പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

രാജ്യത്ത് ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി പൂർണമായും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ചുവടുവെച്ചു കഴിഞ്ഞു. കൂടാതെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുതിന്റെ ഭാഗമായി ഡീസൽ എഞ്ചിനുകളോടും ബ്രാൻഡ് വിടപറയുകയാണ്.

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏഴ് മോഡലുകളാണ് മാരുതി നിർത്തലാക്കിയിരിക്കുന്നത്. ഡീസൽ കാറുകൾ നിർത്തലാക്കാനുള്ള തീരുമാനം ശരിയാണെന്നാണ് നിലവിലെ വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നതും. ജനപ്രീതി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഈ പിൻമാറ്റം ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തിയെങ്കിലും വിപണിയിൽ പെട്രോൾ മോഡലുകൾക്കാണ് ആവശ്യം വർധിച്ചു വരികയാണെന്നത് യാഥാർത്ഥ്യം.

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

കഴിഞ്ഞ വർഷം പോലും ജനപ്രിയ മോഡലുകളുടെ വിൽപ്പനയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഡീസൽ വകഭേദങ്ങൾക്ക് നേടാനായത്. കൂടാതെ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന രണ്ട് ജനപ്രിയ ഹാച്ച്ബാക്കുകളായ മാരുതി സ്വിഫ്റ്റും ബലേനോയുടെയും വിൽപ്പന കണക്കുകൾ ശ്രദ്ധിക്കുമ്പോഴും ഡീസൽ പവർ മോഡലുകളേക്കാൾ ഉയർന്ന ഡിമാൻഡാണ് പെട്രോൾ പതിപ്പുകൾക്ക് ലഭിച്ചത്.

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

കഴിഞ്ഞ വർഷം വിറ്റ മൊത്തം മാരുതി സ്വിഫ്റ്റിന്റെ 20 ശതമാനം മാത്രമാണ് ഡീസൽ എഞ്ചിനുകൾ എങ്കിൽ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഡീസൽ വേരിയന്റിന്റെ ആവശ്യം വെറും ഏഴ് ശതമാനം മാത്രമായിരുന്നു.

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

സ്വിഫ്റ്റിന്റെ 191,901 യൂണിറ്റുകൾ കമ്പനി വിറ്റു. അതിൽ 39,095 മാത്രമാണ് ഡീസൽ മോഡലുകൾ നേടിയത്. ബലേനോയുടെ 183,862 യൂണിറ്റുകളിൽ 12,809 യൂണിറ്റുകൾ മാത്രമാണ് ഡീസൽ എഞ്ചിനുമായി നിരത്തിലേക്ക് എത്തിയത്.

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

മാരുതി സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡീസൽ പതിപ്പുകളിൽ 1.3 ലിറ്റർ ഡിഡിഎസ് എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 75 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാരുതി സുസുക്കി ലൈസൻസിന് കീഴിൽ നിർമ്മിച്ച ഫിയറ്റ് സോഴ്‌സ്‌ഡ് യൂണിറ്റായ ടർബോചാർജ്‌ഡ് യൂണിറ്റ് ഒരു നിശ്ചിത ജ്യാമിതി ടർബോചാർജർ കൊണ്ട് വന്നു.

Most Read: കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

ഡീസൽ എഞ്ചിൻ നിർത്തലാക്കിയതോടെ, ബാലെനോയ്ക്കും സ്വിഫ്റ്റിനും ഇനി മുതൽ 1.2 ലിറ്റർ കെ-സീരീസ് എഞ്ചിൻ മാത്രമേ ലഭ്യമാകൂ. അത് 83 bhp പവറും 113 Nm torque സൃഷ്‌ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഉപയോഗിച്ചും സ്വിഫ്റ്റ് ലഭ്യമാണ്, അതേസമയം ബലേനോ അഞ്ച് സ്പീഡ് മാനുവലും സിവിടിയും ഉപയോഗിച്ച് തെരഞ്ഞെടുക്കാനാകും.

Most Read: ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

ശ്രദ്ധേയമായ മറ്റൊരു കാര്യം 90 bhp കരുത്ത് നൽകുന്ന K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനൊപ്പം ബലേനോ ലഭ്യമാണ് എന്നതാണ്. അത് അടുത്തിടെ ഡിസയറിലും മാരുതി സുസുക്കി അവതരിപ്പിച്ചു. ഇതേ എഞ്ചിൻ വരും ദിവസങ്ങളിൽ സ്വിഫ്റ്റിലും ഇടംനേടും. കൂടുതൽ കരുത്തുറ്റ മോട്ടോർ ഉയർന്ന ഔട്ട്പുട്ട് മാത്രമല്ല മികച്ച ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നു.

Most Read: എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

പ്രിയം കുറഞ്ഞ് ഡീസൽ മാരുതി സ്വിഫ്റ്റ്, ബലേനോ മോഡലുകൾ

ഹാച്ച്ഹാക്ക് മോഡലുകളുടെ കാര്യം പറഞ്ഞപോലെ തന്നെയാണ് സബ് കോംപാക്‌ട് സെഡാനായ ഡിസയറിന്റെ വിൽപ്പനയിലും സംഭവിച്ചിരിക്കുന്നത്. . അതായത് 41 ശതമാനം ആളുകളാണ് ഡിസയറിന്റെ ഡീസല്‍ പതിപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നുവെച്ചാൽ ഇവിടെയും പെട്രോൾ മോഡലുകളുടെ തെരഞ്ഞെടുപ്പ് ഡീസലിനേക്കാൾ മുകളിലാണെന്ന് മാരുതിയെ ബോധ്യപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Maruti Baleno and Swift 2019 sales report. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X