അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

മാരുതി സുസുക്കി ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ചു.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

എൻട്രി ലെവൽ ഹാച്ച്ബാക്ക് പുറത്തിറങ്ങിയതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കുന്ന നിർമാതാക്കൾ എസ്-പ്രസ്സോയുടെ കയറ്റുമതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

2019 സെപ്റ്റംബറിലാണ് മാരുതി സുസുക്കി എസ്-പ്രസ്സോ പുറത്തിറക്കിയത്. 3.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കുന്ന മാരുതി സുസുക്കിയുടെ K10 എഞ്ചിനാണ് എസ്-പ്രസ്സോയ്ക്ക് കരുത്ത് പകരുന്നത്.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് അടിസ്ഥാനമായി വാഹനത്തിൽ വരുന്നത്. AMT ഓപ്ഷനും നിർമ്മാതാക്കൾ നൽകുന്നു. രൂപകൽപ്പനയുടെ കാര്യത്തിൽ, വ്യത്യസ്ഥമായി കാണപ്പെടുന്ന ഒരു കാറാണ് എസ്-പ്രസ്സോ.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

മാരുതി സുസുക്കി ബലേനോ, എർട്ടിഗ, വാഗൺആർ എന്നിവ ഒരുങ്ങുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് നിർമ്മാതാക്കൾ എസ്-പ്രസ്സോയും നിർമ്മിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

വാഹനത്തെ ഹാച്ച്ബാക്കായി തരംതിരിച്ചിട്ടുണ്ടെങ്കിലും, ഇതിന് ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന ഒരു എസ്‌യുവിയുടെ രൂപകൽപ്പനയും സ്റ്റൈലിംഗും കമ്പനി നൽകുന്നു.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

വിശാലമായ ഇന്റീരിയറുകളും ഫങ്കി സ്റ്റൈലിംഗും ഇത് വാഗ്ദാനം ചെയ്തു. അതിനാൽ, മാരുതി സുസുക്കി എസ്-പ്രസ്സോ നന്നായി വിറ്റു പോയതിൽ അതിശയിക്കാനില്ല.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

ഇന്ത്യൻ വാഹന വ്യവസായത്തിലെ മാന്ദ്യത്തിനിടയിലും എസ്-പ്രസ്സോ മികച്ച പ്രകടനം കാഴ്ചവച്ചു. 2019 സെപ്റ്റംബറിൽ 5,000 യൂണിറ്റ് വിറ്റഴിച്ച എസ്-പ്രസ്സോയുടെ വിൽപ്പന ഒക്ടോബറിൽ 10,634 യൂണിറ്റുകളോടെ ഇരട്ടിയായി വർദ്ധിച്ചു.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

മൊത്തത്തിൽ, മാരുതി സുസുക്കി എസ്-പ്രസ്സോയുടെ 35,000 യൂണിറ്റുകൾ വിറ്റഴിച്ചു, ഓരോ മാസവും വിൽപ്പന വർദ്ധിക്കുന്നതായി കാണപ്പെടുന്നു.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

ഇപ്പോൾ മാരുതി സുസുക്കി എസ്-പ്രസ്സോയുടെ കയറ്റുമതിയും ആരംഭിച്ചിരിക്കുകയാണ്. ഹാച്ച്ബാക്ക് മുമ്പത്തേക്കാൾ കൂടുതൽ വിൽപ്പന സംഖ്യകൾ കരസ്ഥമാക്കുമെന്ന് പ്രതീക്ഷിക്കാം.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

മെയ്ക്ക് ഇൻ ഇന്ത്യയുടെ യഥാർത്ഥ ചിഹ്നമാണ് എസ്-പ്രെസ്സോയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും CEO -യുമായ കെനിചി അയുകാവ പറഞ്ഞു.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

ഇന്ത്യൻ ഉപഭോക്താക്കൾ ഇരു കൈയ്യു നീട്ടി സ്വീകരിച്ച വാഹനത്തിന് അന്താരാഷ്ട്ര വിപണിയിലും മികച്ച സ്വീകാര്യത ലഭിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. എസ്-പ്രെസ്സോ നിരവധി പുതിയ വിപണികളിൽ തങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

മാരുതി സുസുക്കിയുടെ മനേസർ പ്ലാന്റിൽ നിർമ്മിച്ച മാരുതി സുസുക്കി എസ്-പ്രസ്സോ കയറ്റുമതിക്കായി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് എത്തിക്കുന്നത്.

അന്താരാഷ്ട്ര വിപണികളിലേക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി

വലിയ കാർ-ഫെറിംഗ് കപ്പലുകൾ പിന്നീട് ഹാച്ച്ബാക്കിനെ ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso Exports To Latin America, Africa & Asia Begins. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X