മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

ഹാച്ച്ബാക്ക് എന്നു കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ മോഡലുകളിൽ ഒന്നാണ് മാരുതി സ്വിഫ്റ്റ്. മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് സ്പോർട്ടി രൂപമുള്ള ഈ ഹാച്ച്ബാക്ക്.

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

ഓരോ മാസവും പതിനായിരക്കണക്കിന് സ്വിഫ്റ്റുകളാണ് നമ്മുടെ നിരത്തിലെത്തിൽ ഇറങ്ങുന്നത്. ഇന്ത്യയിൽ മാത്രമാല്ല രാജ്യന്തര വിപണിയിലും സ്വിഫ്റ്റിന്റെ സാന്നിധ്യമുണ്ട്. മൂന്ന് തലമുറകളിലൂടെ കടന്നുപോയ സ്വിഫ്റ്റ് ആദ്യമായി കാർ വാങ്ങുന്നവർക്കും തെരഞ്ഞെടുക്കാവുന്ന മികച്ച ഓഫറാണ്.

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

വില കുറഞ്ഞ പാക്കേജിൽ വേഗതയേറിയ മോഡൽ തേടുന്ന ആളുകളുടെ നോട്ടം ഇന്നും ആദ്യം എത്തുന്നതും ഈ സൂപ്പർ സ്പോർട്ടി മോഡലിലേക്കാണ്. പതിനഞ്ച് വർഷത്തിലേറെയായി വിൽപ്പനക്ക് എത്തുന്നുന്ന സ്വിഫ്റ്റ് രാജ്യത്ത് ഏറ്റവുമധികം അവാർഡ് ലഭിച്ച കോം‌പാക്‌ട് ഹാച്ച്ബാക്ക് കൂടിയാണ്.

MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

അതിന്റെ ഓരോ തലമുറയുടെയും അരങ്ങേറ്റത്തിന് ഇന്ത്യൻ കാർ ഓഫ് ദി ഇയർ (ICOTY) എന്ന് നാമകരണം ചെയ്യപ്പെട്ടു. കൂടാതെ മൂന്ന് തവണ ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു പാസഞ്ചർ കാർ കൂടിയാണ് മാരുതി സ്വിഫ്റ്റ്.

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവ് 2.2 ദശലക്ഷത്തിലധികം യൂണിറ്റ് വിൽപ്പനയാണ് ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. ഇപ്പോൾ വിപണിയിൽ എത്തുന്ന മോഡൽ 2018 ഓട്ടോ എക്‌സ്‌പോയിലാണ് ആഭ്യന്തര അരങ്ങേറ്റം നടത്തിയത്. മൂന്നാംതലുറ സ്വിഫ്റ്റിന് സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി ഫ്രണ്ട് ഗ്രിൽ, മികച്ച ക്യാബിൻ എന്നിവയുള്ള യുവത്വ രൂപകൽപ്പനയുണ്ട്.

MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

ഓരോ സ്വിഫ്റ്റ് ഉടമയ്ക്കും സവിശേഷമായ അനുഭവം നൽകുന്നതിനായി മാരുതി സുസുക്കി ഐ-ക്രിയേറ്റ് അധിഷ്ഠിത വ്യക്തിഗതമാക്കൽ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സ്വിഫ്റ്റ് 30 ശതമാനം വിപണി വിഹിതം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിന്റെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനവും സ്വിഫ്റ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

മാരുതിയുടെ അഞ്ചാം തലമുറ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്വിഫ്റ്റ്. ഇത് Lxi, Vxi, Vxi AMT, ZXi, ZXi AMT, ZXi Plus, ZXi Plus AMT വകഭേദങ്ങളിലാണ് ഇത് വിൽപ്പനക്ക് എത്തുന്നത്.

MOST READ: ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

കഴിഞ്ഞ വർഷം ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ നവീകരിച്ച രാജ്യത്തെ ആദ്യത്തെ മോഡലുകളിൽ ഒന്നാണിത്. നിലവിൽ 1.2 ലിറ്റർ കെ-സീരീസ് നാല് സിലിണ്ടർ വിവിടി പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് ഉപയോഗിച്ച് 21.21 കിലോമീറ്റർ ഇന്ധനക്ഷമതയോടെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

ജപ്പാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പ്രമോഷനിൽ നിന്ന് 2017-ൽ മികച്ച ഡിസൈൻ അവാർഡ് നേടിയതിലൂടെ സ്വിഫ്റ്റിന് ആഗോള അംഗീകാരവും ലഭിച്ചു. വേൾഡ് അർബൻ കാർ ഓഫ് ദി ഇയർ 2018 ലെ മൂന്ന് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ഇത് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Swift Garnered More Than 2.2 Million Unit Sales In India. Read in Malayalam
Story first published: Tuesday, June 16, 2020, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X