കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ വലിയ മാറ്റമാണ് ജീവിത രീതികളില്‍ പോലും ഉണ്ടായിരിക്കുന്നത്. നമ്മുടെ യാത്രകളിലും നാം ഉപയോഗിക്കുന്ന ഓരോ സാധനങ്ങളിലും ഇനി അതിന്റെയെല്ലാം പ്രതിഫലനം ഉണ്ടാകുകയും ചെയ്യും.

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കു തുടങ്ങിയ കാര്യങ്ങള്‍ മുന്നോട്ടുള്ള ജീവിത രീതിയില്‍ അനിവാര്യമായ ഘടകം തന്നെയാണ്. യാത്രയില്‍ അണെങ്കില്‍ പോലും നാം ഇത് പാലിക്കേണ്ടതുണ്ട്.

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

നമ്മുടെ ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും ഇത് കൂടിയേ തീരു. വാഹനങ്ങള്‍ വിറ്റഴിക്കുന്നതുപോലെതന്നെ അതില്‍ യാത്ര ചെയ്യുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതും ഇപ്പോള്‍ ഓരോ നിര്‍മ്മാതാവിനും വലിയ വെല്ലുവിളിയാണ്.

MOST READ: കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

ഇവിടെയാണ് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി വ്യത്യസ്തരാകുന്നത്. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പുതുവഴികള്‍ തേടുകയാണിവര്‍. ടീം ബിഎച്ച്പിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി കമ്പനി പുതിയ കുറച്ച് ഉത്പന്നങ്ങള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. കാര്‍ ക്യാബിന്‍ പ്രൊട്ടക്ടീവ് പാര്‍ട്ടീഷന്‍, ഫേയ്‌സ് വൈസര്‍, ഡിസ്‌പോസബിള്‍ സ്‌പെക്ടക്‌ളസ് എന്നിങ്ങനെ ഏതാനും ഉപകരണങ്ങളാണ് കമ്പനി അവതരിപ്പിച്ചത്.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

മുന്നിലെയും പിന്നിലെയും യാത്രക്കാരെ തമ്മില്‍ വേര്‍തിരിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റാണ് കാര്‍ ക്യാബിന്‍ പ്രൊട്ടക്ടീവ് പാര്‍ട്ടീഷന്‍. എര്‍ട്ടിഗ, XL6, സിയാസ്, എസ്-ക്രോസ്സ്, പഴയ മോഡല്‍ വാഗണ്‍ആര്‍, റിറ്റ്‌സ്, ഡിസയര്‍ ടൂര്‍, സെലേരിയോ, ആള്‍ട്ടോ തുടങ്ങിയ മോഡലുകള്‍ക്ക് ഇവ ലഭ്യമാണ്.

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

ഇത് ഘടിപ്പിക്കുന്നതിനായി 549 മുതല്‍ 649 രൂപ വരെയാണ് കമ്പനി വില ഈടാക്കുന്നത്. വിറ്റാര ബ്രെസയിലും ഈക്കോയിലും ഉടന്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവി നിര ശക്തിപ്പെടുത്താനൊരുങ്ങി ഹോണ്ട

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

ഫേയ്‌സ് വൈസറിന്റെ വില 55 രൂപയാണ്. ഇത് ഉപയോഗിച്ചാല്‍ കണ്ണ്, മൂക്ക്, വായ എന്നിവയുള്ള സംരക്ഷണം നല്‍കാം. അണുബാധയേല്‍ക്കുന്നതില്‍ നിന്നും പരിഹാരമേകുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

ഡിസ്‌പോസബിളായിട്ടുള്ള കണ്ണടക്ക് 100 രൂപയാണ് വില. മാരുതിയുടെ ഷോറൂമുകളില്‍ ഇവ ലഭ്യമാണ്. ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ വാഹന വിപണിയെ തിരിച്ച് കയറ്റാനുള്ള തത്രപാടിലാണ് മാരുതി. ഒഫാറുകളും ആനുകുല്യങ്ങളും അതിനൊപ്പം പുതിയ പദ്ധതികളും ഒക്കെ അവതരിപ്പിച്ചാണ് നിലവില്‍ മാരുതി വില്‍പ്പന മുന്നോട്ടുകൊണ്ടുപോകുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Introduced A Range Of Products To Fight Against The Covid-19. Read in Malayalam.
Story first published: Wednesday, May 27, 2020, 15:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X