ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് മാരുതി ജിംനി. കോംപാക്‌ട് ത്രീ-ഡോർ ഓഫ്-റോഡർ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചപ്പോൾ വളരെയധികം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

യൂറോപ്യൻ വിപണിയിലുള്ള സിയറ പതിപ്പിനെയാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. ജനപ്രിയ മോഡലായ ജിപ്‌സിയുടെ പിൻഗാമിയാണ് നാലാം തലമുറ ജിംനി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുസുക്കി ജിംനി ഈ വർഷം നവംബറിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

ആദ്യ റിപ്പോർട്ടുകൾ പ്രകാരം ഒരു നെക്‌സ ഉൽപ്പന്നമായിട്ടല്ല, മറിച്ച് മാരുതി സുസുക്കി അരീന മോഡലായാകും എത്തുക. ഇതിനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മാരുതി ഡീലർഷിപ്പുകൾക്ക് ലഭിച്ചിട്ടുണ്ട്.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

വരാനിരിക്കുന്ന ഇന്ത്യൻ പതിപ്പ് ജിംനി നാമെല്ലാവരും ഇഷ്ടപ്പെടുന്ന അന്താരാഷ്ട്ര മോഡലിന് തുല്യമായ മൂന്ന് ഡോർ പതിപ്പാകുമോ അതോ കൂടുതൽ പ്രായോഗികമായ അഞ്ച് ഡോർ പതിപ്പായിരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

എങ്കിലും എസ്‌യുവിയുടെ ആഭ്യന്തര വിപണിയിലെ അരങ്ങേറ്റം 5-ഡോർ ഫോർമാറ്റിലായിരിക്കുമെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇങ്ങനെയെങ്കിൽ, മിനി എസ്‌യുവിയുടെ മനോഹാരിത നിലനിർത്താൻ കമ്പനിക്ക് സാധിച്ചേക്കില്ല. നിലവിൽ എല്ലാ ഡ്രൈവിംഗ് സാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് കോം‌പാക്‌ട്, ത്രീ-ഡോർ ജിംനി ഒരുക്കിയിരിക്കുന്നത്.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

ഇന്ത്യൻ വാഹന പ്രേമികളിൽ നിന്നും ഇത്രയധികം മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ ജിംനി വിജയമായി തീരുമോ എന്ന കാര്യത്തിൽ മാരുതി സുസുക്കിക്ക് ഇപ്പോഴും ഉറപ്പില്ല. ഇന്ത്യൻ ബ്രാൻഡിൽ നിന്നുള്ള മറ്റെല്ലാ ഉൽപ്പന്നങ്ങളെയും പോലെ ഇത് ഒരു വോളിയം വിൽപ്പനക്കാരൻ ആവില്ലെങ്കിലും വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ മിനി എസ്‌യുവിക്ക് സാധിച്ചേക്കും.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

2018 ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് എസ്‌യുവിയുടെ ഇന്ത്യയിലേക്കുള്ള വരവ്. ഒരു ലാഡർ ഫ്രെയിം ചേസിസ് അടിസ്ഥാനമാക്കിയാണ് പുതിയ ജിംനിയുടെ നിർമ്മാണം. ഒരു പാർട്ട് ടൈം ഫോർവീൽ ഡ്രൈവ് സജ്ജീകരണവും 3-ലിങ്ക് ആക്‌സിൽ സസ്‌പെൻഷനും വാഹനത്തിന് ലഭിക്കുന്നു. ഇത് എല്ലാത്തരം ഭൂപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്നു.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിയിൽ വാഗ്‌ദാനം ചെയ്യുക. അത് അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. എസ്‌യുവിയിൽ ഡീസലോ ഹൈബ്രിഡ് ഓപ്ഷനുകളോ സുസുക്കി ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

സുരക്ഷക്കായി രണ്ട് SRS എയർബാഗുകൾ, എബി‌എസ് വിത്ത് സ്റ്റെബിലിറ്റി കൺട്രോൾ പ്രോഗ്രാം എന്നിവ ജിംനി എസ്‌യുവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ‘സുസുക്കി സേഫ്റ്റി സപ്പോർട്ട്' എന്നറിയപ്പെടുന്ന പുതിയ സുരക്ഷാ സ്യൂട്ടും കമ്പനി വാഹനത്തിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ജിംനി നവംബറിൽ എത്തിയേക്കുമെന്ന സൂചനയുമായി മാരുതി

ഇന്ത്യയിൽ എത്തിയാൽ ഏകദേശം ഏഴ് മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും ജിംനിയുടെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti suzuki Jimny India launch expected by November. Read in Malayalam
Story first published: Thursday, February 20, 2020, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X