മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

രാജ്യം പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് ചുവടുവെച്ചതോടെ ഡീസൽ കാറുകളോട് വിടപറഞ്ഞവരാണ് മാരുതി സുസുക്കി. തുടർന്ന് പെട്രോൾ, സിഎൻജി എഞ്ചിൻ മോഡലുകളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച കമ്പനി ആ വിഭാഗത്തിൽ വിപ്ലവകരമായ മാറ്റത്തിനും തുടക്കം കുറിച്ചു.

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

എന്നാൽ ഒരുവശത്ത് ഡീസൽ കാറുകളുടെ വിപണി ആവശ്യകതയെക്കുറിച്ചുള്ള പഠനത്തിലായിരുന്നു മാരുതി സുസുക്കി. തുടർന്ന് അടുത്ത വർഷത്തോടെ ഇന്ത്യയിൽ വീണ്ടും ഡീസൽ കാറുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്നാണ് പുതിയ വാർത്ത.

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

ഡീസൽ എഞ്ചിൻ ഉപയോഗിച്ചുള്ള മാരുതി വിറ്റാര ബ്രെസയും എർട്ടിഗ എംപിവിയും ആദ്യഘട്ടത്തിൽ മാരുതി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓയിൽ ബർണർ മോഡലുകളുടെ ആവശ്യം വിപണിയിൽ ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പുതിയ തീരുമാനം.

MOST READ: 2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

പ്രത്യേകിച്ചും ഉയർന്ന വിൽപ്പനയുള്ള എസ്‌യുവി, മൾട്ടി പർപ്പസ് വാഹന വിഭാഗങ്ങളിൽ ഇന്നും ഡീസൽ എഞ്ചിനുകൾക്ക് വൻ ഡിമാന്റാണുള്ളത്. മാരുസാർ അധിഷ്ഠിത എഞ്ചിൻ പ്ലാന്റ് നവീകരിക്കുന്ന പ്രക്രിയ മാരുതി സുസുക്കി ആരംഭിച്ചിട്ടുണ്ട് എന്നതും ശുഭസൂചനയാണ്.

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

ബി‌എസ്‌-VI ഡീസൽ എഞ്ചിനുകൾ 2021 മധ്യത്തിലോ ഉത്സവ സീസണിലോ പുറത്തിറക്കാനായിരിക്കും കമ്പനിയുടെ പദ്ധതി. മനേസർ പ്ലാന്റിലെ നിലവിലെ സജ്ജീകരണം മാരുതി നവീകരിക്കും. ഇൻ-ഹൗസ് വികസിപ്പിച്ച ബിഎസ്-IV കംപ്ലയിന്റ് 1,500 സിസി ഡീസൽ എഞ്ചിൻ നിർമിക്കാൻ ഈ പ്ലാന്റ് മുമ്പ് ഉപയോഗിച്ചിരുന്നു.

MOST READ: 2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

സിയാസ് സെഡാനും എർട്ടിഗയിലും മാത്രമായിരുന്നു ഈ യൂണിറ്റ് മാരുതി വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം ബലേനോ, വിറ്റാര ബ്രെസ്സ, ഡിസയർ, സ്വിഫ്റ്റ്, എസ്-ക്രോസ് എന്നിവ ഫിയറ്റ് സോഴ്‌സ്ഡ് 1.3 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി നൽകിയിരുന്നത്.

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

നിലവിൽ 800 സിസി 3 സിലിണ്ടർ, 1.0 ലിറ്റർ, 1.2 ലിറ്റർ NA, ഡ്യുവൽ ജെറ്റ്, 1.5 ലിറ്റർ NA എന്നിങ്ങനെ നാല് പെട്രോൾ എഞ്ചിനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡീസൽ കാറുകൾക്ക് ഉയർന്ന ഡിമാന്റ് ഉണ്ടെങ്കിൽ വീണ്ടും അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർസി ഭാർഗവ നേരത്തെ വ്യക്തമാക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: സാൻ മാഗ്നൈറ്റിന്റെ എൻട്രി ലെവൽ XE വേരിയന്റിനെ പരിചയപ്പെടാം

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

എസ്‌യുവികൾക്കും സെഡാനുകൾക്കുമായി വലിയ ബി‌എസ്‌-VI ഡീസൽ എഞ്ചിൻ അവതരിപ്പിക്കാനായിരിക്കും ബ്രാൻഡിന് താൽപര്യവും. ബിഎസ്-VI കംപ്ലയിന്റ് മാരുതി എർട്ടിഗ, എസ്-ക്രോസ് ഡീസൽ മോഡലുകൾ ഇതിനകം ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യവും കൗതകുമുണർത്തുന്ന ഒന്നാണ്.

മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് എന്നിവയ്‌ക്കെതിരേ സ്ഥാനം പിടിക്കുന്ന ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയിലും മാരുതി സുസുക്കി പ്രവർത്തിക്കുന്നുണ്ട്. ടൊയോട്ടയുമായി സഹകരിച്ചാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്നത്. മഹീന്ദ്ര മറാസോയെ എതിർക്കുന്നതിനായി ഇരുവരും ഒരു പുതിയ സി-സെഗ്മെന്റ് എം‌പിവിയും തയാറാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Vitara Brezza And Ertiga To Get Diesel Engine In Next Year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X