ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

ഹാച്ച്ബാക്ക് വിഭാഗത്തിലെ മുമ്പനായ സ്വിഫ്റ്റിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കുകയാണ് മാരുതി സുസുക്കി. എന്നാൽ ഇത്തവണ മുഖംമിനുക്കലിനൊപ്പം ഒരു പുത്തൻ എഞ്ചിൻ കൂടി പോക്കറ്റ് റോക്കറ്റിൽ ഇടംപിടിക്കും.

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

ഹാച്ചിന്റെ നിലവിലെ മോഡൽ ഇന്ത്യൻ വിപണിയിൽ രണ്ടര വർഷത്തിലേറെയായി അരങ്ങുവാഴുന്ന സാഹചര്യത്തിലാണ് നവീകരണങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മാരുതിയുടെ നിരയിൽ നിന്ന് ഡീസൽ എഞ്ചിൻ കാലം ചെയ്തതിന്റെ വിടവ് നികത്താനാണ് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് യൂണിറ്റിനെ കമ്പനി പരിചയപ്പെടുത്തുന്നത്.

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റാണെന്ന വസ്തുത കണക്കിലെടുത്ത് വലിയ ഡിസൈൻ മാറ്റങ്ങളൊന്നും സ്വിഫ്റ്റിൽ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും റേഡിയേറ്റർ ഗ്രില്ലിനായി പുതിയ ഹണികോമ്പ് മെഷ് രൂപകൽപ്പനയോടൊപ്പം അല്പം വളഞ്ഞ മുൻവശവും ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഒരു ക്രോം സ്ട്രിപ്പും മാറ്റങ്ങളിൽ ഉൾപ്പെടാം.

MOST READ: 2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

2020 സ്വിഫ്റ്റിൽ പുതിയ സെറ്റ് അലോയ് വീലുകളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകും. അതോടൊപ്പം പിൻവശത്തും ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ഇതുകൂടാതെയുള്ള മറ്റ് പരിഷ്ക്കരണങ്ങളൊന്നും സ്വിഫ്റ്റിൽ അവതരിപ്പിച്ചേക്കില്ല.

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ നിലവിലെ മോഡലിന്റെ അതേ ലേഔട്ട് നിലനിർത്തും. എന്നിരുന്നാലും ഏറ്റവും വലിയ മാറ്റം പുതിയ എഞ്ചിന്റേതായിരിക്കും. സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ മാരുതിയുടെ 1.2 ലിറ്റർ K12N ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 2020 സ്വിഫ്റ്റ് നിരത്തിലെത്തും.

MOST READ: വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിലും ഇത് അവതരിപ്പിച്ചു. നിലവിലെ 83 bhp കരുത്തിനെ അപേക്ഷിച്ച് പുതിയ എഞ്ചിൻ പരമാവധി 90 bhp പവർ ഉത്‌പാദിപ്പിക്കാൻ ശേഷിയുണ്ടാകും. എന്നാൽ 113 Nm ടോർഖ് ഔട്ട്‌പുട്ട് മാറ്റമില്ലാതെ തുടരും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് എ‌എം‌ടിയും ഗിയർബോക്സ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

വർധിച്ച പവർ ഉത്‌പാദനത്തിനു പുറമെ പുത്തൻ സ്വിഫ്റ്റിന്റെ ഇന്ധനക്ഷമതയിലും ഉയർച്ചയുണ്ടാകും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, സ്റ്റിയറിംഗ്-മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ വാഹനത്തിൽ തുടരും.

MOST READ: 2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

മുമ്പത്തെപ്പോലെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന മാരുതിയുടെ സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് സ്വിഫ്റ്റിൽ ഉണ്ടായിരിക്കാം.

ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് ഓർമപ്പെടുത്തലുകൾ എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും.

Most Read Articles

Malayalam
English summary
Maruti Suzuki Swift Facelift India Launch Nears. Read in Malayalam
Story first published: Monday, August 3, 2020, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X