ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ സുസുക്കി

വാഹന മേഖലയിലെ 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ സുപ്രധാന തന്ത്രമായി ഇന്ത്യൻ വിപണിയെ ജിംനി എസ്‌യുവിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയിടുകയാണ് സുസുക്കി മോട്ടോർസ്.

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

നിലവിൽ സുസുക്കി സ്വന്തം രാജ്യമായ ജപ്പാനിൽ പ്രതിവർഷം 50,000 യൂണിറ്റ് ഓഫ്-റോഡർ ഉത്പാദിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. തുടക്കത്തിൽ കമ്പനി ഘടകങ്ങൾ ഇറക്കുമതി ചെയ്യുകയും അതിന്റെ 3-ഡോർ പതിപ്പ് മാരുതി സുസുക്കിയുടെ ഗുരുഗ്രാം അധിഷ്ഠിത പ്ലാന്റിൽ കൂട്ടിച്ചേർക്കുകയും ചെയ്യാം.

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

2022-23 ഓടെ 3, 5-ഡോർ ജിംനി ഇന്ത്യയിൽ നിർമിക്കാനും സുസുക്കി മോട്ടോർ പദ്ധതിയിടുന്നുണ്ട്. ഈ നീക്കത്തിലൂടെ മാരുതി സുസുക്കിയുടെ ഉത്‌പാദന കയറ്റുമതി വിഹിതം ഏഴ് ശതമാനത്തിൽ നിന്ന് 20 ശതമാനം വരെ വർധിപ്പിക്കാൻ കഴിയും.

MOST READ: റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

നിലവിൽ ജപ്പാനിലെ സുസുക്കിയുടെ കൊസായ് അധിഷ്ഠിത കേന്ദ്രത്തിലാണ് ജിംനി നിർമിച്ചിരിക്കുന്നത്. 4.9 ലക്ഷം യൂണിറ്റ് വാർഷിക ഉത്പാദന ശേഷി പ്ലാന്റിലുണ്ട്. റിപ്പോർട്ടുകൾ യാഥാർഥ്യമാകുവാണെങ്കിൽ ഇന്തോ-ജാപ്പനീസ് ബ്രാൻഡ് അടുത്ത വർഷം എപ്പോഴെങ്കിലും ജിംനി കോംപാക്‌ട് ഓഫ് റോഡ് എസ്‌യുവി പുറത്തിറക്കും.

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

രാജ്യത്തെ പൊതുജനങ്ങളുടെ പ്രതികരണം കണക്കാക്കാൻ മാരുതി ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ 3-ഡോർ ജിംനിയെ പ്രദർശിപ്പിച്ചിരുന്നു. ബാൻഡിനെ അത്ഭുതപ്പെടുത്തികൊണ്ട് മികച്ച അഭിപ്രായമാണ് എസ്‌യുവിക്ക് ലഭിച്ചത്.

MOST READ: അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

എന്നിരുന്നാലും ഇന്ത്യൻ വിപണിക്കായി മാത്രം വാഹനത്തിന്റെ അഞ്ച് ഡോർ പതിപ്പ് വികസിപ്പിക്കാനാണ് മാരുതി ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് നിർത്തലാക്കിയ ‘ജിപ്‌സി' എന്ന ഐതിഹാസിക മോഡലിന്റെ പിൻഗാമിയായി ജിംനിയെ റീബ്രാൻഡ് ചെയ്യാനും കമ്പനിക്ക കഴിഞ്ഞു.

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

വിദേശ വിപണികളിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് 3-ഡോർ ജിംനിക്ക് കരുത്തേകുന്നത്. ഇത് 102 bhp പവറിൽ 130 Nm torque ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്തിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് ജിംനിയുടെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: സിയറ്റ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി ആമിര്‍ ഖാന്‍

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

ഇന്ത്യയിൽ എത്തുകയാണെങ്കിൽ എർട്ടിഗ, സിയാസ്, ബ്രെസ, എസ്-ക്രോസ് തുടങ്ങീ മാരുതിയുടെ മുൻനിര മോഡലുകളിൽ ഉപയോഗിക്കുന്ന അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും കമ്പനി ഉപയോഗിക്കുക. ഈ യൂണിറ്റ് 105 bhp കരുത്തിൽ 138 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുമായി സുസുക്കി

അടുത്ത മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന പുതുതലമുറൻ മഹീന്ദ്ര ഥാറിന് എതിരാളിയായാകും സുസുക്കി ജിംനി ഇടംപിടിക്കുക. ഥാറും ജിംനിയും രണ്ട് വ്യത്യസ്ത ക്ലാസുകളിൽ പെട്ടവരാണെങ്കിലും അവർ തീർച്ചയായും പരസ്പരം മാറ്റുരയ്ക്കാനുള്ള ശേഷി എസ്‌യുവികൾക്കുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Plans To Turn India Into Jimny SUV's Exclusive Production Hub. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X