സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

കാര്‍ ലീസിങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. കാര്‍ ലീസിങ്ങ് സേവനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് വിലയിരുത്തലുകള്‍.

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

അതുകൊണ്ടു തന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു നിര്‍മ്മാതാക്കളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെഹിക്കിള്‍ ലീസ് സബ്സ്‌ക്രിപ്ഷന്‍ സേവനമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

'മാരുതി സുസുക്കി സബ്സ്‌ക്രൈബ്' എന്ന ബ്രാന്‍ഡിലാണ് ഈ സേവനം ലഭ്യമാകുന്നത്. ഇതിനായി ഒറിക്സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് ലിമിറ്റഡുമായാണ് മാരുതി കൈകോര്‍ക്കുകയും ചെയ്തു.

MOST READ: 100 സിസി പ്ലാറ്റിന ഇനി ഡിസ്‌ക് ബ്രേക്കിലും; വില വെളിപ്പെടുത്തി ബജാജ്

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

തുടക്കത്തില്‍ ഗുരുഗ്രാമിലും ബംഗളൂരുവിലുമാണ് സേവനം ലഭ്യമാകുന്നത്. മാരുതിയുടെ സ്വിഫ്റ്റ് ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ എന്നിവ അറീനയില്‍ നിന്നും ബലേനോ, സിയാസ്, XL6 മോഡലുകള്‍ നെക്സ ഡീലര്‍ഷിപ്പ് വഴിയും സ്വന്തമാക്കാം.

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

പദ്ധതി പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് 24, 36, 48 മാസത്തേക്ക് ഒരു കാര്‍ സ്വന്തമാക്കാന്‍ സാധിക്കും. അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സ് ചെലവുകളും ഉള്‍പ്പെടുന്ന ഒരു നിശ്ചിത പ്രതിമാസ നിരക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടതാണ്.

MOST READ: ആറ്റം ക്വാഡ്രിസൈക്കിൾ; ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ടീസർ വീഡിയോ പുറത്തുവിട്ട് മഹീന്ദ്ര

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

വില്‍പ്പനയിടിവിനെ നേരിടാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമാണ് ലീസിങ്ങ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷം ഈ സേവനം അവതരിപ്പിച്ചിരുന്നു.

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

അതുപോലെ എംജി മോട്ടോര്‍ ഇന്ത്യയും മൈല്‍സ് എന്ന കമ്പനിയുമായി ചേര്‍ന്ന് സബ്സ്‌ക്രിപ്ഷന്‍ സേവനം ലഭ്യമാക്കിയിരുന്നു. ഈ വര്‍ഷം മെയിലാണ് ഫോക്‌സ്‌വാഗണ്‍ കാര്‍ ലീസിങ്ങ് പദ്ധതി അവതരിപ്പിക്കുന്നത്.

MOST READ: പുതിയ e-ട്രോൺ S, e-ട്രോൺ S സ്പോർട്ബാക്ക് പതിപ്പുകൾ അവതരിപ്പിച്ച് ഔഡി

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം കമ്പനി അവതരിപ്പിച്ചു. അറീന, നെക്‌സ, ട്രൂ വാല്യൂ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വാഹന ഉപഭോക്തക്കളും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

മറ്റൊരു കാര്‍ വാങ്ങിക്കല്‍, വാഹന സര്‍വീസ്, മാരുതി ഇന്‍ഷുറന്‍സ്, അക്‌സസറികള്‍, കസ്റ്റമര്‍ റഫറലുകള്‍ എന്നിവയിലേക്കുള്ള ആനുകൂല്യങ്ങളുടെ ഒരു ശ്രേണി കൂടാതെ കമ്പനിയുടെ മറ്റ് നിരവധി അനുബന്ധ ആനൂകൂല്യങ്ങളും അടങ്ങുന്നതാണ് മാരുതി സുസുകി റിവാര്‍ഡ്‌സ്.

MOST READ: താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മാരുതി സുസുകി റിവാര്‍ഡ്‌സ് വെബ് സൈറ്റിന്റെ സഹായത്തോടെ ഡിജിറ്റല്‍ പിന്‍ബലത്തിലുള്ള ഈ കാര്‍ഡ്-രഹിത പ്രോഗ്രാം ഉപയോഗിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

മാരുതി സുസുകിയുമൊത്തുള്ള ഓരോ ഇടപെടലുകള്‍ക്കും ഇടപാടുകള്‍ക്കുമൊപ്പം തങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ ഉയരുന്നത് കാണാവുന്നതുമാണ്. ഇടപാട് സംബന്ധിച്ച അലേര്‍ട്ടുകളും വിവരങ്ങളും ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Lease Subscription Service Started. Read in Malayalam.
Story first published: Friday, July 3, 2020, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X