 58 bhp കരുത്തും 78 Nm torque ഉം സൃഷടിക്കും. ഈ യൂണിറ്റ് ഒരു സ്റ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രം ജോടിയാക്കും.

നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

നിലവിൽ എസ്-പ്രെസോയുടെ എൻട്രി ലെവൽ മോഡലിന് 3.71 ലക്ഷവും രൂപയും ഉയർന്ന വകഭേദത്തിന് 4.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മാഗ്ന, സ്‌പോർട്‌സ് പതിപ്പുകളിൽ വിൽക്കുന്ന ഹ്യുണ്ടായി സാൻട്രോ സിഎൻജിയുമായി ഇത് വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
English summary
Maruti S-Presso CNG Production started, Launching Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X