പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് മാരുതി സുസുക്കി ക്രോസ്ഓവർ മോഡലായ എസ്-ക്രോസിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. കമ്പനിയുടെ നെക്‌സ പ്രീമിയം ഡീലർഷിപ്പുകളിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നം കൂടിയായിരുന്നു ഇത്.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

2015 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിച്ചതു മുതൽ മാന്യമായ വിൽപ്പന നേടാനും ക്രോസ്ഓവർ മോഡലിന് സാധിച്ചു. 2017 ന്റെ അവസാനത്തിൽ കോസ്മെറ്റിക് പരിഷ്ക്കരണത്തോടെയും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകളും ഉപയോഗിച്ച് എസ്-ക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തിയതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും കാറിന് സാധിച്ചു.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളിലാണ് എസ്-ക്രോസ് വാഗ്‌ദാനം ചെയ്‌തിരുന്നത്. 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാനുവൽ ഗിയർബോക്‌സുമായി മാത്രമേ ജോടിയാക്കിയിട്ടുള്ളൂ. അതിനാൽ അതിന്റെ ഇടത്തരം എസ്‌യുവി എതിരാളികൾ നൽകിവന്നിരുന്ന വിശാലമായ എഞ്ചിൻ തെരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ വിൽപ്പന അത്ര മികച്ചതായിരുന്നില്ല.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

എന്നാൽ രാജ്യത്ത് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ മാരുതി തങ്ങളുടെ ക്രോസ്ഓവറിനെ പെട്രോൾ കരുത്തിൽ വിപണിയിൽ എത്തിക്കുകയാണ്. ഡീസൽ മോഡലിനെ നേരത്തെ തന്നെ കമ്പനി വിപണിയിൽ നിർത്തലാക്കിയിരുന്നു. അതിന്റെ ഭാഗമായി 2020 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പുതിയ പെട്രോൾ വകഭേദത്തെ മാരുതി പ്രദർശിപ്പിച്ചിരുന്നു.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

പെട്രോൾ മോഡൽ ഉടൻ വിപണിയിൽ എത്തുമെന്ന സൂചനയുമായി മാരുതി എസ്-ക്രോസിന്റെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ കെ-സീരീസ് പെട്രോൾ എഞ്ചിൻ മോഡലിന്റെ അരങ്ങേറ്റം നിരവധി മാസങ്ങളായി വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നതാണ്.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

എർട്ടിഗ, സിയാസ് അടുത്തിടെ സമാരംഭിച്ച വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയിലും മാരുതിയുടെ ഈ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ കാണാൻ സാധിക്കും. 6,000 rpm-ൽ‌ 104.7 bhp കരുത്തും 4,400 rpm-ൽ‌ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും ഈ യൂണിറ്റ്.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും. അതോടൊപ്പം ഒരു നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഒരു ഓപ്ഷനായി വാഗ്‌ദാനം ചെയ്തേക്കാം.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

നിർത്തലാക്കിയ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ 4,000 rpm-ൽ 90 bhp പവറും 1,750 rpm-ൽ 200 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളവയായിരുന്നു. പുതിയ അവതാരത്തിൽ ഒരു ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് ഉൾപ്പെടുത്തുന്നത് തീർച്ചയായും എസ്-ക്രോസ് ശ്രേണി വിപുലീകരിക്കുന്നതിന് സഹായിക്കും. അതിനാൽ കൂടുതൽ പതിപ്പുകളും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കാം.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

ശ്രദ്ധേയമായ കാര്യമെന്തെന്നുവെച്ചാൽ പുതിയ ബിഎസ്-VI എഞ്ചിനൊപ്പം കാര്യമായ കോസ്മെറ്റിക് മാറ്റങ്ങളൊന്നും വാഹനത്തിന് ലഭിക്കുന്നില്ലെന്ന് ഓട്ടോ എക്സ്പോയിലൂടെ വ്യക്തമായതാണ്. എന്നിരുന്നാലും അകത്തളത്ത് ഏറ്റവും പുതിയ സ്മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഇടംപിടിക്കും. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയോടൊപ്പം തത്സമയ ട്രാഫിക് അപ്‌ഡേറ്റ്, അലേർട്ടുകൾ പോലുള്ള ക്ലൗഡ് അധിഷ്‌ഠിത പ്രവർത്തനങ്ങളും ലഭിക്കും.

പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് എത്തുന്നു, ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്ത്

ഡീസൽ എഞ്ചിനുള്ള എസ്-ക്രോസിന് 8.80 ലക്ഷം മുതൽ 11.43 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വില. പുതിയ പെട്രോൾ എഞ്ചിന്റെ വില കൂടുതൽ താങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം തുടക്കത്തിൽ പെട്രോൾ പതിപ്പിനെ മാരുതി വിപണിയിലെത്തിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki S-cross petrol teased. Read in Malayalam
Story first published: Thursday, April 2, 2020, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X