പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം നെക്‌സ ഉൽ‌പന്ന ശ്രേണി കൂടുതൽ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ മാരുതി സുസുക്കി മിഡ് സൈസ് എസ്‌യുവിയും പ്രീമിയം ഏഴ് സീറ്റർ എം‌പിവിയും ഉൾപ്പെടെ പുതിയ മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

നിലവിൽ പ്രധാനമായും രണ്ട് സെഗ്‌മെന്റുകളാണ് കമ്പനി വിലയിരുത്തുന്നത്. പുതിയ മാരുതി സുസുക്കി മിഡ്-സൈസ് എസ്‌യുവി പുതിയ ടൊയോട്ട റെയ്‌സ് എസ്‌യുവിയുമായി പ്ലാറ്റ്ഫോം പങ്കിടും.

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

ആഭ്യന്തര വിപണിയിൽ കിയ സെൽറ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും എതിരായിയായാണ് മോഡലിനെ മാരുതി വിലയിരുത്തുന്നത്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതി ടൊയോട്ടയുടെ B560 പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സി-സെഗ്മെന്റ് എംപിവിയുടെ വികസനമാണ്.

MOST READ: കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

കമ്പനിയുടെ പ്രൊഡക്റ്റ് ലൈനപ്പിൽ പുതിയ മാരുതി സുസുക്കി ഏഴ് സീറ്റർ എംപിവി എർട്ടിഗയ്ക്ക് മുകളിലായി സ്ഥാനംപിടിക്കും. പുത്തൻ എംപിവിയുടെ വിലയെ കുറിച്ച് സൂചന ഒന്നുമില്ലെങ്കിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാങ്ങുന്നവർക്ക് ഇതൊരു താങ്ങാനാവുന്ന ഓപ്ഷനായി നിലകൊണ്ടേക്കും.

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

ടൊയോട്ടയുടെ ബിഡാദി അധിഷ്ഠിത പ്ലാന്റ് മാരുതി സുസുക്കിയുടെ പുതിയ സി-സെഗ്മെന്റ് എം‌പിവിയുടെയും മിഡ്-സൈസ് എസ്‌യുവിയുടെയും ഉത്‌പാദന കേന്ദ്രമായി പ്രവർത്തിച്ചേക്കാം.

MOST READ: എന്യാക് iV ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തും, പുതിയ ടീസർ ചിത്രവുമായി സ്കോഡ

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

ആഗോള തലത്തിൽ സുസുക്കിക്ക് ഹൈബ്രിഡ് സംവിധാനങ്ങൾ വിതരണം ചെയ്യുന്നതിനും ഇന്ത്യയിൽ HEV സിസ്റ്റങ്ങൾ, എഞ്ചിനുകൾ, ബാറ്ററികൾ എന്നിവ വാങ്ങുന്നതിനും പുറമെ ടൊയോട്ടയിലേക്ക് മാരുതി സുസുക്കിയുടെ സിയാസ്, എർട്ടിഗ എന്നിവയുടെ OEM വിതരണവും പട്ടികപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

ബലേനോയെ അടിസ്ഥാനമാക്കിയുള്ള ബാഡ്ജ് എഞ്ചിനീയറിംഗ് ഗ്ലാൻസ വിപണിയിൽ എത്തിയത് ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ്. അടുത്തതായി മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർ‌നിർമിച്ച മോഡലായ ടൊയോട്ട അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവിയും നിരത്തിൽ ഇടംപിടിക്കും.

MOST READ: കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

പുതിയ മാരുതി ഏഴ് സീറ്റർ എംപിവി 1.5 ലിറ്റർ K15B SHVS പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാകും വാഗ്‌ദാനം ചെയ്യുക. അതോടൊപ്പം എം‌പി‌വിയിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ള ഒരു ഓപ്ഷനാണ് പുതിയ 1.2 ടർബോ പെട്രോൾ എഞ്ചിൻ.

പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

ഏഴ് സീറ്റുകളുടെ കോൺഫിഗറേഷനോടൊപ്പം വാഹനത്തിന് സ്ലൈഡിംഗ് ഡോറുകളും ഉണ്ടായിരിക്കും. എന്തായാലും പുതിയ മോഡലിന്റെ അവതരണം ഉടൻ ഉണ്ടാവാൻ സാധ്യതയില്ല. മാരുതി നിലവിൽ ആൾട്ടോ 800, സെലേറിയോ തുടങ്ങിയ മോഡലുകളെ മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Considering New Seven Seater MPV For India. Read in Malayalam
Story first published: Saturday, July 25, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X