വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

പുതിയ മലിനീകരണ മാനദണ്ഡം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ ശ്രേണിയിലെ മോഡലുകളെയെല്ലാം ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇതിനോടകം തന്നെ അവരുടെ എല്ലാ മോഡലുകളെയും പുതിയ മലിനീകരണ മാനദണ്ഡത്തിലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ജനപ്രിയ കുഞ്ഞൻ ഹാച്ച്ബാക്ക് ആൾട്ടോ K10 നെ മാത്രം കമ്പനി ഇതുവരെ പരിഷ്ക്കരിക്കാൻ തയാറായിട്ടില്ല.

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

വാഹനത്തെ പിന്‍വലിക്കുകയാണെന്ന് ഔദ്യോഗികമായി മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് ഡീലർഷിപ്പുകൾ സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതായത് K10 യുഗത്തിന് അന്ത്യം കുറിക്കാൻ മാരുതി തയാറായി കഴിഞ്ഞുവെന്ന് സാരം.

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

ആൾട്ടോ ആദ്യമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷത്തോളമായി. ഇതിനകം കുഞ്ഞൻ ഹാച്ചിന്റെ 38 ലക്ഷം യൂണിറ്റുകൾ മാരുതി സുസുക്കി വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആൾട്ടോ 800 ന് ഫെയ്‌സ്‌ലിഫ്റ്റും ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനും ലഭിച്ചപ്പോൾ, 2014 മുതൽ ആൾട്ടോ K10 മാറ്റങ്ങളൊന്നുമില്ലാതെ വിപണിയിൽ തുടർന്നു.!

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

ആൾട്ടോ 800, വാഗൺആർ എന്നീ മോഡലുകൾ തമ്മിലുള്ള ദൂരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് K10 പതിപ്പിനെ മാരുതി പുറത്തിറക്കിയത്. പരമാവധി 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന റെവ്-ഹാപ്പി 998 സിസി 3-സിലിണ്ടർ K10 എഞ്ചിനാണ് വാഹനത്തിന് കരുത്തേകിയിരുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഓപ്ഷണലായി ഒരു എഎംടി ഗിയർബോക്‌സും വാഹനത്തിന് ലഭിച്ചിരുന്നു.

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് ആൾട്ടോ വിപണിയില്‍ എത്തിയിരുന്നത്.

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

ആൾട്ടോ K10 വിപണിയിൽ നിന്നും പിൻവലിക്കാനുണ്ടായ പ്രധാന കാരണങ്ങളിൽ ഒന്നാണ് കഴിഞ്ഞ വർഷം മാരുതി വിപണിയിൽ എത്തിച്ച എസ്-പ്രെസോയുടെ കടന്നുവരവ്. ആൾട്ടോ 800 നും വാഗൺആറിനും ഇടയിലാണ് എസ്‌യുവി സ്റ്റൈലിംഗുമായി എത്തിയ പുതിയ ഹാച്ച്ബാക്കിന്റെ സ്ഥാനം. ഇത് വിപണിയിൽ വിജയമായി മാറിയതും ആൾട്ടോയിൽ നിന്നും മാറി ചിന്തിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചു.

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

ആൾട്ടോ K10 ന് സമാനമായ എഞ്ചിൻ തന്നെയാണ് എസ്-പ്രെസ്സോയിലും മാരുതി അവതരിപ്പിക്കുന്നത്. ഇത് ബിഎസ്-VI ന് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. ഒരു പുതിയ ഹാച്ച്ബാക്കായതിനാൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള കൂടുതൽ സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം കൂടുതൽ ഇടവും എസ്-പ്രെസ്സോ നൽകുന്നു.

വിടപറയാനൊരുങ്ങി മാരുതി ആൾട്ടോ K10

നിലവിൽ ആൾട്ടോ K10 ന് 3.60 ലക്ഷം മുതൽ 4.40 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. അതേസമയം 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് എസ്-പ്രെസ്സോയുടെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti Suzuki discontinues Alto K10. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X