ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രധാന മോഡലുകളിൽ ഒന്നാണ് സിയാസ്. മിഡ്-സൈസ് സെഡാൻ ശ്രേണിയിൽ ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, സ്കോഡ റാപ്പിഡ് തുടങ്ങിയ ശക്തരായ എതിരാളികളുമായി മത്സരിക്കുന്ന മോഡൽ ഈ വിഭാഗത്തിൽ മുൻപന്തിയിൽ തന്നെയാണുള്ളത്.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

സിയാസ് 2014-ൽ ആണ് വിപണിയിൽ ചുവടുവെക്കുന്നത്. നിലവിൽ 2018-ൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് നമ്മുടെ വിപണിയിൽ തുടരുന്നത്. യഥാർത്ഥത്തിൽ ഈ കാർ ഒരു പ്രീമിയം ഓഫറാണ്. മാരുതി സുസുക്കിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴി മാത്രമാണ് സെഡാൻ വിൽക്കുന്നത്.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ എന്തുകൊണ്ടാണെന്ന് കാണിക്കുന്ന മാരുതി സിയാസിന്റെ പുതിയ ടെലിവിഷൻ പരസ്യ വീഡിയോ കമ്പനി അടുത്തിടെ നെക്‌സയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചു.

MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

വിശാലമായ അകത്തളവും പ്രീമിയം ലുക്കിംഗ് പുറംമോടിയും വീഡിയോ എടുത്തു കാണിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് നവീകരണത്തിനു ശേഷം സിയാസ് മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രീമിയമായി മാറിയിട്ടുണ്ട്. മുകളിലും താഴെയുമായി ക്രോം സ്ട്രിപ്പുള്ള ഗ്ലോസ്സ് ബ്ലാക്ക് ഗ്രിൽ മുൻവശത്ത് ഇടംപിടിക്കുന്നു.

ഹെഡ്‌ലൈറ്റുകൾക്ക് പ്രൊജക്ടർ തരം ലൈറ്റുകളും ഫോഗ് ലാമ്പുകളുമാണ് മാരുതി സിയാസിൽ ലഭ്യമാകുന്നത്. പിന്നിൽ ബൂമറാങ് ആകൃതിയിലുള്ള ക്രോം അലങ്കരിച്ചൊരുക്കവും പിൻവശത്തെ മനോഹരമാക്കിയിട്ടുണ്ട്.

MOST READ: E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

അകത്തളത്തിലേക്ക് നോക്കിയാൽ ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീലുകളും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ഒരു ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും സിയാസിലുണ്ട്. നേരത്തെ ഒരു പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് വിപണനം ചെയ്‌ത സെഡാൻ ഇപ്പോൾ ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

രാജ്യത്ത് നടപ്പിലാക്കിയ കർശനമായ മലിനീകരണ മാനദണ്ഡങ്ങളും മാരുതിയുടെ പുതിയ ബ്രാൻഡ് ഫിലോസഫിയും കാരണം കമ്പനി തങ്ങളുടെ ഡീസൽ എഞ്ചിനെ ഉപേക്ഷിക്കുകയായിരുന്നു.

MOST READ: ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

ഇപ്പോൾ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മാരുതി സിയാസിൽ ഒരുക്കിയിരിക്കുന്നത്. ഇത് പരമാവധി 105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എർട്ടിഗ, XL6 തുടങ്ങിയ മാരുതി കാറുകളിലും അടുത്തിടെ പുറത്തിറക്കിയ 2020 ബ്രെസ പെട്രോളിലും കണ്ട അതേ എഞ്ചിനാണ് ഇത്.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

ഈ എഞ്ചിന് സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് താഴ്ന്ന ആർ‌പി‌എമ്മുകളിൽ ടോർഖ് അസിസ്റ്റായി പ്രവർത്തിക്കുന്നു. മാത്രമല്ല സിയാസിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

MOST READ: ഇന്ത്യയില്‍ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

8.31 ലക്ഷം മുതൽ 11.09 ലക്ഷം രൂപ വരെയാണ് മാരുതി സിയാസിന്റെ എക്സ്ഷോറൂം വില. സിയാസ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ കാറുകളിൽ ഒന്നാണ്. കൂടാതെ സുഖപ്രദമായ സവാരി അനുഭവം നൽകാനും പ്രീമിയം സെഡാന് സാധിക്കുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Ciaz latest TVC Out. Read in Malayalam
Story first published: Saturday, May 30, 2020, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X