Just In
- 8 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 11 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- News
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ നഗരങ്ങളിലേക്ക് സബ്സ്ക്രിപ്ഷന് പദ്ധതി വ്യാപിപ്പിച്ച് മാരുതി
രാജ്യത്തെ രണ്ട് പുതിയ നഗരങ്ങളിലേക്ക് കൂടി പുതിയ കാര്‍ സബ്സ്ക്രിപ്ഷന് പദ്ധതി വ്യാപിച്ച് മാരുതി സുസുക്കി. മാരുതി സുസുക്കി സബ്സ്ക്രൈബ് എന്ന് വിളിക്കുന്ന പദ്ധതി ഇപ്പോള്‍ ഹൈദരാബാദിലെയും പൂനെയിലെയും ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്.

പുതിയ സബ്സ്ക്രിപ്ഷന് സേവനം ഒരു ഉപഭോക്താവിന് വാഹനം മാരുതി കാര്‍ സ്വന്തമായി വാങ്ങാതെ തന്നെ ഒരു പുതിയ കാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. സമ്പൂര്‍ണ്ണ കാലാവധിക്കുള്ള അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സും എല്ലാം ഉള്‍ക്കൊള്ളുന്ന പ്രതിമാസ ഫീസ് ഉപഭോക്താക്കള്‍ നല്‍കണം.

മാരുതി സുസുക്കി അറീന ഷോറൂമുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ എന്നിവ സബ്സ്ക്രൈബു ചെയ്യാന്‍ സാധിക്കും. ബ്രാന്‍ഡിന്റെ നെക്സ പ്രീമിയം ഷോറൂമില്‍ നിന്നും പുതിയ ബലേനോ, സിയാസ്, XL6 എന്നീ മോഡലുകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
MOST READ: ഒരു മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

മാരുതി സുസുക്കി സബ്സ്ക്രൈബ് വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇന്‍ഷുറന്‍സും പൂര്‍ണ്ണമായ അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

പൈലറ്റ് വിക്ഷേപണത്തിന്റെ ആദ്യ ആഴ്ചകളില്‍ ഉപഭോക്തൃ പ്രതികരണത്തില്‍ 5,000 ത്തിലധികം അന്വേഷണങ്ങള്‍ ലഭിച്ചുവെന്നും കമ്പനി അറിയിച്ചു. ക്രമേണ, അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 40-60 നഗരങ്ങളില്‍ മാരുതി സുസുക്കി സബ്സ്ക്രൈബ് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.
MOST READ: ടൂവീല്‍ ഡ്രൈവ് ഇലക്ട്രിക് ബൈക്കുകളെ വെളിപ്പെടുത്തി UBCO

24, 36, 48 മാസം കാലാവധിയില്‍ ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി വാഹനം സബ്സ്ക്രൈബ് ചെയ്യാം. ഹൈദരാബാദില്‍ സ്വിഫ്റ്റ് Lxi 48 മാസത്തേയ്ക്ക് സബ്സ്ക്രൈബ് ചെയ്യുകയാണെങ്കില്‍ 15,479 രൂപയാണ് (നികുതി ഉള്‍പ്പെടെ) ചാര്‍ജ് ഈടാക്കുന്നത്.

അതേസമയം പുനെയില്‍ സ്വിഫ്റ്റ് Lxi മോഡലിന് 48 മാസത്തേയ്ക്ക് 15,354 രൂപയാണ് (നികുതി ഉള്‍പ്പെടെ) സബ്സ്ക്രിപ്ഷന് ചാര്‍ജ് ഈടാക്കുന്നത്. അറ്റകുറ്റപ്പണി, സീറോ ഡിപ്രീസിയേഷന് ഇന്‍ഷുറന്‍സ്, 24x7 റോഡ്സൈഡ് അസിസ്റ്റ് എന്നിവ പോലുള്ള ചെലവുകള്‍ ഉള്‍ക്കൊള്ളുന്നു.
MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

സബ്സ്ക്രിപ്ഷന് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, ഉപഭോക്താവിന് വാഹനം അപ്ഗ്രേഡ് ചെയ്യാം, അല്ലെങ്കില്‍ കാലാവധി നീട്ടാം. പകരമായി, അവര്‍ക്ക് വിപണി വിലയ്ക്ക് കാര്‍ വാങ്ങാനും കഴിയും.

ഈ പദ്ധതിയിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു മാരുതി.
MOST READ: 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി റെനോ

ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷം ഈ സേവനം അവതരിപ്പിച്ചിരുന്നു. അതുപോലെ എംജി മോട്ടോര്‍ ഇന്ത്യയും മൈല്‍സ് എന്ന കമ്പനിയുമായി ചേര്‍ന്ന് സബ്സ്ക്രിപ്ഷന് സേവനം ലഭ്യമാക്കിയിരുന്നു.