എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 4.84 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

നാല് വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. തുടക്ക പതിപ്പിന് 4.84 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.13 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2020 ഓട്ടോ എക്‌സ്‌പോയിലാണ് എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ കമ്പനി വെളിപ്പെടുത്തുന്നത്.

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

സിഎന്‍ജി നല്‍കി എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ കമ്പനി കൈകടത്തിയിട്ടില്ല. 998 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രസോ S-സിഎന്‍ജിക്ക് കരുത്ത് പകരുന്നത്.

MOST READ: ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

ഈ എഞ്ചിന്‍ 5,500 rpm -ല്‍ 67 bhp കരുത്തും 3,500 rpm -ല്‍ 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്. 55 ലിറ്ററാണ് സിഎന്‍ജി ടാങ്കിന്റെ കപ്പാസിറ്റി. 31.2 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു.

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

വിപണിയില്‍ വലിയ ജനപ്രീതിയാണ് എസ്-പ്രെസോയ്ക്ക് ലഭിക്കുന്നത്. പ്രതിമാസ വില്‍പ്പന കണക്കുകളിലും ഇത് വ്യക്തമായി കാണാന്‍ സാധിക്കും. മോഡലിന്റെ സിഎന്‍ജി പതിപ്പുകൂടി വിപണിയിലേക്ക് എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വാ‌ഗ്‌ദാനം കൂടുതൽ പെർഫോമെൻസും മികച്ച മൈലേജും

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

2019 സെപ്തംബര്‍ മാസത്തിലാണ് എന്‍ട്രി ലെവല്‍ മിനി എസ്‌യുവി മോഡലായ എസ്-പ്രെസോ നിരത്തിലെത്തുന്നത്. ഹാര്‍ടെക് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന എസ്-പ്രെസോയ്ക്ക് ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനുമിടയിലായിട്ടാണ് മാരുതി സ്ഥാനം നല്‍കിയിരിക്കുന്നത്.

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

മികച്ച ഡിസൈനും സ്റ്റെലിംങ്ങുമാണ് വാഹനത്തിന്റെ വിജയത്തിന് മുതല്‍ കൂട്ട് ആയതെന്നും കമ്പനി അറിയിച്ചു. പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ.

MOST READ: നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

സുരക്ഷ ക്രമീകരണങ്ങളിലേക്ക് നോക്കിയാല്‍ ഇബിഡിയോടു കൂടിയ എബിഎസ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് (ഓപ്ഷണല്‍) എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ് എന്നിങ്ങനെ പത്തോളം സുരക്ഷ സംവിധാനങ്ങള്‍ വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

ഇതോടൊപ്പം ഇന്റീരിയറില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടാക്കോമീറ്ററും സ്പീഡോമീറ്ററും, ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയ്ക്ക് താഴെ ഒരു വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ് എന്നിവയും ലഭ്യമാകുമ്പോള്‍ വാഹനം മികച്ചൊരു തെരഞ്ഞെടുപ്പാകും.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso CNG Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X