ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

രാജ്യത്തുടനീളമുള്ള തങ്ങളുടെ ഡീലർഷിപ്പുകളുടെ പ്രവർത്തനം പുനരാരംഭിച്ചതായും വാഹനം ബുക്ക് ചെയ്‌ത് കാത്തിരിക്കുന്ന കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കായുള്ള ഡെലിവറികൾ ആരംഭിച്ചതായും പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതക്കളായ മാരുതി സുസുക്കി.

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) അനുസരിച്ചാണ് കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ജീവനക്കാർക്കും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കുമായി ഡീലർഷിപ്പുകളിലുടനീളം ഉയർന്ന നിലവാരത്തിലുള്ള സാനിറ്റൈസേഷനും ശുചിത്വവും ഉറപ്പാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

സംസ്ഥാന സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾക്കും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കും അനുസൃതമായാണ് മാരുതി സുസുക്കി ഡീലർഷിപ്പുകൾ തുറക്കാനും കാത്തിരിപ്പ് കാലയളവ് നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക് കാറുകൾ എത്തിക്കാനും തുടങ്ങിയിരിക്കുന്നത്.

MOST READ: ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

ഉപഭോക്തൃ സംതൃപ്തിയും സുരക്ഷയുമാണ് ബ്രാൻഡിന്റെ മുൻഗണനയെന്നും തങ്ങളുടെ എല്ലാ ഡീലർഷിപ്പുകളും എല്ലാ സർവീസ് സെന്ററുകളുടെയും സമ്പൂർണ സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

മാരുതി സുസുക്കി കാറുകൾ വാങ്ങാൻ വരുന്ന ഉപഭോക്താക്കൾക്ക് സുരക്ഷിതമായ വാങ്ങൽ അനുഭവം ഉറപ്പാക്കാനും ബ്രാൻഡ് ഉദ്ദേശിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: മൈക്രോ എസ്‌യുവിയെ പുറത്തിറക്കാൻ ഹ്യുണ്ടായി, വെല്ലുവിളി മാരുതി എസ് പ്രെസോയ്ക്ക്

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

ഡീലർഷിപ്പുകളിലുടനീളം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം നടപ്പിലാക്കുന്നതിനൊപ്പം ഇന്തോ-ജാപ്പനീസ് നിർമാതാവ് ഉത്‌പാദന

സൗകര്യങ്ങളിലും സർവീസ് കേന്ദ്രങ്ങളിലും സുരക്ഷാ പ്രോട്ടോക്കോളുകൾ വിന്യസിച്ചിട്ടുണ്ട്. ഉപഭോക്തൃ ഇടപെടലിന്റെ എല്ലാ വശങ്ങളും മനസ്സിൽ കണ്ടുകൊണ്ടാണ് എസ്ഒപി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

ഉപഭോക്താവ് ഷോറൂമിലേക്ക് എത്തുന്ന നിമിഷം മുതൽ അവസാന ഡെലിവറി ഉൾപ്പെടുന്ന പ്രക്രിയകളെക്കുറിച്ച് ഒരു സംഘം വിദഗ്‌ധർ പഠിച്ചതായി മാരുതി സുസുക്കി അഭിപ്രായപ്പെട്ടു. കൂടാതെ വ്യക്തിഗതമാക്കൽ ഓപ്ഷനുകളുടെ വ്യത്യസ്ത വഴികൾ വാഗ്ദാനം ചെയ്യുന്ന അരീന, നെക്സ വെബ്‌സൈറ്റുകൾ വഴി വാങ്ങുന്നവർക്ക് അവരുടെ ആവശ്യമുള്ള വാഹനവും അനുബന്ധ ഉപകരണങ്ങളും ഡിജിറ്റലായി തെരഞ്ഞെടുക്കാനാകും.

MOST READ: ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

മാത്രമല്ല ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനുമുമ്പ് വാഹനങ്ങളുടെ പൂർണമായ സാനിറ്റൈസേഷനും ഡീലർഷിപ്പുകൾ ശ്രദ്ധിക്കും. പിൻ‌ നിരയിൽ‌ റിലേഷൻ‌ഷിപ്പ് മാനേജറുമായാകും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ അനുവദിക്കുക.

ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

ബ്രാൻഡ് അതിന്റെ കാറുകളുടെ ഡോർ സ്റ്റെപ്പ് ഡെലിവറിയിൽ ഉപഭോക്തൃ വീടുകൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടരും.

Most Read Articles

Malayalam
English summary
Maruti Suzuki Starts New Car Deliveries Across India. Read in Malayalam
Story first published: Wednesday, May 6, 2020, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X