മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കി വാഗൺആർ സിഎൻജി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ ഫാക്ടറിയിൽ ഘടിപ്പിച്ച സി‌എൻ‌ജി മോഡൽ വർഷങ്ങളായി അതിന്റെ വിഭാഗത്തിൽ ഏറ്റവും വിജയകരമായ ഹാച്ച്ബാക്കായി മുന്നേറുകയാണ്.

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

രണ്ട് പതിറ്റാണ്ടിലേറെയായി ബ്രാൻഡിന്റെ നിരയിൽ നിന്ന് എത്തുന്ന വാഗൺആർ വിപണിയിൽ വൻവിജയമായ കാർ തന്നെയാണ്. ആൾട്ടോയ്‌ക്കൊപ്പം ടോൾബോയ് ഹാച്ചിന് മാരുതി സുസുക്കിയുടെ ചരിത്രത്തിൽ നിഷേധിക്കാനാവാത്ത സാന്നിധ്യം തന്നെയാണുള്ളത്.

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

വാഗൺആറിന്റെ ഏറ്റവും പുതിയ ആവർത്തനം 2019 ജനുവരിയിലാണ് വിൽപ്പനയ്‌ക്കെത്തിയത്. മൂന്നാം തലമുറയിലേക്ക് എത്തിയ അഞ്ച് സീറ്റർ കാറിന് മുമ്പ് കാണത്ത വിധമുള്ള അടിമുടി മാറ്റങ്ങളാണ് ലഭിച്ചത്. ഇത് ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാർടെക്‌ട് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതാണ് ഏറെ ശ്രദ്ധേയം.

MOST READ: ഫ്യൂച്ചറിസ്റ്റിക് ലുക്കിൽ ഒരുങ്ങിയ മാരുതി ജിപ്‌സി

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

അതോടൊപ്പം പുറംമോടിയിലും ഇന്റീരിയറിലും പുനരവലോകനങ്ങളും മാരുതി നടപ്പിലാക്കി. അതിന്റെ പ്രായോഗികതയും ഡ്രൈവിബിലിറ്റി ഘടകങ്ങളും ഒരു വലിയ മാർജിനിൽ മെച്ചപ്പെടുത്തിയും സ്വാഗതാർഹമാണ്. സി‌എൻ‌ജി വാഗൺആർ 2010-ൽ ആണ് അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരു ലക്ഷം വിൽപ്പനയിലെത്താൻ നാല് വർഷമെടുത്തു.

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

എന്നാൽ അടുത്ത ഒരു ലക്ഷം ഉപഭോക്താക്കൾ വെറും മൂന്ന് വർഷത്തിനുള്ളിൽ എത്തിയതും മാരുതിക്ക് നേട്ടമായി. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകളുള്ള 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളിലാണ് ഏറ്റവും പുതിയ വാഗൺആർ വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

ഡ്രൈവർ സൈഡ് എയർബാഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് വാർണിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളാണ് ഹാച്ച്ബാക്കിൽ ഒരുക്കിയിരിക്കുന്നത്.

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

മികച്ച പെർഫോമൻസിനും മലിനീകരണ അളവ് കുറയ്ക്കുന്നതിനും വാഗൺആർ എസ്-സിഎൻജി ബിഎസ്-VI വേരിയൻറ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്.

MOST READ: ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

വാഗൺആർ എസ്-സി‌എൻ‌ജി ഒരു ഓട്ടോ ഫ്യൂവൽ ചേഞ്ചോവർ സ്വിച്ച് ഉപയോഗപ്പെടുത്തുന്നതിലൂടെ ക്ലാസ്-ബെസ്റ്റ് ഇന്ധനക്ഷമത കിലോഗ്രാമിന് 33.54 കിലോമീറ്റർ നൽകുമെന്ന് മാരുതി അവകാശപ്പെടുന്നു.

മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

Lxi S-സിഎന്‍ജി , Lxi (O) S-സിഎന്‍ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വില്പനക്കെത്തിയിരിക്കുന്ന വാഗൺആർ ഹാച്ച്ബാക്കിന് യഥാക്രമം 5.25 ലക്ഷം രൂപയും, 5.32 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടത്.

Most Read Articles

Malayalam
English summary
Maruti Suzuki WagonR S-CNG Variant Achieved Three Lakh Sales Milestone. Read in Malayalam
Story first published: Friday, September 25, 2020, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X