അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

ഒരു വർഷം മുമ്പ്, സുസുക്കിയുടെയും ടൊയോട്ടയുടെയും ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് മാരുതി സുസുക്കി ടൊയോട്ടയ്ക്ക് ബലേനോ വിതരണം ചെയ്യാൻ തുടങ്ങിയത്.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

പുനർനിർമ്മിച്ച മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്ന പേരിൽ 2019 ജൂണിൽ പുറത്തിറങ്ങി. വിപണിയിൽ എത്തിയതിനുശേഷം വാഹനത്തിന്റഎ 24,000 യൂണിറ്റുകളോളം ഇതിനോടകം നിർമ്മാതാക്കൾ വിറ്റഴിച്ചു.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

ഇപ്പോൾ സഖ്യത്തിന് കീഴിലുള്ള രണ്ടാമത്തെ മോഡലായ വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവിയുടെ വിതരണം ആരംഭിക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചു.

MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

ടൊയോട്ട കിർലോസ്കർ മോട്ടറിന് വിറ്റാര ബ്രെസ വിതരണം ചെയ്യാൻ കമ്പനി അനുമതി നൽകിയതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ മാരുതി സുസുക്കി അറിയിച്ചു.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

ബലേനോയിൽ ചെയ്തതുപോലെ, മാരുതി സുസുക്കി ടൊയോട്ടയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ്‌ ചെയ്ത വിറ്റാര ബ്രെസ പുറത്തിറങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ വിതരണം തന്നെ ആരംഭിക്കുകയാണ്.

MOST READ: സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പിന് 'അർബൻ ക്രൂയിസർ' എന്ന് പേരിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്ന് കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

കൂടാതെ 2020 ഓഗസ്റ്റിൽ വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്നും ഇവ വ്യക്തമാക്കുന്നു. ഗ്ലാൻസയിൽ നിന്ന് വ്യത്യസ്തമായി ടൊയോട്ട അർബൻ ക്രൂയിസർ നിരവധി സോഫ്റ്റ് പാർട്ട് മാറ്റങ്ങളോടെ വിറ്റാര ബ്രെസ്സയിൽ നിന്ന് സ്വയം വേർതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

അർബൻ ക്രൂയിസറിൽ വ്യത്യസ്തമാകുന്നത് ബമ്പറുകളും ഗ്രില്ലുമാണ്, പക്ഷേ ഷീറ്റ്-മെറ്റൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല, മാത്രമല്ല മാരുതിയുടെ അതേ അലോയ് വീലുകളും ഇതിന് ലഭിക്കും.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

അകത്ത്, ടൊയോട്ട അർബൻ ക്രൂയിസറിന് മികച്ച കളർ സ്കീമും ഇന്റീരിയർ സജീവമാക്കുന്നതിന് ചില ഗ്രാഫിക്സും ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

മിഡ്‌ലൈഫ് അപ്‌ഡേറ്റിൽ വിറ്റാര ബ്രെസ്സ പെട്രോൾ മാത്രമുള്ള മോഡലായി മാറിയിരുന്നു. അർബൻ ക്രൂയിസറും അതേ 105 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാവും ലഭിക്കുന്നത്.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

കൂടാതെ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഓട്ടോമാറ്റിക് പതിപ്പിന് മാത്രമേ മൈൽഡ് ഹൈബ്രിഡ് SHVS സാങ്കേതികവിദ്യ നിലവിൽ മാരുതി നൽകുന്നുള്ളൂ.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

എന്നാൽ ടൊയോട്ട അർബൻ ക്രൂയിസറിന്റെ മാനുവൽ പതിപ്പിനൊപ്പം സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ പായ്ക്ക് ചെയ്യുകയാണെങ്കിൽ, മൈലേജ് നേട്ടങ്ങൾ വാഹനത്തിന്റെ USP -കളിൽ ഒന്നായി മാറിയേക്കാം.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

രസകരമായ മറ്റൊരു കാര്യം ടൊയോട്ട അർബൻ ക്രൂയിസർ വേരിയൻറ് ലൈനപ്പ് ഉപയോഗിച്ച് ടൊയോട്ട തീരുമാനിക്കുന്നത് ആയിരിക്കും. ഗ്ലാൻ‌സയ്‌ക്കൊപ്പം ടൊയോട്ട ഒരു ബേസ് പതിപ്പ് ഒഴിവാക്കിയിരുന്നു, കൂടാതെ G, V പതിപ്പുകൾ ഉയർന്ന സ്പെക്ക് ബാലെനോയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

ടൊയോട്ട ഇത്തവണയും ഇത് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അർബൻ ക്രൂയിസർ ശ്രേണി വിറ്റാര ബ്രെസ്സയേക്കാൾ ഉയർന്നതായിരിക്കും. ഇത് 7.34 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാവും ആരംഭിക്കുന്നത്.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

എന്നാൽ എന്ട്രി ലെവൽ ഗ്ലാൻസ അതിന്റെ അതേ നലയിലുള്ള ബലേനോയിൽ നിന്ന് 68,000 രൂപ കുറവോടെയാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. അർബൻ ക്രൂയിസറിലും അത്തരം ഒരു നീക്കം നമുക്ക് തള്ളികളയാനാവില്ല.

അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

ടൊയോട്ട അർബൻ ക്രൂയിസറിനൊപ്പം 3 വർഷം / 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും വാഗ്ദാനം ചെയ്യ്തേക്കാം. ഇത് ബ്രെസയുടെ 2 വർഷത്തെ / 40,000 കിലോമീറ്റർ വാറണ്ടിയെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Maruti to start supply of Vitara Brezza Compact suv to Toyota. Read in Malayalam.
Story first published: Thursday, May 14, 2020, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X