ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

ഇന്ത്യയിൽ നിരവധി മോഡലുകൾ വന്നുപോയെങ്കിലും അന്നും ഇന്നും ഒരേ പ്രതാപത്തോടു കൂടി വിപണിയിൽ തുടരുന്ന ചില കാറുകളിൽ ഒന്നാണ് പാവപ്പെട്ടവരുടെ മിനി കൂപ്പർ എന്ന് ചിലരെങ്കിലും വിളിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ്.

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

ജാറ്റോ ഡൈനാമിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി മാരുതി സുസുക്കി സ്വിഫ്റ്റ് മാറി. 2020 ജൂൺ മുതൽ 2020 നവംബർ വരെ ഓരോ മാസവും കാറിന്റെ ശരാശരി 15,798 യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 മോഡലുകളിൽ ഏഴും മാരുതി സുസുക്കിയുടെ കാറുകളാണെന്നതും ശ്രദ്ധേയമാണ്. സുരക്ഷയില്ല, പപ്പടമാണ് എന്നൊക്കെ വിമർശകർ വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ മാരുതി കാറുകൾക്കുള്ള സ്വീകാര്യത അതൊന്ന് വേറെ തന്നെയാണ്.

MOST READ: രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

2005-ൽ വിപണിയിൽ എത്തിയതു മുതൽ സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. കഴിഞ്ഞ ദശകത്തിൽ ബി-സെഗ്മെന്റ് ഹാച്ച്ബാക്കുകളുടെ വരവും എൻട്രി ലെവൽ എ-സെഗ്മെന്റ് മോഡലുകൾക്കെതിരെ മികച്ച സ്വീകാര്യത നേടുന്നതും ഇന്ത്യൻ കാർ വിപണി പക്വത പ്രാപിച്ചു എന്നതിന്റെ സൂചനയാണ്.

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

കഴിഞ്ഞ ആറ് മാസത്തിനിടെ വാഹന നിർമാതാക്കൾ ഇന്ത്യയിൽ 14 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഈ 14 ലക്ഷം വാഹനങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ അതേപടി ഇത്തവണയും തുടരുന്നു എന്നതും കൗതുകമുണർത്തുന്നു.

MOST READ: ക്രെറ്റ പ്രഭാവത്തില്‍ നിറം മങ്ങി സെല്‍റ്റോസ്; വില്‍പ്പനയില്‍ ഇടിവ്

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

മാരുതി മോഡലുകളാണ് 2020-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. പ്രതിമാസം ശരാശരി 14,466 യൂണിറ്റുകൾ വിറ്റഴിച്ച് വാഗൺആർ രണ്ടാംസ്ഥാനത്ത് എത്തിയപ്പോൾ 14,461 യൂണിറ്റുമായി ആൾട്ടോ 800 മൂന്നാം സ്ഥാനത്തും 14,316 യൂണിറ്റുമായി ബലേനോ നാലാം സ്ഥാനത്തുമാണ്.

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

പാസഞ്ചർ വാഹന വിഭാഗത്തിലെ മൊത്തം വിപണി വിഹിതത്തിന്റെ 55 ശതമാനവും മാരുതി കൈയ്യടക്കിയിരിക്കുകയാണ്. രണ്ട് മോഡലുകളുള്ള ശക്തമായ ജനപ്രീതി മുതലെടുത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ കമ്പനിയായി ഹ്യുണ്ടായിയും തുടരുന്നു.

MOST READ: തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

തുടർന്ന് അഞ്ചാം സ്ഥാനത്ത് 11,480 യൂണിറ്റ് വിൽപ്പനയുള്ള ഹ്യുണ്ടായി ക്രെറ്റയും 11,328 യൂണിറ്റുമായി മാരുതി ഡിസയർ ആറാം സ്ഥാനത്തുമാണ്. മാരുതി സുസുക്കി ഇക്കോയും 9522 യൂണിറ്റുകളിൽ ഏഴാം സ്ഥാനത്തെത്തി.

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

9,380 യൂണിറ്റുകളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എട്ടാമത്തെ മോഡലാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ സെൽറ്റോസ് ശരാശരി 8,871 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ശക്തമായ സാന്നിധ്യമറിയിച്ച് ഒമ്പതാം സ്ഥാനത്തെത്തുകയും ചെയ്തു.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

8,067 യൂണിറ്റുകൾ വിറ്റഴിക്കുന്ന മാരുതി സുസുക്കി എർട്ടിഗയാണ് പട്ടികയിൽ അവസാനത്തേയും പത്താമത്തെയും വിൽപ്പനയുള്ള മോഡൽ. ടാറ്റ കാറുകൾ വിപണിയിൽ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ആദ്യ പത്തിൽ എത്താൻ അവർക്ക് സാധിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Maruti Suzuki Swift Remains India's Best Selling Car In 2020. Read in Malayalam
Story first published: Friday, December 18, 2020, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X