അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി സുസുക്കിയുടെ പുതിയ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ വിപണിയിൽ വിപണിയിലെത്തും. ഓട്ടോ എക്‌സ്പോയുടെ പതിനഞ്ചാം പതിപ്പിൽ പരിഷ്ക്കരിച്ച മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

വിപണിയിൽ ഉടൻ സാന്നിധ്യമാവാൻ പോകുന്ന ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക പരസ്യ വീഡിയോ കമ്പനി പുറത്തിറക്കി. അർബൻ കോംപാക്ട് എസ്‌യുവി എന്നാണ് പുതിയ ടെലിവിഷൻ പരസ്യത്തിൽ കാറിനെ മാരുതി വിശേഷിപ്പിക്കുന്നത്.

ഇഗ്നിസിന്റെ ഇന്ത്യൻ പതിപ്പിന് ഓൾ‌ഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നില്ലെങ്കിലും വാഹനത്തിന്റെ രൂപകൽപ്പനയും രൂപവുമാണ് എസ്‌യുവിയെ വളരെയധികം പ്രചോദിപ്പിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് ഇഗ്നിസിന് ഡിസൈൻ മാറ്റങ്ങളും ലഭിച്ചിട്ടുണ്ട്. ഇത് വാഹനത്തിന് മികച്ച റോഡ് സാന്നിധ്യം നൽകുന്നതുമാണ്.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി സുസുക്കി ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾ മാത്രമേ ലഭിക്കൂ. ഇതിൽ വിറ്റാര ബ്രെസയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ ഗ്രിൽ ഉൾപ്പെടുന്നു. അതോടൊപ്പം ഫോഗ് ലാമ്പ് ഹൗസിംഗ്, ബമ്പറുകൾ, വാഹനത്തിന്റെ എയർ ഡാം എന്നിവയിൽ മസ്കുലർ ലുക്ക് ചേർക്കുന്നതിനായി നവീകരിച്ചതും സ്വാഗതാർഹമാണ്.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

മൊത്തത്തിൽ നോക്കിയാൽ 2020 ഇഗ്നിസിന് പുത്തൻ രൂപമാണുള്ളത്. കൂടാതെ ഇതൊരു മിഡ്-സൈക്കിൾ പരിഷ്ക്കരണവും വാഗ്ദാനം ചെയ്യുന്നു. ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലിന് പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ലഭിക്കുന്നുണ്ട്. കൂടാതെ കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന എ-പില്ലർ പ്രീമിയം ഹാച്ച്ബാക്കിനെ മുൻ പതിപ്പിൽ നിന്ന് അൽപം വ്യത്യസ്തമാക്കുന്നു.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇഗ്നിസിന്റെ നിലവിലെ പതിപ്പിന് സമാനമായ എല്ലാ സവിശേഷതകളും ഫെ‌യ്‌സ്‌ലിഫ്റ്റിലും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും ഉയർന്ന വകഭേദങ്ങളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം ഒരു പുതിയ സ്മാർട്ട് പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം ചേർത്തിട്ടുണ്ട്.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇഗ്നിസ് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത് തുടരും. അതോടൊപ്പം ലൂസെന്റ് ഓറഞ്ച്, ടർക്കോയ്‌സ് ബ്ലൂ എന്നീ പുതിയ രണ്ട് കളർ ഓപ്ഷനും കൂടി കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

കൂടാതെ, ഇച്ഛാനുസൃതമാക്കിയ iCreate ഓപ്ഷനുകൾ പുതിയ ഇഗ്നിസിനൊപ്പം തുടർന്നും ലഭ്യമാകും. ഉപഭോക്താക്കൾക്ക് കോൺഫിഗറേറ്റർ വഴി ഓൺലൈനിൽ വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യാനും വാഹനം വാങ്ങുമ്പോൾ ഡീലർഷിപ്പുകളിൽ നിന്ന് ആക്‌സസറികൾ തെരഞ്ഞെടുക്കാനും കഴിയും.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി സുസുക്കി കഴിഞ്ഞ വർഷം തന്നെ ഇഗ്നിസിന്റെ ബി‌എസ്-VI കംപ്ലയിന്റ് പുറത്തിറക്കിയിരുന്നു. അതേ എഞ്ചിൻ തന്നെ കാറിന്റെ വരാനിരിക്കുന്ന പതിപ്പിനും കരുത്തേകും.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

അതായത് 82 bhp പവറും 113 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിൽ മാറ്റമൊന്നുമില്ല. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി തെരഞ്ഞടുക്കാം.

അർബൻ കോംപാക്ട് എസ്‌യുവി എന്ന വിശേഷണവുമായി മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റ ടിയാഗൊ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഫോർഡ് ഫിഗോ എന്നീ മോഡലുകളാണ് 2020 മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിപണി എതിരാളികൾ. വാഹനത്തിനായുള്ള ബുക്കിംഗ് ഓൺ‌ലൈനായി സ്വീകരിക്കാൻ മാരുതി ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Maruti Suzuki Ignis Facelift First official TVC out. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X