ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ലേക്ക് ചുവടുവെച്ച ആദ്യത്തെ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. നിലവിൽ തങ്ങളുടെ എല്ലാ പെട്രോൾ എഞ്ചിൻ വാഹനങ്ങളും ബിഎസ്-VI ന് അനുസൃതമായാണ് വിപണിയിൽ എത്തുന്നത്.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

നിലവിൽ അഞ്ച് ലക്ഷത്തിലധികം ബിഎസ്-VI യൂണിറ്റ് മോഡലുകൾ വിറ്റഴിക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം എസ്-സി‌എൻ‌ജി അധിഷ്ഠിത മോഡലുകളും ബ്രാൻഡ് അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

പുതിയ മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്നതോടെ ഡീസൽ എഞ്ചിനുകളോട് താത്കാലികമായി വിടപറയുകയാണ് മാരുതി. അതിന്റെ ഭാഗമായി പ്രധാനമായും ഫിയറ്റിൽ നിന്ന് ഉത്പാദിപ്പിച്ച 1.3 ലിറ്റർ ഡിഡിഎസ് ഡീസൽ എഞ്ചിനിലെത്തുന്ന മോഡലുകളെയെല്ലാം വിപണിയിൽ നിന്നും പിൻവലിക്കുകയാണ് കമ്പനി.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

പെട്രോൾ എഞ്ചിൻ വാഗ്‌ദാനം ചെയ്യാതിരുന്ന മാരുതിയുടെ രണ്ട് വാഹനങ്ങളായിരുന്നു വിറ്റാര ബ്രെസയും എസ്-ക്രോസും. അടുത്തിടെ സമാപിച്ച ഓട്ടോ എക്സ്പോയിലൂടെ പെട്രോൾ ബ്രെസയെ കമ്പനി വിപണിയിൽ എത്തിച്ചപ്പോൾ ക്രോസ്ഓവർ മോഡലായ എസ്-ക്രോസിന്റെ ഭാവി ആശങ്കയിലായി.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

എന്നാൽ കോംപാക്‌ട് എസ്‌യുവിക്ക് ലഭിച്ചതിന് സമാനമായി ഒരു 1.5 ലിറ്റർ കെ-സീരീസ് നാല് സിലിണ്ടർ SHVS പെട്രോൾ എഞ്ചിൻ എസ്‌-ക്രോസിനും ലഭിക്കും. അതിന്റെ ഭാഗമായി വാഹനത്തിന് കരുത്തേകിയിരുന്ന ഡീസൽ‌ എഞ്ചിനെ കമ്പനി ഒഴിവാക്കി ഡീസൽ എസ്-ക്രോസിനെ വിണിയിൽ നിന്നും പിൻവലിച്ചു.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

മാരുതി സുസുക്കിയുടെ നെക്‌സ പ്രീമിയം ഡീലർഷിപ്പുകളിലൂടെ വിൽപ്പന ആരംഭിച്ച ആദ്യത്തെ ഉൽപ്പന്നമാണ് എസ്-ക്രോസ്. എങ്കിലും തുടക്കത്തിൽ വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ ക്രോസ്ഓവർ മോഡലിന് സാധിച്ചില്ലെങ്കിലും 2017 ൽ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണത്തിന് ശേഷം എസ്-ക്രോസിന്റെ വിൽപ്പനയിൽ നേട്ടമുണ്ടായി. തുടർന്ന് പ്രതിമാസ അടിസ്ഥാനത്തിൽ ശരാശരി 2,500 യൂണിറ്റുകളുടെ വിൽപ്പന നേടാൻ വാഹനത്തിന് സാധിച്ചു.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

വിറ്റാര ബ്രെസയ്ക്ക് സമാനമായ പവർ ഔട്ട്പുട്ട് കണക്കുകൾ തന്നെയായിരിക്കും എസ്-ക്രോസിന്റെ പുതിയ 1.5 ലിറ്റർ കെ-സീരീസ് നാല് സിലിണ്ടർ SHVS പെട്രോൾ എഞ്ചിൻ നൽകുക.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

അതായത് 6,600 rpm-ൽ 104.7 bhp കരുത്തും 4,600 rpm-ൽ 138 Nm torque വാഹനം ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

സിയാസ്, എർട്ടിഗ, XL6, പുതുതായി പുറത്തിറക്കിയ 2020 വിറ്റാര ബ്രെസ എന്നീ മോഡലുകളിൽ എഞ്ചിൻ ഇതിനോടകം തന്നെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫെയ്‌സ്‌ലിഫ്റ്റ് ബ്രെസയ്ക്ക് ലഭിച്ചതുപോലെ എസ്-ക്രോസിനും സുസുക്കിയുടെ SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ പെട്രോൾ ഓട്ടോമാറ്റിക് രൂപത്തിൽ മാത്രമേ ലഭ്യമാകൂ.

ഡീസൽ എസ്-ക്രോസിനും ഗുഡ്ബൈ പറഞ്ഞ് മാരുതി, ഇനി പെട്രോൾ കരുത്തിൽ വിപണിയിൽ എത്തും

2020 മാരുതി സുസുക്കി എസ്-ക്രോസിന് എഞ്ചിൻ നവീകരണത്തിന് പുറമെ കാര്യമായ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളൊന്നും ലഭിക്കില്ലെന്നാണ് ഓട്ടോ എക്സ്പോയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. 2020 ഏപ്രിലിന് മുന്നോടിയായി പുതിയ എസ്-ക്രോസ് പെട്രോൾ എഞ്ചിൻ കരുത്തിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Diesel Discontinued. Read in Malayalam
Story first published: Wednesday, February 26, 2020, 19:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X