ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

കൊവിഡ്-19 മഹാമാരി വിതച്ച ആഘാതത്തിൽ നിന്ന് ഇന്ത്യൻ വാഹന വിപണി പയ്യെ കരകയറി വരികയാണ്. രണ്ട് മാസങ്ങളായി വിൽപ്പനയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ വാഹന നിർമാതാക്കൾക്ക് സാധിക്കുന്നുണ്ട്.

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

വ്യക്തിഗത ഗതാഗതത്തിനായുള്ള മുൻ‌ഗണന, ഉത്‌പാദനത്തിലെ വർധനവ്, ഉപഭോക്തൃ ആത്മവിശ്വാസം, തീർ‌ച്ചപ്പെടുത്തിയിട്ടില്ലാത്ത ബുക്കിംഗുകളുടെ‌ പൂർ‌ത്തിയാക്കൽ‌ തുടങ്ങി വിവിധ ഘടകങ്ങൾ‌ കാർ‌ വിൽ‌പന ഉയർ‌ത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

ഓഗസ്റ്റിൽ ചെറിയ ഹാച്ച്ബാക്ക് സെഗ്മെന്റ് ഉൾപ്പെടെ മിക്ക വിഭാഗത്തിലെയും വിൽപ്പന മികച്ചതായി. മൊത്തം 80,086 യൂണിറ്റുകളാണ് ഹാച്ച്ബാക്ക് ശ്രേണിയിൽ നിന്നും നിരത്തിലെത്തിയത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 69,995 യൂണിറ്റുകളെ അപേക്ഷിച്ച് 33.49 ശതമാനം നേട്ടമാണ്.

MOST READ: സോനെറ്റിന്റെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങുമെന്ന് കിയ

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ചെറിയ ഹാച്ച്ബാക്ക് വിഭാഗത്തിലെ തങ്ങളുടെ ആധിപത്യം തുടരുന്നു. 2020 ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ആദ്യ അഞ്ച് കാറുകളിൽ മൂന്നും മാരുതിയുടേതാണ്. 14,869 യൂണിറ്റുമായി മാരുതി സ്വിഫ്റ്റ്. കഴിഞ്ഞ വർഷത്തെ 12,444 യൂണിറ്റുകളെ അപേക്ഷിച്ച് 19.49 ശതമാനം വർധനവ് നേടിക്കൊടുത്തു.

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

വരുമാനം വർധിപ്പിക്കുന്നതിനായി സ്വിഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ കാറുകൾക്കായി മാരുതി അടുത്തിടെ സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള ഉടമസ്ഥാവകാശ പദ്ധതികൾ അവതരിപ്പിച്ചതും നേട്ടമുണ്ടാകികിയിട്ടുണ്ട്. ഇൻ‌ഷുറൻസ്, നികുതി, രജിസ്ട്രേഷൻ, പരിപാലനം എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾക്ക് വിഷമിക്കേണ്ടതില്ലാത്തതിനാൽ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു.

MOST READ: സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

ഓഗസ്റ്റിൽ 14,397 യൂണിറ്റുകൾ വിറ്റ മാരുതി ആൾട്ടോയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം വിറ്റ 10,123 യൂണിറ്റുകളെ അപേക്ഷിച്ച് 42.22 ശതമാനം വർധനവ് ഇവിടെയും ഉണ്ടായി. 2000 ൽ ആരംഭിച്ച ആൾട്ടോ അടുത്തിടെ 40 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

തുടർച്ചയായി 16 വർഷമായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമെന്ന റെക്കോർഡും ആൾട്ടോയ്ക്കുണ്ട്. കഴിഞ്ഞ മാസം 13,770 യൂണിറ്റുകൾ വിറ്റ മാരുതി വാഗൺആർ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിറ്റ 11,402 യൂണിറ്റിനെ അപേക്ഷിച്ച് 20.77 ശതമാനം വർധനവ് കമ്പനിക്ക് നേടിക്കൊടുത്തു.

MOST READ: രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

10,190 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി ഗ്രാൻഡ് i10 ഓഗസ്റ്റിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട നാലാമത്തെ മോഡലായി. കഴിഞ്ഞ വർഷം ഇതേസമയം വിറ്റ 9,403 യൂണിറ്റുകളെ അപേക്ഷിച്ച് 8.37 ശതമാനം ഉയർച്ചയാണ് കമ്പനി സ്വന്തമാക്കിയത്. പട്ടികയിൽ അഞ്ചാമത് ടാറ്റ ടിയാഗൊയാണ്. 2019 കാലയളവിൽ ലഭിച്ച 3,037 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണയത് 5,743 ആയി.

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

അതായത് ടിയാഗൊയുടെ പ്രതിവർഷ വിൽപ്പനയിൽ 89.10 ശതമാനം വർധനവാണ് ടാറ്റ രേഖപ്പെടുത്തിയത്. മാരുതി സെലെറിയോ (5,684), എസ്-പ്രെസോ (5,312), റെനോ ക്വിഡ് (3,677), മാരുതി ഇഗ്നിസ് (3,262), ഹ്യുണ്ടായി സാൻട്രോ (2,395) എന്നിവയാണ് പട്ടികയിലെ ആദ്യ 10-ൽ ഇടംപിടിച്ച മറ്റ് ഹാച്ച്ബാക്കുകൾ.

ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

ഇവയിൽ ക്വിഡ്, സാൻട്രോ എന്നിവയ്ക്ക് യഥാക്രമം 44.01, -27.16 ശതമാനത്തിന്റെയും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ ഡാറ്റ്സൻ റെഡി-ഗോ, ഫോർഡ് ഫിഗൊ, ഡാറ്റ്സൻ ഗോ, മഹീന്ദ്ര KUV100 എന്നിവയും 2020 ഓഗസ്റ്റിൽ മോശം വിൽപ്പന കണക്കുകളോടെ അവസാനിപ്പിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki Continues To Dominate The Small Hatchback Segment. Read in Malayalam
Story first published: Saturday, September 5, 2020, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X