പണിപാളി;വാഗൺആർ, ബലേനോ മോഡലുകളുടെ 1.34 ലക്ഷം യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

ആഭ്യന്തര വിപണിയിൽ വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. 2018 നവംബർ 15 നും 2019 ഒക്ടോബർ 15 നും ഇടയിൽ നിർമിച്ച 1.0 ലിറ്റർ വാഗൺആർ ടോൾബോയ് ഹാച്ച്ബാക്കും ഈ തിരിച്ചുവിളിക്കൽ പ്രക്രിയയുടെ ഭാഗമാകും.

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

അതേസമയം 2019 ജനുവരി എട്ടിനും 2019 നവംബർ നാലിനും ഇടയിൽ പുറത്തിറങ്ങിയ ബലേനോയുടെ പെട്രോൾ പതിപ്പുകളെയാണ് മാരുതി സുസുക്കി തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ B2 സെഗ്മെന്റ് ഹാച്ച്ബാക്കിൽ 78,222 യൂണിറ്റുകൾ ഉൾപ്പെടുമ്പോൾ വാഗൺആറിന്റെ 56,663 യൂണിറ്റുകൾ പരിശോധനയ്ക്ക് വിധേയമാകും.

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

ഫ്യുവൽ പമ്പ് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പരിശോധനയിൽ ഏതെങ്കിലും പാർട്സിന് പ്രശ്നങ്ങൾ കണ്ടെത്തിയാൽ സൗജന്യമായി ഇവ മാറ്റിസ്ഥാപിക്കും.

MOST READ: 2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

വാഗൺആറിനായി www.marutisuzuki.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് തിരിച്ചുവിളിക്കുന്ന കാമ്പെയ്‌നിൽ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ സാധിക്കും. എന്നാൽ ബലേനോ ഉപഭോക്താക്കൾ www.nexaexperience.com എന്ന വെബ്സൈറ്റാണ് സന്ദശിക്കേണ്ടത്.

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

ഇതിനായി ഉപഭോക്താക്കൾ തങ്ങളുടെ വാഹനത്തിന്റെ ചാസി നമ്പർ വെബ്സൈറ്റിൽ നൽകേണ്ടതായുണ്ട്. ഈ നമ്പർ രജിസ്ട്രേഷൻ രേഖകളിലും വെഹിക്കിൾ ഐഡി പ്ലേറ്റിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

MOST READ: പോളോ, വെന്റോ TSI മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചിട്ടില്ലെന്ന് ഫോക്‌സ്‌വാഗണ്‍

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

മെറ്റൽ ക്ലാമ്പിനൊപ്പം ഫ്യുവൽ ഹോസ് പ്രശ്ന സാധ്യതയ്ക്കായി 2019 ഓഗസ്റ്റിൽ മാരുതി 1.0 ലിറ്റർ വാഗൺആറിന്റെ 40,618 യൂണിറ്റുകൾ തിരിച്ചുവിളിക്കലിന് വിധേയമാക്കിയിരുന്നു.

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

നാലുമാസത്തിനുശേഷം 63,493 യൂണിറ്റ് സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ വേരിയന്റുകളായ മിഡ്-സൈസ് സെഡാൻ സിയാസ്, യൂട്ടിലിറ്റി വാഹനങ്ങളായ എർട്ടിഗ, XL6 എന്നിവ മോട്ടോർ ജനറേറ്റർ യൂണിറ്റിലെ തകരാറിനുള്ള കാരണം പരിഹരിക്കാൻ തിരിച്ചുവിളിച്ചു.

MOST READ: കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

സോഫ്റ്റ്റ്‌വെയർ പ്രശ്‌നങ്ങൾ കാരണം എയർബാഗ് കൺട്രോളറിൽ ഉണ്ടാകാനിടയുള്ള തകരാറുകൾ പരിഹരിക്കുന്നതിന് ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ 75,419 യൂണിറ്റുകൾ 2016 മെയ് മാസത്തിൽ തിരിച്ചുവിളിച്ചു എന്നതും ശ്രദ്ധേയമാണ്.

പണിപാളി, വാഗൺആർ, ബലേനോ മോഡലുകളുടെ 1,34,885 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

നിലവിലെ കൊവിഡ്-19 പ്രതിസന്ധിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളും ആനുകൂല്യങ്ങളും അതിനൊപ്പം തന്നെ പുതിയ ഫിനാന്‍സ് പദ്ധതികളും മാരുതി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കുറഞ്ഞ EMI, കൂടുതല്‍ വായ്പ, കൂടുതല്‍ കാലാവധി തുടങ്ങിയ ഇളവുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Announced A Voluntary Recall Of 1,34,885 Units Of WagonR And Baleno. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X