ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

ഈക്കോയുട ഏഴ് ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. വിപണിയില്‍ എത്തി 10 വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നത്.

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

2010 -ലാണ് ഈക്കോ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു.

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

2014 -ല്‍ മാരുതി വീണ്ടും ഒരു ലക്ഷം യൂണിറ്റ് ഈക്കോ വിറ്റു. ചരക്ക് വിപണിയില്‍ വാഹനത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഈ ആവശ്യം നിറവേറ്റിക്കൊണ്ട് കമ്പനി 2015 -ല്‍ ഈക്കോയുടെ പുതിയ കാര്‍ഗോ വേരിയന്റും പുറത്തിറക്കി.

MOST READ: ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി ഒരു ലക്ഷം യൂണിറ്റ് ഈക്കോ വില്‍ക്കാന്‍ തുടങ്ങി, 2018 -ഓടെ വില്‍പ്പന മൊത്തം അഞ്ച് ലക്ഷം യൂണിറ്റിലെത്തി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈക്കോയുടെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

മാരുതിയുടെ ബിഎസ് VI മോഡലുകള്‍ക്ക് കരുത്ത് പകരുന്ന അതേ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈക്കോയ്ക്കും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 73 bhp കരുത്തും 101 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 21.8 കിലോമീറ്റര്‍ ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന ഈക്കോ ലൈനപ്പില്‍ സിഎന്‍ജി വേരിയന്റും ഉണ്ട്.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന് ആവശ്യക്കാര്‍ ഏറെ; 2020 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

വാസ്തവത്തില്‍, മൊത്തം ഈക്കോ വില്‍പ്പനയുടെ 17 ശതമാനം സിഎന്‍ജി വേരിയന്റാണ്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് മാരുതി സുസുക്കി ഈക്കോ.

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

ഇന്‍ട്രാ-സിറ്റി ലോജിസ്റ്റിക്‌സ് വിപണിയില്‍ ഇതിന് ഒരു വലിയ ഉപഭോക്തൃ അടിത്തറയുണ്ട്, കൂടാതെ കൊറിയര്‍, ഓണ്‍ലൈന്‍-റീട്ടെയില്‍ കമ്പനികളും പ്രാദേശിക ഏക-പ്രൊപ്രൈറ്റര്‍മാരുടെ ഒരു നല്ല ഉപഭോക്തൃ സെറ്റും മാരുതി സുസുക്കി ഈക്കോയ്ക്ക് ഉണ്ടെന്ന് വേണം പറയാന്‍.

MOST READ: ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

മോഡലുകള്‍ വളരെ കുറവുള്ള ഈ വിഭാഗത്തില്‍ 87 ശതമാനം വിപണി വിഹിതം ഈക്കോയ്ക്കുണ്ടെന്നു മാരുതി സുസുക്കി അവകാശപ്പെടുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Eeco Reaches 7 Lakh Sales Milestone In 10 Years. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X