ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് മിക്ക നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പനയിലും സജീവമായത്. എന്തായും ഇത് മിക്ക ബ്രാന്‍ഡുകള്‍ക്കും ഗുണം ചെയ്തുവെന്നുതന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം വഴി രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റതായി രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അറിയിച്ചു. തങ്ങളുടെ ഡിജിറ്റല്‍ ചാനലുകള്‍ ഇപ്പോള്‍ രാജ്യത്തൊട്ടാകെയുള്ള 1000 ഡീലര്‍ഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി അറിയിച്ചു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

മാരുതി സുസുക്കിയില്‍ നിന്നുള്ള സമീപകാലത്തെ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന 2019 ഏപ്രില്‍ മുതലാണ്. മാരുതി സുസുക്കി 2017 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവിന് അവര്‍ സാക്ഷ്യം വഹിച്ചു.

MOST READ: തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

2019 ഏപ്രില്‍ മുതല്‍ കമ്പനിക്ക് രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പനയും 21 ലക്ഷം ഉപഭോക്തൃ അന്വേഷണങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞു. ഇത് ആഭ്യന്തര വിപണിയില്‍ ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം വരും.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഇന്ത്യയിലെ കൊവിഡ്-19 യും ലോക്ക്ഡൗണും, കഴിഞ്ഞ 5 മാസത്തിനിടയില്‍, അവരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മൊത്തം അന്വേഷണത്തിന്റെ 33 ശതമാനത്തിലധികം സംഭാവന ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.

MOST READ: മാഗ്നൈറ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി നിസാൻ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഗൂഗിള്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഇന്ത്യ 2020 റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ പുതിയ കാര്‍ വില്‍പ്പനയുടെ 95 ശതമാനവും ഡിജിറ്റലായി സ്വാധീനിക്കപ്പെടുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഞങ്ങളുടെ ഡിജിറ്റല്‍ ചാനലിലൂടെ അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ 10 ദിവസത്തിനുള്ളില്‍ ഒരു കാര്‍ വാങ്ങുന്നുവെന്നും അദ്ദേഹം അറിയിച്ചു.

MOST READ: ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഡിജിറ്റലായി പ്രാപ്തമാക്കിയ സെയില്‍ഫോഴ്സ് നടപ്പിലാക്കുന്ന ഓഫ്ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് ശക്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്, ഡിജിറ്റല്‍ അന്വേഷണങ്ങളെ വില്‍പ്പനയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് എളുപ്പമാകുമെന്ന് ഇത് വീണ്ടും സ്ഥിരീകരിക്കുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഈ പുതിയ ഡിജിറ്റല്‍ ചാനല്‍ 2018-ല്‍ അവതരിപ്പിച്ചതിനുശേഷം, ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ മൂന്നിരട്ടി വര്‍ധനയും റെക്കോര്‍ഡ് വില്‍പ്പനയും ഞങ്ങള്‍ കണ്ടു. 2019 ഏപ്രില്‍ മുതല്‍ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍. 21 ലക്ഷത്തിലധികം ഉപഭോക്തൃ അന്വേഷണങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ഡിജിറ്റല്‍ ചാനല്‍ സഹായിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

MOST READ: എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള മികച്ച 5 വിലകുറഞ്ഞ ബൈക്കുകള്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

രാജ്യത്തുടനീളമുള്ള തങ്ങളുടെ ഡീലര്‍ പങ്കാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ഡീലര്‍ പങ്കാളികള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമിലും കമ്പനി പരിശീലനം നല്‍കുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Registers 2 Lakh Units Via Online Sales Platform. Read in Malayalam.
Story first published: Monday, November 16, 2020, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X