ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ അടുത്തിടെയാണ് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും.

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ മനേസര്‍ പ്ലാന്റിലെ ജീവനക്കാരനാണ് ഇപ്പോള്‍ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ജീവനക്കാരന് രോഗം സ്ഥിരീകരിക്കുന്നത്.

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ജീവനക്കാരനുമായി ഇടപെഴകിയ എല്ലാരും വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ പോകാനും കമ്പിനി അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ പ്രവര്‍ത്തനം കമ്പനി ആരംഭിച്ചു.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ‌ മൈലേജ് വിവരങ്ങള്‍ പുറത്ത്

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

സാമൂഹിക അകലം ഉള്‍പ്പടെയുളള കാര്യങ്ങള്‍ പാലിച്ചാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കമ്പനി പുനരാരംഭിക്കുന്നത്.

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

75 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് 2,300 വാഹനങ്ങള്‍ ഇതുവരെ ഇവിടെ നിന്നും കയറ്റി അയച്ചു.

MOST READ: നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

1,900 വര്‍ക്ക്‌ഷോപ്പുകളും 2,500 ടച്ച് പോയിന്റുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ഗ്രീന്‍, ഓറഞ്ച് സോണുകളിലെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളുമാണ് മാരുതി തുറന്നിരിക്കുന്നത്.

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

ഓഫറുകളും ആനുകൂല്യങ്ങളും അതിനൊപ്പം പ്രത്യേക ഇഎംഐ പദ്ധതികളും അടക്കമാണ് വാഹനത്തിന്റെ വില്‍പ്പന. പുതിയൊരു പദ്ധതിക്ക് അടുത്തിടെ കമ്പനി തുടക്കം കുറിച്ചിരുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി (CIFCL) സഹകരിച്ചാണ് ബൈ നൗ പേ ലേറ്റര്‍ എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശങ്ക തുടരുന്നു; മാരുതി മനേസര്‍ പ്ലാന്റിലെ ജീവനക്കാരനും കൊവിഡ്-19

2020 ജൂണ്‍ 30 വരെയാണ് ഓഫര്‍ കാലാവധിയെന്നും കമ്പനി അറിയിച്ചു. കൂടാതെ കൂടുതല്‍ ലോണ്‍ വാല്യുവും 90 ശതമാനം വരെ ഓണ്‍റോഡ് ഫണ്ടിങ്ങും കൂടുതല്‍ തിരിച്ചടവ് കാലവധിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Employee Tests Positive For COVID-19 At Manesar Plant After Restart Of Operations. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X