ഇപ്പോൾ വാങ്ങൂ, പണം പിന്നീട്, ആദ്യ 2 മാസം ഇഎംഐ വേണ്ട; പദ്ധതിയുമായി മാരുതി

ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ വാഹന വിപണിയെ തിരിച്ച് കയറ്റാനുള്ള തത്രപാടിലാണ് നിര്‍മ്മാതാക്കള്‍. പലരും ഒഫാറുകളും ആനുകുല്യങ്ങളും അതിനൊപ്പം പുതിയ പദ്ധതികളും ഒക്കെ അവതരിപ്പിച്ച് വില്‍പ്പന പുനരാരംഭിച്ചു.

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ മാരുതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഏകദേശം 5,000 ബുക്കിങ്ങുകള്‍ ലഭിച്ച വിവരം അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

ഇപ്പോഴിതാ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചതായി അറിയിച്ചിരിക്കുകയാണ് കമ്പനി. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: ഭാവം മാറി റെനോ ക്യാപ്‌ചർ ഫെയ്‌സ്‌ലിഫ്റ്റ് എത്തി

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി (CIFCL) സഹകരിച്ചാണ് ബൈ നൗ പേ ലേറ്റര്‍ എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

2020 ജൂണ്‍ 30 വരെയാണ് ഓഫര്‍ കാലാവധിയെന്നും കമ്പനി അറിയിച്ചു. കൂടാതെ കൂടുതല്‍ ലോണ്‍ വാല്യുവും 90 ശതമാനം വരെ ഓണ്‍റോഡ് ഫണ്ടിങ്ങും കൂടുതല്‍ തിരിച്ചടവ് കാലവധിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

MOST READ: വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശനവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും തുടക്കം കുറിച്ച് നിസാന്‍

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

നേരത്തെ ഹ്യുണ്ടായിയും, ടാറ്റ മോട്ടോര്‍സും, മഹീന്ദ്രയും ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാരുതിയും രംഗത്തെത്തുന്നത്.

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

ഗ്രീന്‍, ഓറഞ്ച് സോണുകളിലെയും മനേസര്‍ പ്ലാന്റിലെയും പ്രവര്‍ത്തനം ഇതിനോടകം മാരുതി ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം അനുസരിച്ച് 75 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നത്.

MOST READ: വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

ഒരു ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2,300 -ല്‍ അധികം വാഹനങ്ങള്‍ ഇതുവരെ ഇവിടെ നിന്നും കയറ്റി അയച്ചിട്ടുണ്ട്. 1,900 വര്‍ക്ക്‌ഷോപ്പുകളും 2,500 ടച്ച് പോയിന്റുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ബൈ നൗ പേ ലേറ്റര്‍; പുതിയ പദ്ധതിയുമായി മാരുതി

ലോക്ക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറന്നെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായാണ് നിര്‍മ്മാതാക്കള്‍ പാലിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Introduces Buy Now, Pay Later Programme. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X