ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിരവധി പദ്ധതികളാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് ഉപഭേക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

ഇപ്പോഴിതാ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ചു. അറീന, നെക്സ, ട്രൂ വാല്യൂ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വാഹന ഉപഭോക്തക്കളും ഇതിന്റെ ഭാഗമാണെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

മറ്റൊരു കാര്‍ വാങ്ങിക്കല്‍, വാഹന സര്‍വീസ്, മാരുതി ഇന്‍ഷുറന്‍സ്, അക്സസറികള്‍, കസ്റ്റമര്‍ റഫറലുകള്‍ എന്നിവയിലേക്കുള്ള ആനുകൂല്യങ്ങളുടെ ഒരു ശ്രേണി കൂടാതെ കമ്പനിയുടെ മറ്റ് നിരവധി അനുബന്ധ ആനൂകൂല്യങ്ങളും അടങ്ങുന്നതാണ് മാരുതി സുസുകി റിവാര്‍ഡ്സ്.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മാരുതി സുസുകി റിവാര്‍ഡ്സ് വെബ് സൈറ്റിന്റെ സഹായത്തോടെ ഡിജിറ്റല്‍ പിന്‍ബലത്തിലുള്ള ഈ കാര്‍ഡ്-രഹിത പ്രോഗ്രാം ഉപയോഗിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

മാരുതി സുസുകിയുമൊത്തുള്ള ഓരോ ഇടപെടലുകള്‍ക്കും ഇടപാടുകള്‍ക്കുമൊപ്പം തങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ ഉയരുന്നത് കാണാവുന്നതുമാണ്. ഇടപാട് സംബന്ധിച്ച അലേര്‍ട്ടുകളും വിവരങ്ങളും ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കും.

MOST READ: TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

പ്രോഗ്രാമിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് www.marutisuzuki.com അല്ലെങ്കില്‍ www.nexaexperience.com ലേക്ക് ലോഗിന്‍ ചെയ്ത് അവരുടെ വിശദാംശങ്ങള്‍ പൂരിപ്പിക്കണം.

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

മാരുതി സുസുകി റിവാര്‍ഡ്സ്, ഉപഭോക്താക്കള്‍ക്ക് ആഹ്ലാദജനകമായ സേവനങ്ങളുടെ ഒരു പൂക്കൂട ഓഫര്‍ ചെയ്യുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നുവെന്ന് മാരുതി സുസുകി ഇന്ത്യയുടെ എംഡി കെനിചി അയുകാവാ പറഞ്ഞു.

MOST READ: രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

ഇത് അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അവരുടെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിനും സവിശേഷമായ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനായി ലോയല്‍റ്റി പ്രോഗ്രാമിന്റെ ഉന്നത ശ്രേണികളിലെത്തിച്ചേരുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

മാരുതി സുസുകി റിവാര്‍ഡ് പ്രോഗ്രാം ഇന്ത്യയിലുടനീളമുള്ള എല്ലാ മാരുതി സുസുകി ഡീലര്‍ഷിപ്പുകളിലും സ്വീകരിക്കുന്നതാണ്. വാഹനങ്ങളുടെ സര്‍വീസ്, അക്സസറികള്‍, അസ്സല്‍ പാര്‍ട്ടുകള്‍, ദീര്‍ഘിപ്പിച്ച വാറന്റി, ഇന്‍ഷുറന്‍സ്, ഞങ്ങളുടെ ഡ്രൈവിംഗ് സ്‌കൂളികളില്‍ എന്റോള്‍ ചെയ്യല്‍ എന്നിവയ്ക്കായി ഈ റിവാര്‍ഡ് പോയന്റുകള്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

MOST READ: അന്താരാഷ്ട്ര വിപണികളിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഏഥര്‍

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കളെ മെമ്പര്‍, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ നാല് നിരകളായി തിരിക്കും. എക്സ്‌ക്ലൂസീവ് ഇവന്റുകളിലേക്കും കമ്പനിയില്‍ നിന്നുള്ള ഓഫറുകളിലേക്കും ആക്സസ്സ് അണ്‍ലോക്കുചെയ്യാന്‍ അവസരം നല്‍കുന്ന ബാഡ്ജുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

ഓട്ടോകാര്‍ഡ്, മൈനെക്‌സ പ്രോഗ്രാമിലെ നിലവിലുള്ള അംഗങ്ങള്‍ക്ക് അധിക ഫീസില്ലാതെ പുതിയ മാരുതി സുസുക്കി റിവാര്‍ഡുകളിലേക്കും അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും. കൂടാതെ മുന്‍ പ്രോഗ്രാമില്‍ നിന്നുള്ള പോയിന്റ് വാല്യു ബാലന്‍സ് പുതിയതിലേക്ക് ഉള്‍പ്പെടുത്താനും സാധിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Introduces Loyalty Rewards Program For Customers. Read in Malayalam.
Story first published: Thursday, June 25, 2020, 9:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X