ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരമുള്ള മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. പതിനഞ്ച് വർഷക്കാലമായി ഹാച്ച്ബാക്ക് വിഭാഗത്തിൽ അരങ്ങുവാഴുന്ന കാറിന് ഉടൻ തന്നെയൊരു മുഖംമിനുക്കൽ ലഭിക്കും.

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

നിലവിലുള്ള നാലാംതലമുറ മോഡലിനെ 2018 ഓട്ടോ എക്‌സ്‌പോയിലാണ് ആഗോളതലത്തിൽ മാരുതി അവതരിപ്പിച്ചത്. പുറംമോടിയിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളുമായാണ് അന്ന് ഹാച്ച്ബാക്ക് വിപണിയിൽ കളംനിറഞ്ഞത്.

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഭാരം കുറഞ്ഞ Heartect പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിൽ സ്വിഫ്റ്റ് 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചാണ് വിൽപ്പനക്ക് എത്തിയിരുന്നത്. എന്നാൽ 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തോടു കൂടി സ്വിഫ്റ്റിന്റെ ഡീസൽ യൂണിറ്റ് നിരത്തൊഴിഞ്ഞു.

MOST READ: 2020 സിറ്റി; എഞ്ചിൻ, മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹോണ്ട

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

നിലവിൽ സ്വിഫ്റ്റ് LXI, VXI, VXI AMT, ZXI, ZXI AMT, ZXI PLUS, ZXI PLUS AMT പതിപ്പുകളിൽ ലഭ്യമാണ്. 5.19 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 1.3 ലിറ്റർ ഡിഡിഎസ് ഫിയറ്റ് സോഴ്‌സ്ഡ് യൂണിറ്റ് വിപണിയിൽ നിന്നും പിൻമാറിയതോടെ 1.2 ലിറ്റർ നാല് സിലിണ്ടർ, DOHC, VVT പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ് സ്വിഫ്റ്റ് എത്തുന്നത്.

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഈ ബിഎസ്-VI കംപ്ലയിന്റ് യൂണിറ്റ് 6,000 rpm-ൽ 82 bhp കരുത്തും 4,200 rpm-ൽ വിതരണം ചെയ്യുന്ന 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സും സ്വിഫ്റ്റിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

എന്നാൽ നിർത്തലാക്കിയ ഡീസൽ എഞ്ചിനു പകരം സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ ഉടൻ തന്നെ ലഭ്യമാകും. ഇത് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയിൽ വാഗ്‌ദാനം ചെയ്യുന്നതിന് സമാനമാണ്. ഈ യൂണിറ്റിന്റെ കടന്നുവരവോടെ ഹാച്ച്ബാക്ക് ആദ്യമായി ഇന്ത്യയിൽ ഒരു സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കും.

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

മെച്ചപ്പെട്ട ഇന്ധന സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ലിഥിയം അയൺ ബാറ്ററിയാണ് ഈ സാങ്കേതികവിദ്യയിലുള്ളത്. അതോടൊപ്പം പുതിയ എഞ്ചിൻ സ്വിഫ്റ്റിനെ കൂടുതൽ ശക്തമാക്കും.

MOST READ: i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

6,000 rpm-ൽ 89 bhp പവറും 4,400 rpm-ൽ 113 Nm torque ആണ് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിന്റെ കരുത്ത്. ബലേനോയ്ക്ക് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 23.87 കിലോമീറ്റർ ആണെങ്കിലും സാധാരണ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിഫ്റ്റ് കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്തേക്കാം.

ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

എഞ്ചിൻ പരിഷ്ക്കരണത്തിനൊപ്പം ഒരു മുഖംമിനുക്കലും മാരുതി സ്വിഫ്റ്റിന് ലഭിക്കും. ഇത് മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായിരിക്കും.

Most Read Articles

Malayalam
English summary
Maruti Swift To Get 1.2 Litre DualJet Petrol Engine With SHVS Technology. Read in Malayalam
Story first published: Thursday, June 18, 2020, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X