മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

ലോക്ക്ഡൗണ്‍ തുടങ്ങിയതോടെയാണ് ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തുടങ്ങിയത്. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു ചുവടുമാറ്റം.

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി, ടാറ്റ, ഹ്യുണ്ടായി തുടങ്ങി പ്രീമിയം വാഹന നിര്‍മ്മാതാക്കള്‍ വരെ ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മിക്കവരും വെളിപ്പെടുത്തി കഴിഞ്ഞു.

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

കഴിഞ്ഞ നാല് മാസത്തിനിടെ തങ്ങളുടെ വാഹനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ലീഡ് വര്‍ദ്ധിച്ചതായി പ്രമുഖ നിര്‍മ്മാതാക്കളായ മാരുതിയും വ്യക്തമാക്കി കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ബ്രാന്‍ഡ് അറിയിച്ചു.

MOST READ: വിപണിയിലേക്ക് ഉടന്‍; പരീക്ഷണയോട്ടം നടത്തി ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 200

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

ഒരു കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് കടന്നുപോകുന്ന എല്ലാ ടച്ച് പോയിന്റുകളും ഡിജിറ്റലൈസ് ചെയ്യുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നു. ബ്രാന്‍ഡ് ഇപ്പോള്‍ 26 ടച്ച് പോയിന്റുകളില്‍ 21 എണ്ണം ഡിജിറ്റലാക്കുകയും ചെയ്തു.

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

ബ്രാന്‍ഡിന്റെ ഫിനാന്‍സ് മാര്‍ക്കറ്റിനെ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് എത്തിക്കുന്ന ഒരു പൈലറ്റ് പ്രോഗ്രാമും മാരുതി സുസുക്കി ആരംഭിച്ചു. ഡിജിറ്റല്‍ ഫോര്‍മാറ്റ് വഴി ഉപയോക്താക്കള്‍ക്ക് എല്ലാ ഫിനാന്‍സ് ഓപ്ഷനുകളും ഉപയോഗപ്പെടുത്താന്‍ ഈ സംരംഭം അനുവദിക്കും.

MOST READ: നാലാം തലമുറ സിറ്റിയുടെ രണ്ട് വകഭേദങ്ങളെ പിന്‍വലിച്ച് ഹോണ്ട

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

ഗവേഷണത്തിനും, പഠനങ്ങള്‍ക്കും ശേഷം പൂര്‍ണ്ണ ഡിജിറ്റല്‍ ഫിനാന്‍സിംഗ് ഓപ്ഷനുകളിലേക്ക് മാറുമെന്ന് ബ്രാന്‍ഡ് അറിയിച്ചു. 2021 മാര്‍ച്ചില്‍ തന്നെ ഇത് സാധ്യമായേക്കുമെന്നാണ് സൂചന.

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

സോഷ്യല്‍ ഡിസ്റ്റന്‍സ് ഉറപ്പാക്കുന്നതിനായാണ് മാരുതി പ്രധാനമായും ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം ഒരുക്കിയത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അവരുടെ ഡിജിറ്റല്‍ അന്വേഷണങ്ങള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുവെന്ന് മാരുതി പറയുന്നു.

MOST READ: മനോഹരമായി പുനരുധരിച്ച മെർസിഡീസ് ബെൻസ് W123; വീഡിയോ

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

ഈ രീതി തന്നെയാകും മുന്നോട്ടുള്ള നാളുകളിലും സംഭവിക്കാന്‍ പോകുന്നത്. ഡിജിറ്റല്‍ അന്വേഷണങ്ങള്‍ 2018 -ല്‍ 5 ശതമാനവും 2019 -ല്‍ 13 ശതമാനവും ഈ വര്‍ഷം 45 ശതമാനത്തില്‍ എത്തിയിരിക്കുന്നു, ഇത് ഉപഭോക്തൃ സ്വഭാവം വ്യക്തമായി കാണിക്കുന്നു.

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബ്രാന്‍ഡ് പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി ആശയവിനിമയങ്ങള്‍ വ്യക്തിഗതമാക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.

MOST READ: 6,999 രൂപ പ്രതിമാസ EMI -ൽ കെടിഎം 390 അഡ്വഞ്ചർ സ്വന്തമാക്കാം

മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

എല്ലാ ഉപഭോക്താക്കള്‍ക്കും ഏറ്റവും മികച്ച കാര്‍ വാങ്ങല്‍ അനുഭവം പ്രദാനം ചെയ്യുന്നതിനായി ബ്രാന്‍ഡ് അതിന്റെ അനുഭവവും എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തും. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ സ്ഥിതിവിവരക്കണക്കുകള്‍ പഠിക്കാന്‍ ബ്രാന്‍ഡ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Registers 45 Percent Growth In Digital Enquiries. Read in Malayalam.
Story first published: Tuesday, July 28, 2020, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X