മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

മാരുതി സുസുക്കി ഇന്ത്യ 2020 ജൂൺ മാസത്തെ ആഭ്യന്തര വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കൊവിഡ്-19 മഹാമാരി മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം വ്യവസായിക പ്രവർത്തനങ്ങളെല്ലാം പഴയ നിലയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

ജൂണിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി 51,274 യൂണിറ്റാണ് വിറ്റഴിച്ചത്. 2019 ജൂണിനെ അപേക്ഷിച്ച് വിൽപ്പനയിൽ 54 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം മാരുതി സുസുക്കി 1,11,014 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

എന്നിരുന്നാലും കൊറോണ വൈറസിന്റെ സ്വാധീനം കണക്കിലെടുക്കുമ്പോൾ 2020 മെയ് മാസത്തിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ വിപണി കൂടുതൽ മെച്ചപ്പെടുന്ന ചിത്രമാണ് വെളിപ്പെടുന്നത്.

MOST READ: നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

മാരുതി സുസുക്കി മെയ് മാസം ആഭ്യന്തര വിപണിയിൽ വിറ്റ 13,865 യൂണിറ്റുകളിൽ നിന്ന് 270 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. ഏപ്രിലിൽ കമ്പനിയുടെ വിൽപ്പന പൂജ്യമായിരുന്നു.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പൂർത്തിയാകുമ്പോൾ മാരുതി സുസുക്കി മൊത്തം 76,599 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. അതിൽ 862 യൂണിറ്റ് മറ്റ് OEM യൂണിറ്റുകൾക്ക് നൽകിയതും 9,572 യൂണിറ്റ് കയറ്റുമതിയും 66,165 യൂണിറ്റ് ആഭ്യന്തര വിൽപ്പനയും ഉൾപ്പെടുന്നു.

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

കൊവിഡ്-19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും സുരക്ഷയ്ക്ക് ആവശ്യമായ മറ്റ് നിയന്ത്രണങ്ങളും നടപ്പാക്കിയത് ഈ പാദത്തിലെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. ഈ സാമ്പത്തിക വർഷത്തെ ആദ്യപാദ വിൽപ്പന 81 ശതമാനം ഇടിഞ്ഞു.

MOST READ: ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് അഞ്ച് മാസത്തിനിടെ ലഭിച്ച ഉയർന്ന വിൽപ്പന

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

സർക്കാർ ചട്ടങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ച് മാരുതി സുസുക്കി ഇന്ത്യ മെയ് 12 മുതൽ മനേസർ പ്ലാന്റിലും മെയ് 18 മുതൽ ഗുഡ്ഗാവ് പ്ലാന്റിലും ഉത്പ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

മെയ് 25 മുതൽ സുസുക്കി മോട്ടോർ (SMG) ഗുജറാത്തിലും നിർമാണം പുനരാരംഭിച്ചു. മാരുതി സുസുക്കിയുടെ കരാർ അടിസ്ഥാനത്തിൽ ടൊയോട്ട ഗ്ലാൻസ, മാരുതി ബലേനോ, സ്വിഫ്റ്റ് എന്നിവ നിർമിക്കുന്നു.

MOST READ: ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

ബി‌എസ്-VI കംപ്ലയിന്റ്, പെട്രോൾ മാത്രമുള്ള എസ്-ക്രോസ് വീണ്ടും അവതരിപ്പിക്കാൻ മാരുതി നിലവിൽ പ്രവർത്തിച്ചു വരികയാണ്. ടൊയോട്ട-സുസുക്കി സഖ്യത്തിന് കീഴിൽ ടൊയോട്ടയ്ക്ക് വിറ്റാര ബ്രെസ വിതരണം ആരംഭിക്കുമെന്ന് കാർ നിർമ്മാതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മാരുതിയും മുന്നോട്ട്, ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 51,274 യൂണിറ്റ് വിൽപ്പന

വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കി എത്തുന്ന ടൊയോട്ട ബാഡ്ജ് മോഡൽ അർബർ ക്രൂയിസർ എന്നാകും ആഭ്യന്തര വിപണിയിൽ അറിയപ്പെടുക. ഈ വർഷം ഓഗസ്റ്റിൽ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് വാഹനം ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Registers 51,274 Unit Sales In 2020 June. Read in Malayalam
Story first published: Thursday, July 2, 2020, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X