എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കി എസ്-ക്രോസ് പെട്രോൾ പതിപ്പ് പുറത്തിറക്കി. പുതിയ ബിഎസ്-VI കാലഘട്ടത്തിൽ ഡീസൽ എഞ്ചിൻ മോഡലുകൾ പുറത്തിറക്കേണ്ട കമ്പനിയുടെ തീരുമാനത്തിന്റെ ഫലമായാണ് പ്രീമിയം ക്രോസ്ഓവർ പെട്രോൾ എഞ്ചിനിലേക്ക് ചേക്കേറിയത്.

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

പെട്രോൾ എസ്-ക്രോസിന്റെ വില ഇപ്പോൾ 8.39 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പഴയ ബിഎസ്-IV ഡീസൽ പതിപ്പിനേക്കാൾ ഏകദേശം 11,000 രൂപയുടെ കുറവാണ് വാഹനത്തിനുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രീമിയം ക്രോസ്ഓവർ നിലവിൽ രാജ്യമെമ്പാടുമുള്ള നെക്സ ഡീലർഷിപ്പുകൾ വഴിയാണ് വിൽക്കുന്നത്.

മാരുതി സുസുക്കി പുതിയ എസ്-ക്രോസ് പെട്രോളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ ടെലിവിഷൻ പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. നെക്സ എക്സ്പീരിയൻസ് യൂട്യൂബ് ചാനലിലൂടെ കമ്പനി പങ്കുവെച്ച വീഡിയോ അടിസ്ഥാനപരമായി കാറിൽ വരുത്തിയ മാറ്റങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

MOST READ: ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിനായി പുത്തൻ ആക്‌സസറി പാക്കേജുമായി ബെന്റ്‌ലി

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

എന്നാൽ ഡീസൽ എഞ്ചിനിൽ നിന്ന് പെട്രോളിലേക്ക് ഹൃദയം മാറ്റി എന്നതൊഴിച്ചാൽ എസ്-ക്രോസിന് കാര്യമായ ഒരു മാറ്റവും മാരുതി അവതരിപ്പിക്കുന്നില്ല. പ്രൊജക്ടർ ടൈപ്പ് ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും സംയോജിപ്പിച്ചിരിക്കുന്ന അതേ ആക്രമണാത്മക ലുക്കിംഗ് മുൻവശം തന്നെയാണ് കാറിന്റെ പ്രധാന ആകർഷണം. ക്രോം അലങ്കരിച്ച ഫ്രണ്ട് ഗ്രിൽ ഇതിന് പ്രീമിയം ലുക്ക് നൽകുന്നു.

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

അകത്തളത്തിലേക്ക് നോക്കിയാൽ ഇതിന് പ്രീമിയം ലുക്കിംഗ് ലെതർ സീറ്റുകൾ, മാരുതിയുടെ സ്മാർട്ട് സ്റ്റുഡിയോ സിസ്റ്റം ഉപയോഗിച്ച് നവീകരിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ എസ്-ക്രോസിന് ലഭിക്കുന്നു. ക്രൂയിസ് കൺട്രോൾ, SHVS സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി തുടങ്ങിയ സവിശേഷതകളും കാറിന്റെ പ്രധാന ആകർഷണമാണ്.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

ഹൈബ്രിഡ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയതോടെ കാറിന്റെ മൊത്തത്തിലുള്ള ഇന്ധനക്ഷമത വർധിപ്പിക്കാൻ മാരുതിക്ക് സാധിച്ചിട്ടുണ്ട്. മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ എന്നിവയാണ് എസ്-ക്രോസിന്റെ മറ്റ് ചില സവിശേഷതകൾ.

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും വലിയ മാറ്റം എഞ്ചിൻ തന്നെയാണ്. എസ്-ക്രോസിൽ ലഭ്യമായ ഒരേയൊരു എഞ്ചിൻ ഓപ്ഷനായിരുന്ന 1.3 ലിറ്റർ ഡീസൽ എഞ്ചിൻ നിർത്തലാക്കി പകരം ഇപ്പോൾ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മാരുതി കാറിൽ അവതരിപ്പിക്കുന്നത്.

MOST READ: സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

ഈ യൂണിറ്റ് സിയാസ്, ബ്രെസ, എർട്ടിഗ, XL6 തുടങ്ങിയ മോഡലുകളിൽ കണ്ട അതേ എഞ്ചിനാണ് എന്നതും ശ്രദ്ധേയമാണ്. 112 bhp കരുത്തിൽ 134 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എസ്-ക്രോസിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ. ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സാന്നിധ്യവും വാഹനത്തിലെ ശ്രദ്ധേയമായ ഒരു മാറ്റമാണ്.

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

ഡീസൽ പതിപ്പിൽ മാനുവൽ ഗിയർബോക്‌സ് മാത്രമായിരുന്നു മാരുതി സുസുക്കു ലഭ്യമായിരുന്നുള്ളൂ. എന്നാൽ പെട്രോൾ പതിപ്പിൽ മാനുവൽ ഗിയർബോക്‌സിനൊപ്പം നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉപഭോക്താക്കൾക്ക് ഇപ്പോൾ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

സുരക്ഷയുടെ കാര്യത്തിൽ എസ്-ക്രോസിൽ ഇരട്ട എയർബാഗുകൾ, എബിഎസ്, ഇബിഡി, സ്പീഡ് അലേർട്ട്, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു. പെട്രോൾ പതിപ്പിനായുള്ള ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചതിനാൽ ഡെലിവറിയും ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Petrol New TVC Released. Read in Malayalam
Story first published: Saturday, August 8, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X