Just In
- 18 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒക്ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി
മാരുതിയുടെ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച മാസമായിരുന്നു 2020 ഒക്ടോബർ. ഈ കണക്കിൽ ഏറ്റവും കൂടുതൽ സംഭാവന ഹാച്ച്ബാക്കുകളിൽ നിന്നാണെങ്കിലും യൂട്ടിലിറ്റി വാഹനങ്ങളുടെ മൊത്തത്തിലുള്ള വിൽപ്പനയിലും ഗണ്യമായ വർധനവ് കഴിഞ്ഞ മാസം ഉണ്ടായി.

കഴിഞ്ഞ മാസം മാരുതി എർട്ടിഗയുടെ മൊത്തം 7,798 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ഇത് വാർഷിക വിൽപ്പനയിൽ 7.6 ശതമാനം വർധനവിനാണ് സാക്ഷ്യംവഹിച്ചത്. അതേസമയം പ്രതിമാസ കണക്കിൽ 22.4 ശതമാനത്തിന്റെ വൻ നഷടവും മോഡലിന്റെ വിൽപ്പനയിൽ കമ്പനിക്കുണ്ടായി.

മാരുതി XL6-നെ സംബന്ധിച്ചിടത്തോളം 2020 ഒക്ടോബറിൽ കമ്പനിക്ക് 2,439 യൂണിറ്റുകൾ മാത്രമേ വിൽപ്പന നടത്താൻ കഴിഞ്ഞുള്ളൂ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43.7 ശതമാനത്തിന്റെ വലിയ ഇടിവാണ്. 2019 ഒക്ടോബറിൽ എംപിവിയുടെ 4,328 യൂണിറ്റുകൾ മാരുതിക്ക് നിരത്തിലെത്തിക്കാൻ സാധിച്ചിരുന്നു.
MOST READ: ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

എന്നിരുന്നാലും 2020 സെപ്റ്റംബറിൽ വിറ്റ 2,087 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ XL6 എംപിവിയുടെ പ്രതിമാസ വിൽപ്പനയിൽ 16.9 ശതമാനത്തിന്റെ നേരിയ വിൽപന വളർച്ചയുണ്ടായത് മാരുതിക്ക് ആശ്വാസമേകിയിട്ടുണ്ട്. ണ് മാരുതി വിറ്റത്.

മൊത്തത്തിൽ 2020 ഒക്ടോബറിൽ മാരുതി എംപിവി മോഡലുകളുടെ വിൽപ്പന മന്ദഗതിയിലായിരുന്നു എന്നതാണ് യാഥാർഥ്യം. ഉപഭോക്തൃ മുൻഗണന മാറ്റുന്നതാണ് ഇതിന് പിന്നിലെ ഏറ്റവും വലിയ കാരണം. ചെറുകിട പാസഞ്ചർ വാഹനങ്ങളുടെ ആവശ്യം ലോക്ക്ഡൗണിന് ശേഷം വർധിച്ചിട്ടുണ്ട്.
MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

അതേസമയം കോംപാക്റ്റ് എസ്‌യുവികൾ ഒഴികെയുള്ള മറ്റ് വാഹനങ്ങളുടെ ഡിമാൻഡ് കുറഞ്ഞത് ശ്രദ്ധേയമായിട്ടുണ്ട്. ഡീസൽ എഞ്ചിൻ ഓപ്ഷന്റെ അഭാവവും എംപിവി വിൽപന കുറയാൻ കാരണമായിട്ടുണ്ട്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് മാരുതി സുസുക്കി അതിന്റെ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ നീക്കം ചെയ്തിരുന്നു.

അതിനുപകരമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സിഎൻജി എഞ്ചിൻ ഓപ്ഷനോടെ എർട്ടിഗയുൾപ്പടെയുള്ള കാറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഡീസൽ വാഹനങ്ങളുടെ ആവശ്യം ഇപ്പോഴും ശക്തമാണ്. മറ്റ് കാർ നിർമ്മാതാക്കൾ ഈ അവസരം മുതലെടുക്കുന്നുണ്ട് എന്നതും സത്യമാണ്.
MOST READ: എൻഡവറിന് കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായി ഫോർഡ്; മാറ്റങ്ങൾ ഇങ്ങനെ

മാരുതി സുസുക്കി ഉടൻ തന്നെ മറ്റൊരു എംപിവി കൂടി തങ്ങളുടെ ശ്രേണിയിൽ ചേർക്കാനുള്ള പരിശ്രമത്തിലാണ്. ഈ പുതിയ വാഹനം അടുത്ത വർഷം പകുതിയോടെ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര മറാസോയുടെ എതിരാളിയായി എർട്ടിഗയ്ക്കും XL6 നും മുകളിലായി ഒരു സെഗ്മെന്റിലായിരിക്കും ഈ മോഡൽ സ്ഥാപിക്കുക.

വരാനിരിക്കുന്ന ഈ വാഹനം ടൊയോട്ടയുമായി സഹകരിച്ച് സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പുനർനിർമിച്ച പതിപ്പ് ഗ്ലാൻസ, അർബൻ ക്രൂസർ എന്നിവ പോലെ ടൊയോട്ട ശ്രേണിയിലും ഇന്ത്യയിൽ വിൽക്കും.