മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

സുസുക്കിയുടെ ആഗോള ജനപ്രിയ മോഡലുകളിൽ ഒന്നായ വിറ്റാര എസ്‌യുവി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ തലമുറയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. അടുത്ത ഒക്ടോബറിൽ സുസുക്കി വിറ്റാര 2020 ഒക്ടോബറിൽ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചന നൽകുന്നു.

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

നിലവിലെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാകും അടുത്ത തലുമുറ വിറ്റാര വിപണിയിൽ തുടരുക എന്നതാണ് കൂടുതൽ രസകരമായ കാര്യം. എന്നാൽ ചെറുതായി മാറ്റം വരുത്തിയ രൂപകൽപ്പനയ്ക്കും വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകൾക്കും അനുയോജ്യമായ രീതിയിൽ പ്ലാറ്റ്ഫോം പരിഷ്‌ക്കരിക്കുമെന്നത് ശ്രദ്ധേയമാണ്.

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

2021-22-ൽ പുറത്തിറങ്ങാനിരിക്കുന്ന മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവിക്കും പുതുതലമുറ സുസുക്കി വിറ്റാരയുടെ പ്ലാറ്റ്ഫോം രൂപം നൽകാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് തുടങ്ങിയ മിഡ് സൈസ് എസ്‌യുവികളുമായി പുതിയ മാരുതി മോഡൽ ഇന്ത്യൻ വിപണിയിൽ ഏറ്റുമുട്ടും.

MOST READ: മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

മാത്രമല്ല ടൊയോട്ടയ്ക്ക് ഈ എസ്‌യുവിയുടെ സ്വന്തം പതിപ്പും ഉണ്ടായിരിക്കും. പുതിയ മോഡൽ സുസുക്കിയുടെ ആഗോള സി വാസ്തുവിദ്യയുടെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇതേ പ്ലാറ്റ്ഫോമാണ് വിറ്റാര ബ്രെസയ്ക്കും അടിവരയിടുന്നത്.

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

വരാനിരിക്കുന്ന മാരുതി സുസുക്കി മിഡ്-സൈസ് എസ്‌യുവി അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ അടുത്ത തലമുറ സുസുക്കി വിറ്റാരയുടെ വികസനത്തെ ഇത് സഹായിക്കും. പുതിയ സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിൽ ടൊയോട്ടയുടെ ബിഡാദി പ്ലാന്റിലാകും ഇന്ത്യൻ പതിപ്പ് നിർമിക്കുക.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതുതലമുറ വിറ്റാരയുടെ വലിപ്പം വർധിക്കുമെന്നും 4.2 മീറ്റർ നീളത്തിൽ അളക്കുമെന്നും റിപ്പോർട്ടകളുണ്ട്. എന്നിരുന്നാലും ഇന്ത്യൻ മോഡലിന് ഏകദേശം 4.3 മീറ്റർ നീളമായിരിക്കും നൽകുക.

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

നിലവിലെ 2.5 മീറ്ററിൽ നിന്ന് 2.6 മുതൽ 2.7 മീറ്റർ വരെ ദൂരെയുള്ള ഗ്രൗണ്ട് ക്ലിയറൻസ് വാഗ്‌ദാനം ചെയ്യുന്നതിനായി മാരുതി സുസുക്കി എഞ്ചിനീയർമാർ പ്ലാറ്റ്ഫോമിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

MOST READ: എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

ക്യാബിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ ഇത് ബ്രാൻഡിനെ സഹായിക്കും. കൂടാതെ വിറ്റാരയുടെ മാരുതിയുടെ പതിപ്പ് അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. വാഹനത്തിന്റെ നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് 2021-ന്റെ തുടക്കത്തിൽ ഏഴ് സീറ്റർ മോഡൽ എത്തും.

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

ഏഴ് സീറ്റുകളുള്ള മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നായിരിക്കും അറിയപ്പെടുക. അന്താരാഷ്‌ട്ര മോഡലായ പുതുതലമുറ സുസുക്കി വിറ്റാരയ്ക്ക് 48V മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ K14D ബൂസ്റ്റർജെറ്റ് എഞ്ചിൻ ലഭിക്കും. ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 5,500 rpm-ൽ 129 bhp കരുത്തും 2,000-3,000 rpm-ൽ 235 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിൽ 8Ah ബാറ്ററിയാണ് സഹായത്തിനുള്ളത്. ഇത് 13.6 bhp പവറും 10 Nm torque ഉം നൽകുന്നു. അതേസമയം ഇന്ത്യയിലെ ചില വിലയേറിയ കാറുകളിൽ ഡീസൽ എഞ്ചിൻ മാരുതി വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ ബി‌എസ്‌-VI കംപ്ലയിന്റ് 1.5 ലിറ്റർ ഡീസൽ എഞ്ചിനാകും എസ്‌യുവിയിൽ ഇടംപിടിക്കുക.

Most Read Articles

Malayalam
English summary
Maruti’s upcoming mid-size SUV will be Next Gen Suzuki Vitara. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X