പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

2020 ലെ അസാധാരണമായ സാഹചര്യങ്ങൾ ഇതിനകം തന്നെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ദുർബലമാക്കി. പർച്ചേസ് പദ്ധതികൾ പരിശോധിച്ച് അവരുടെ ചെലവുകൾ പുനർവിചിന്തനം ചെയ്യാൻ ഇത് ജനങ്ങളെ നിർബന്ധിതരാക്കി, പ്രത്യേകിച്ചും വാഹനങ്ങൾ പോലുള്ളയുടെ കാര്യത്തിൽ.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

ലോക്കഡൗണിന്റെ നീണ്ട കാലയളവിനുശേഷം ഇന്ത്യ പുതിയ സാധാരണ നിലയിലേക്ക് ചെറു ചുവടുകൾ വയ്ക്കാൻ തുടങ്ങിയപ്പോൾ, വാഹന വ്യവസായ മേഖലയിൽ ഉപഭോക്താക്കൾ വലിയ തോതിൽ ബുക്കിംഗ് റദ്ദാക്കുന്ന ഒരു സാഹചര്യമാണ് കണ്ടത്.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

വിവിധ മേഖലകളിലെ താൽ‌ക്കാലികവും സ്ഥിരവുമായ പിരിച്ചുവിടലുകളും ബിസിനസുകളിലെ വർധിച്ചുവരുന്ന അനിശ്ചിതത്വവും പുതിയ വാഹനങ്ങൾ‌ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന EMI ഓപ്ഷനുകളും ബാധ്യതകളും ചുമലിലേറ്റാൻ ആളുകളെ വിമുഖരാക്കി.

MOST READ: കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

മാരുതി സുസുക്കി, കിയ, എം‌ജി മോട്ടോർസ് മുതലായ ഓർ‌ഡർ‌ ബാക്ക്‌ലോഗുകളിൽ‌ സാധാരണയായി ഇരിക്കുന്ന വാഹന നിർമ്മാതാക്കൾ‌ക്ക് മുമ്പ്‌ ലഭിച്ച ബുക്കിംഗുകളുടെ വൻ‌തോതിലുള്ള റദ്ദാക്കൽ/ ക്യാൻസലേഷൻ‌ അനുഭവപ്പെട്ടു തുടങ്ങി.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

ഇത് OEM -കൾ‌ക്ക് ബിസിനസ്സ് കുറയ്ക്കുന്നതിന് കാരണമാകുമെങ്കിലും, ഇത് മറ്റ് അസൗകര്യങ്ങളെയും പ്രതിനിധീകരിക്കുന്നു.

MOST READ: ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്; സ്പൈ ചിത്രങ്ങൾ പുറത്ത്

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

കമ്പനിയുടെ ഉൽ‌പാദനം, ഡീലർ‌ഷിപ്പുകൾ‌ക്ക് വാഹനം അനുവദിക്കൽ, സ്റ്റോക്ക് റൊട്ടേഷൻ മുതലായവ ആസൂത്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ബുക്കിംഗ് ഡാറ്റ.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

ബുക്കിംഗ് ഡാറ്റ സൃഷ്ടിക്കുന്നതിന് ഗണ്യമായ സമയവും പരിശ്രമവും പണവും ചെലവഴിക്കുന്നു, പക്ഷേ സമീപകാല റദ്ദാക്കലുകൾ‌ ഈ പ്രക്രിയയെ സാരമായി ബാധിച്ചു.

MOST READ: എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

മാർക്കറ്റ് ലീഡർ മാരുതി സുസുക്കി അതിന്റെ ഡീലർമാർക്ക് അയച്ച ഇന്റേണൽ മെമ്മോ പ്രകാരം, സിസ്റ്റത്തിൽ എന്റർ ചെയ്യുന്ന ഓരോ മൂന്ന് ബുക്കിംഗുകളിൽ ഒരെണ്ണം വിവിധ കാരണങ്ങളാൽ റദ്ദാക്കപ്പെടുന്നുവെന്ന് വാഹന നിർമാതാക്കൾ വെളിപ്പെടുത്തുന്നു.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

കമ്പനിയുടെ അഭിപ്രായത്തിൽ, അത്തരം ഉയർന്ന റദ്ദാക്കലുകൾ ഉൽ‌പാദന ആസൂത്രണത്തിലും യഥാർത്ഥ ഉപഭോക്തൃ ആവശ്യത്തിലും പൊരുത്തക്കേട് സൃഷ്ടിക്കുന്നു.

MOST READ: കൗതുക കാഴ്ചയായി മെർസിഡീസ് X-ക്ലാസ് കസ്റ്റമൈസ്ഡ് ആഢംബര പിക്കപ്പ് ട്രക്ക്

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

ഈ റദ്ദാക്കലുകൾ മൂലമുണ്ടായ അസൗകര്യത്തിന് പരിഹാരം കാണുന്നതിന്, ഒരു ഉപഭോക്താവ് ബുക്കിംഗ് പിൻവലിക്കാൻ തീരുമാനിക്കുമ്പോൾ പരമാവധി 500 രൂപ വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കാൻ മാരുതി അതിന്റെ നെക്സ, അരീന, വാണിജ്യ, ട്രൂ വാല്യു ഡീലർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

2020 ഓഗസ്റ്റ് 7-നോ അതിനുശേഷമോ നടത്തിയ എല്ലാ ബുക്കിംഗുകൾക്കും സേവന നിരക്ക് ബാധകമാണ്.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

റദ്ദാക്കപ്പെട്ടാൽ മിക്കവാറും എല്ലാ ഒഇഎമ്മുകളും ബുക്കിംഗ് തുകയുടെ മുഴുവൻ റീഫണ്ടും വാഗ്ദാനം ചെയ്യുന്നു. പണം നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ ഉപഭോക്താക്കളിൽ ഉൽ‌പ്പന്നത്തിൽ ശക്തമായ താൽ‌പ്പര്യം രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ആശയം.

പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

മാരുതി പ്രോസസ്സിംഗ് ഫീസ് നടപ്പിലാക്കുന്നത് ഉപഭോക്താക്കളെ പുതിയ ബുക്കിംഗ് നടത്തുന്നതിനോ നിലവിലുള്ളത് റദ്ദാക്കുന്നതിനോ നിരുത്സാഹപ്പെടുത്താൻ സാധ്യതയില്ലെങ്കിലും, ഷോറൂം അനുഭവവുമായി ബന്ധപ്പെട്ട നിരവധി മറഞ്ഞിരിക്കുന്ന ചാർജുകളിലൊന്നായി ഇത് കാണപ്പെടാം.

Most Read Articles

Malayalam
English summary
Maruti To Introduce Booking Cancellation Fee. Read in Malayalam.
Story first published: Saturday, August 8, 2020, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X