സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനുള്ള സബ്സ്ക്രിപ്ഷൻ പദ്ധതികളെ മാരുതി സുസുക്കി പിന്തുണയ്ക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ നാല് നഗരങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചു.

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവയാണ് ഈ സേവനം ലഭ്യമാകുന്ന പുതിയ നഗരങ്ങൾ. ഈ നഗരങ്ങളിലെ താല്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ ഡൽഹി / NCR, ബെംഗളൂരു എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ പോലെ ഒരു പുതിയ മാരുതി സുസുക്കി വാഹനം സബ്‌സ്‌ക്രൈബ് ചെയ്യാൻ കഴിയും.

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

12 മാസം മുതൽ 48 മാസം വരെയുള്ള പ്രതിമാസ പ്ലാനുകൾ തിരഞ്ഞെടുത്ത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്ന് ഒരു പുതിയ വാഹനം വീട്ടിലേക്ക് കൊണ്ടുവരാൻ മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് ഉപഭോക്താക്കളെ അനുവദിക്കുന്നു.

MOST READ: അധികം വൈകാതെ ഇന്ത്യയിലേക്കും; ട്രൈഡന്റ് 660 മോഡലിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ഇന്ത്യയുമായി സഹകരിച്ചാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ തയ്യാറാക്കിയിട്ടുള്ളത്, കൊവിഡ് -19 സാഹചര്യങ്ങളിൽ വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകൾ നോക്കുന്നതും എന്നാൽ പൂർണ്ണമായി വാഹനം വാങ്ങാൻ തയ്യാറാകാത്തവർക്കും ഇത് ഏറ്റവും അനുയോജ്യമായ ഓപ്ഷനാണ്.

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

പ്രോഗ്രാമിന് കീഴിൽ, മാരുതി സുസുക്കി അരീനയിൽ നിന്നുള്ള സ്വിഫ്റ്റ്, ഡിസൈർ, വിറ്റാര ബ്രെസ്സ, എർട്ടിഗ, നെക്സയിൽ നിന്നുള്ള ബലേനോ, സിയാസ്, XL6 തുടങ്ങിയ കാറുകൾ ലഭിക്കും.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

സെപ്റ്റംബർ അവസാനത്തോടെ ഡൽഹി/ NCR, ബെംഗളൂരു എന്നിവിടങ്ങളിൽ ആരംഭിച്ച പദ്ധതിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രാഥമിക പ്രതികരണമാണ് ലഭിക്കുന്നത് എന്ന് മാരുതി പറയുന്നു.

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

ഇതുവരെ 6000 ഓളം എൻക്വൈറികളും ലഭിച്ചിട്ടുണ്ട്. മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ പദ്ധതി അവതരിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.

MOST READ: ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രോഗ്രാമിൽ സൗകര്യപ്രദമായ കാലാവധി, സീറോ ഡൗൺ പേയ്മെന്റ്, ഇൻഷുറൻസ്, പൂർണ്ണമായ മെയിൻന്റെനൻസ് എന്നിവ പോലുള്ള ആനുകൂല്യങ്ങളുണ്ട്.

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

സബ്സ്ക്രിപ്ഷൻ മോഡലിൽ ഒരു കാർ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 24x7 റോഡ് സൈഡ് അസിസ്റ്റൻസ് നേടാനും, കൂടാതെ വാഹനം സ്വന്തമായി വാങ്ങാനോ കാലാവധി നീട്ടാനോ സബ്സ്ക്രിപ്ഷൻ കാലയളവ് അവസാനിക്കുമ്പോൾ കരാർ അവസാനിപ്പിക്കാനോ കഴിയും.

MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ 60 ഓളം നഗരങ്ങളിലേക്ക് പരിപാടി വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി മാരുതി പറയുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Subscribe Program Expands To 4 More Cities In India. Read in Malayalam.
Story first published: Tuesday, November 24, 2020, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X